Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കുന്നത് തീരുമാനിക്കാൻ പുതിയ സമിതി; സമിതിയെ നിയോഗിച്ചത് അമിത്ഷാ വിളിച്ചുകൂട്ടിയ യോഗത്തിൽ; അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായത് നാഗാലാൻഡിൽ 14 സാധാരണക്കാർ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ

നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കുന്നത് തീരുമാനിക്കാൻ പുതിയ സമിതി; സമിതിയെ നിയോഗിച്ചത് അമിത്ഷാ വിളിച്ചുകൂട്ടിയ യോഗത്തിൽ; അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായത് നാഗാലാൻഡിൽ 14 സാധാരണക്കാർ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാഗാലാൻഡിൽ സൈന്യത്തിന് പ്രത്യേക അവകാശം നൽകുന്ന നിയമമായ അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചശേഷം നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്.

45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിസംബർ 23 ന് നടന്ന യോഗത്തിൽ അസം, നാഗാലാൻഡ് മുഖ്യമന്ത്രിമാർ പങ്കെടുത്തു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ നാഗാൻഡ് ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കം ഉള്ളവർ അംഗങ്ങളാണ്.

റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുക. നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവെപ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്നും അഫ്സ്പ എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കുകയും കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവെക്കാൻ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ.അഫ്സ്പ പിൻവലിക്കണം എന്നാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും അമിത്ഷായും ആയുള്ള യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അസം മുഖ്യമന്ത്രി അഫ്സ്പയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

വെടിവെപ്പ് സംഭവത്തിൽ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികർക്കുമെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP