Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരെ വെറുപ്പിച്ച് സിപിഎം സിൽവർ ലൈൻ സർവേയുമായി മുന്നോട്ട് പോകുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ച്; പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കാതെ മുന്നോട്ട് പോകുന്നതിൽ സിപിഐക്കും അനിഷ്ടം; സർക്കാർ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് പ്രകാശ് ബാബു; സമ്പന്നരുടെ പദ്ധതി എന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്തും

നാട്ടുകാരെ വെറുപ്പിച്ച് സിപിഎം സിൽവർ ലൈൻ സർവേയുമായി മുന്നോട്ട് പോകുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ച്; പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കാതെ മുന്നോട്ട് പോകുന്നതിൽ സിപിഐക്കും അനിഷ്ടം; സർക്കാർ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് പ്രകാശ് ബാബു; സമ്പന്നരുടെ പദ്ധതി എന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർക്കാർ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അറിയില്ല. കെ റെയിലിൽ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കെ റെയിൽ വികസനത്തിന് അനിവാര്യമെന്നും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.കെ റെയിലുമായി ബന്ധപ്പെട്ട് എത്രപേരെ കുടിയൊഴിപ്പിക്കുന്നു, ഇവരുടെ പുനരധിവാസം തുടങ്ങിയവയിൽ ഇതുവരെ വ്യക്തതതയില്ല. ഈ ആശങ്കകൾ ദൂരീകരീകരിച്ച് പദ്ധതി നടപ്പിലാക്കണമെന്ന് പ്രകാശ് ബാബു പറഞ്ഞു.

വികസന പദ്ധതികൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു കൂടി നോക്കിക്കാണമെന്നും പ്രകാശ് ബാബു പറയുന്നു. പാരിസ്ഥികാനുമതിക്കും കേന്ദ്രാനുമതിക്കും ശേഷമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങൂവെന്നാണ് 636 ആം ഇനമായി പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് .ഇത് അട്ടിമറിച്ച് ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് സർക്കാർ ആദ്യം നീങ്ങിയതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.

റെയിൽവേ വികസനത്തിൽ കൊച്ചി മെട്രോയ്ക്കും ലൈറ്റ് മെട്രോയ്ക്കും ശബരി റെയിൽപാതയ്ക്കും പിന്നിലായി ഇടംപിടിച്ചിരുന്ന സിൽവർലൈൻ, മുഖ്യ വികസനപദ്ധതിയായി മാറിയതിന് പിന്നിലുള്ള താൽപര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഭൂവുടമകളുടെ പ്രതിഷേധം നിൽക്കുമ്പോഴും സിൽവർലൈനിനുള്ള ഭൂസർവേയുമായി സർക്കാർ മുന്നോട്ടുപോവുന്നത് പ്രകടനപത്രികയിലെ വാഗ്ദാനമെന്ന് ചൂണ്ടിക്കാട്ടിയാണ്. പ്രകടനപത്രികയിൽ ഉൾപ്പെട്ടു എന്നതിനാലാണു സിപിഐക്ക് പദ്ധതിയെ പരസ്യമായി എതിർക്കാൻ കഴിയാത്തത്. എന്നാൽ പ്രകടനപത്രിക തെറ്റായി അവതരിപ്പിച്ചാണ് സിൽവർലൈനിനു വേണ്ടി സർക്കാർ നടത്തുന്ന നീക്കങ്ങൾ എന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. ആവശ്യമായ പഠനങ്ങളും കേന്ദ്രാനുമതിയും കിട്ടും മുമ്പേ തിടുക്കത്തിൽ പദ്ധതി നടപ്പാക്കുന്നതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കും അസ്വാസരസ്യം ഉണ്ടാക്കിയത്.

അതേസമയം ജനങ്ങളുമായി ചർച്ച ചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്.

ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് കെ റെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്തും എതിർപ്പുമായി എത്തുന്നത്. കെ റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമർശനം. പിന്നിൽ 10,000 കോടിയിലേറെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ സംഘടന ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP