Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി; ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും; എന്നാൽ ആ ബന്ധം അവസാനിച്ചു; സ്നേഹം നിലനിൽക്കുന്നു; സുസ്മിതയും റോഹ്മാൻ ഷോവലും പിരിയുമ്പോൾ

സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി; ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും; എന്നാൽ ആ ബന്ധം അവസാനിച്ചു; സ്നേഹം നിലനിൽക്കുന്നു; സുസ്മിതയും റോഹ്മാൻ ഷോവലും പിരിയുമ്പോൾ

സ്വന്തം ലേഖകൻ

മുംബൈ: മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാൻ ഷോവലും വേർപിപിരിഞ്ഞു. ഫാഷൻ മോഡലാണ് റോഹ്മാൻ. സുസ്മിത തന്നെയാണ് വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.

'സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.'.. റോഹ്മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു. സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്.

2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറി. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് ഒരിക്കൽ സുസ്മിത വെളിപ്പെടുത്തിയിരുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ?എന്നെല്ലാം. അപ്പോഴൊക്കെ 'ഊഹിക്കൂ' എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് റോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവൻ മറുപടി നൽകാതിരുന്നത്. ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് '' സുസ്മിത വിശദീകരിച്ചിരുന്നു.

രണ്ട് പെൺമക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും. അടുത്തിടെ ഒരു സർജറിയിലൂടെ കടന്നുപോയതിനെക്കുറിച്ച് സുസ്മിത പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമം കഴിഞ്ഞ് വർക്കൗട്ട് പുനരാരംഭിച്ചതിന്റെ ഫോട്ടോകളാണ് ആണ് സുസ്മിത അന്ന് പങ്കുവെച്ചത്്. വർക്കൗട്ട് ചെയ്യുന്ന രണ്ടു ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും സുസ്മിത പങ്കുവെച്ചു. വർക്കൗട്ട് തനിക്ക് മിസ് ചെയ്തിരുന്നു എന്നും ആറുമാസമായി വ്യായാമം ചെയ്തിരുന്നില്ലെന്നും സുസ്മിത കുറിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആറാഴ്‌ച്ചത്തെ വിശ്രമകാലം കഴിയാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും ഏറെ ഇഷ്ടപ്പെടുന്ന അച്ചടക്കത്തിലേക്ക് തിരികെയെത്തിയെന്നും സുസ്മിത വിശദീകരിച്ചിരുന്നു.

നാൽപത്തിയാറാം പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവെച്ച ഇൻസ്റ്റ?ഗ്രാം ലൈവിലാണ് സുസ്മിത സർജറിയെക്കുറിച്ച് പങ്കുവെച്ചത്. പലകാര്യങ്ങളെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കാനുണ്ട്. സർജറിയെക്കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ പലരും ആശങ്കപ്പെട്ടിരുന്നു. താനിപ്പോൾ സുഖമായിരിക്കുന്നു. അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്ന കാര്യങ്ങൾ താൻ ഉറപ്പായും പങ്കുവെച്ചിരിക്കും. അതേക്കുറിച്ച് ആശങ്കപ്പെടരുത്. ദൈവത്തിന്റെ അനു?ഗ്രഹം കൊണ്ട് എല്ലാം നല്ലപടിയിൽ അവസാനിച്ചു. സുഖം പ്രാപിച്ചു വരികയാണ്. - സുസ്മിത പറഞ്ഞു.

ഒപ്പം പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു. ഈ ജന്മദിനത്തിൽ രണ്ടാംജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നതിൽ കവിഞ്ഞ് ഒന്നും പറയാൻ കഴിയുന്നില്ല. ഒപ്പം നിങ്ങളോട് ഒരു ചെറിയ രഹസ്യം പങ്കുവെക്കുന്നു. ആര്യ ടുവിന്റെ ഷൂട്ടിനുശേഷം നവംബർ പതിനാറിന് ഒരു സർജറിക്ക് വിധേയയായി. ഓരോദിനം കഴിയുമ്പോഴും അത്ഭുതകരമായി സുഖംപ്രാപിച്ചുവരുന്നു.- സുസ്മിത കുറിച്ചു. നാൽപത്തിയാറാം ജന്മദിനം ആരോഗ്യകരമായ പുതിയൊരു തുടക്കം കുറിക്കുകയാണ്, ഒപ്പം പുതിയ ലുക്കും. നിരവധി കാര്യങ്ങൾ മുന്നിലുണ്ട്. എല്ലാത്തിലുമുപരി ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ സമ്മാനമെന്നും സുസ്മിത അന്നു കുറിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP