Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഞ്ഞുവീഴ്ച; വിസ്‌കോൺസിനിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

കനത്ത മഞ്ഞുവീഴ്ച; വിസ്‌കോൺസിനിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്‌കോൺസിനിലെ ഇന്റർസ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.

മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതാണ് ഈ തുടർ അപകടങ്ങൾക്ക് കാരണമായതെന്ന് വിസ്‌കോൺസിൻ പൊലീസ് പറഞ്ഞു.

നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോ-ബ്ലാക്ക് റിവർ ഫാൾ റോഡ് അടച്ചു. പാസഞ്ചർ കാറുകളും സെമി ട്രാക്ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.

യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വിസ്‌കോൺസിൻ ഗവർണർ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP