Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ തമ്മിൽ നല്ലൊരു സൗഹൃദം ആവശ്യമായിരുന്നു; മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്'; ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് ടൊവിനോ തോമസ്

'ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ തമ്മിൽ നല്ലൊരു സൗഹൃദം ആവശ്യമായിരുന്നു; മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്'; ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് ടൊവിനോ തോമസ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മിന്നൽ മുരളി കണ്ടവർ ഒന്നടങ്കം വാഴ്‌ത്തുന്ന കഥാപാത്രമാണ് ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിന്റെ മിന്നൽ ഭാഗം. നായകന് മുകളിൽ നിൽക്കുന്ന കഥാപാത്രമെന്ന് പ്രേക്ഷകർ ഒന്നടങ്കം വാഴ്‌ത്തുകയാണ്. അതിനിടെ 'മിന്നൽ മുരളി'യിലെ വില്ലനായ ഷിബുവിനെ അവതരിപ്പിച്ച് കയ്യടി നേടിയ നടൻ ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്.

മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് ഈ നടനുമായുള്ള സൗഹൃദമെന്ന് ടൊവിനോ പറഞ്ഞു. മാർഗദർശിയായും ഗുരുവായും താൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

'ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാൻ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞാൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്.

ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദവും കെമിസ്ട്രിയും ആവശ്യമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ആ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്. മാർഗദർശിയായും എന്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സർ,ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി.'ടൊവിനോ കുറിച്ചു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി' ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, ബൈജു സന്തോഷ്, മാമുക്കോയ, പി. ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ് വസിഷ്ഠ്, ഫെമിന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേ സമയം കഥാപാത്രത്തെ ജനങ്ങൾ സ്വീകരിക്കുന്നതിൽ അനുഗ്രഹീതനാണെന്ന് പറയുകയാണ് ഷിബുവായി വേഷമിട്ട ഗുരു സോമസുന്ദരം. ബേസിൽ ജോസഫ് കഥ പറഞ്ഞത് കേട്ട ആകാംക്ഷയിൽ മലയാളം പഠിക്കുകയായിരുന്നു എന്നും ഗുരു സോമസുന്ദരം പറയുന്നു

മാർവെൽ സൂപ്പർ ഹീറോ സിനിമകളിലൊക്കെ കാണും പോലെ വില്ലനും വ്യക്തിത്വം കൊണ്ടു വരാൻ അണിയറക്കാർക്കു കഴിഞ്ഞിട്ടുണ്ടെന്ന് നിരൂപകരും വാഴ്‌ത്തുന്നു. ഗുരു സോമസുന്ദരം ആ വേഷം വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു. ടൊവിനോയ്‌ക്കൊപ്പം വ്യത്യസ്തമായ വേഷവുമായി ഹരിശ്രീ അശോകനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റും. ബൈജു, അജു വർഗീസ്, വസിഷ്ഠ് ഉമേഷ്, ജൂഡ് ആന്തണി, മാമുക്കോയ, പി. ബാലചന്ദ്രൻ തുടങ്ങി മറ്റു അഭിനേതാക്കളും മിന്നൽ മുരളിയിൽ മിന്നി നിൽക്കുന്നു.

'അയാളെ മാത്രം കണ്ടു. ഓർമകളിൽ അള്ളിപ്പിടിച്ചു നിൽക്കുന്നത്ര വ്യക്തമായി. സൂപ്പർ ഹീറോയുടെ മറുപാതി സൂപ്പർ വില്ലൻ. എങ്ങനെ ആണ് വില്ലൻ എന്ന് വിളിക്കുക? അത്രയും പ്രണയ പരവശനായ മനുഷ്യൻ. വില്ലന്റെ പക്ഷം പിടിച്ചു അയാൾ. അയാൾ ചെയ്തത് എല്ലാം ശരി അല്ലെങ്കിലും അയാൾ ഒരു വലിയ തെറ്റ് അല്ലേ അല്ല..' സിനിമ കണ്ട ഒരാളുടെ കുറിപ്പ് ഇങ്ങനെ. അഞ്ചുസുന്ദരികൾ, ജോക്കർ, ജയ് ഭീം, കോഹിനൂർ തുടങ്ങി ഗുരു സോമസുന്ദരം അമ്പരപ്പിച്ച് ചിത്രങ്ങൾ തിരഞ്ഞുപിടിച്ച കാണണം എന്ന കുറിപ്പുകളും ഏറെയാണ്.

തിയറ്റർ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഗുരു സോമസുന്ദരം. 2002 മുതൽ 2011 വരെ നാടകങ്ങളിൽ സജീവമായിരുന്നു. 2011ൽ സംവിധായകൻ ത്യാരാജൻ കുമാരരാജയാണ് 'ആരണ്യ കാണ്ഡ'ത്തിലൂടെ ഗുരുവിനെ വെള്ളിത്തിരയിലേക്ക് ക്ഷണിക്കുന്നത്. 2016 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം 'ജോക്കറി'ലെ അദ്ദേഹത്തിന്റെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.സൂര്യയുടെ 'ജയ് ഭീം' സിനിമയിൽ പബ്ലിക് പ്രോസിക്യൂട്ടറായ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചതും ഗുരു സോമസുന്ദരം ആയിരുന്നു. മാമനിതൻ, ഇന്ത്യൻ 2, പരമ ഗുരു എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP