Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; 21 ലക്ഷം വരെ ലേലം വിളിക്കാൻ തീരുമാനിച്ചതിന് കാരണം മകൻ 21-കാരനായതിനാൽ; ആ ഥാർ സ്വന്തമാക്കിയത് മുഹമ്മദ് അലിയുടെ ബംഗ്ലൂരുവിൽ പഠിക്കാൻ വരുന്ന മകൻ

മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; 21 ലക്ഷം വരെ ലേലം വിളിക്കാൻ തീരുമാനിച്ചതിന് കാരണം മകൻ 21-കാരനായതിനാൽ; ആ ഥാർ സ്വന്തമാക്കിയത് മുഹമ്മദ് അലിയുടെ ബംഗ്ലൂരുവിൽ പഠിക്കാൻ വരുന്ന മകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയുടെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച ലൈഫ് സ്‌റ്റൈൽ എസ്.യു.വി. വാഹനമായ ഥാർ ലേലം ചെയ്തത് ഏറെ വിവാദമായിരുന്നു. ബഹ്റിനിലുള്ള പ്രവാസി അമൽ മുഹമ്മദ് അലിയാണ് ഈ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷൻ ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തിൽ പിടിച്ചത്.

വാഹനത്തിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ വാഹനം കൈമാറുന്നതിൽ സങ്കീർണതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ് അറിയിച്ചതാണ് വിവാദത്തിന് കാരണമായത്. 21 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആൾ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കിയെന്നായിരുന്നു വിചിത്ര നിലപാട്. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നും പറഞ്ഞു. ഇതിനിടെ വിഷയം കോടതിയിൽ എത്തിക്കുമെന്ന് അമൽ മഹമ്മദ് അലിയും പറഞ്ഞു. ഇതോടെ മനസ്സ് മാറി. അമലിന് വാഹനം കൊടുക്കുകയും ചെയ്തു. ഇവിടെ ജയിച്ചത് അമലിന്റെ അച്ഛന്റെ വിശ്വാസമാണ്.

അമൽ മുഹമ്മദ് അലിക്ക് പ്രായം 21ആണ്. ബംഗ്ലുരുവിൽ പഠനത്തിനായി അമൽ എത്തും. ഇതേ സമയം ഈ ഥാറിലാകും സഞ്ചാരം. ഇതിന് വേണ്ടി ഗുരുവായൂരപ്പന്റെ കൃപ ഉറപ്പാക്കുകയായിരുന്നു അമലിന്റെ ബാപ്പ. മുഹമ്മദ് അലിയാണ് യഥാർത്ഥത്തിൽ ഥാർ സ്വന്തമാക്കിയത് എന്ന് വേണം പറയാൻ. ബഹറിനിലുള്ള മുഹമ്മദ് അലി ഥാർ ലേലത്തിന് വയ്ക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ അത് സ്വന്തമാക്കാൻ
ആഗ്രഹിച്ചു. ഈ ആഗ്രഹമാണ് ഥാറിനെ അമലിന് സ്വന്തമാക്കിയത്. ഗുരുവായൂരപ്പനോടുള്ള വിശ്വാസം കാരണമാണ് ഥാർ ലേലത്തിൽ മുഹമ്മദലിയും പങ്കെടുത്തത്.

മകന് 21 വയസ്സാണുള്ളത്. അതുകൊണ്ട് തന്നെ ഥാർ സ്വന്തമാക്കാൻ 21 ലക്ഷം രൂപ വരെ ലേലം വിളിക്കാം എന്നായിരുന്നു ലേലത്തിന് അയച്ച പ്രതിനിധിയെ മുഹമ്മദ് അലി അറിയിച്ചത്. ഡിസംബർ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കായായി നൽകിയത്. ഇന്ത്യയിലെ വാഹന വിപണിയിൽ തരംഗമായി മാറിയ ഥാർ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് നിർമ്മാതാക്കൾ ഗുരുവായൂരപ്പന് കാണിക്കായി സമർപ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോർ വീൽ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നൽകിയ ലിമിറ്റഡ് എഡിഷൻ മോഡൽ ഒരുക്കിയത്.

ഈ ഥാർ സോഷ്യൽ മീഡിയയിൽ വൈറലായി. ലേലവും വാർത്തയായി. ഇതോടെയാണ് ഥാറിനെ സ്വന്തമാക്കാൻ മുഹമ്മദ് അലി തീരുമാനിച്ചത്. ഈ ആർ സി ബുക്കിലെ ആദ്യ പേരുകാരൻ ഗുരുവായൂരപ്പനാണ്. രണ്ടാം പേരുകാരൻ മുഹമ്മദ് അലി. ലേലം അറിഞ്ഞപ്പോൾ തന്നെ ഗുരുവായൂരിലുള്ള സുഹൃത്തിനെ ലേലത്തിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തി. കെട്ടി വയ്ക്കാനുള്ള പണം നൽകി. ലേലത്തിൽ ഒരുപാടു പേർ പങ്കെടുക്കുമെന്നായിരുന്നു വിചാരിച്ചത്. എത്ര വരെ ലേലം വിളിക്കാമെന്ന പ്രതിനിധിയുടെ ചോദ്യത്തിനാണ് മകന്റെ പ്രായവുമായി ബന്ധപ്പെട്ട് 21 ലക്ഷം വരെ വിളിച്ചോളാൻ അനുമതി നൽകിയത്.

ലേല ഹാളിൽ മറ്റാരും ഉണ്ടായില്ല. 15 ലക്ഷം രൂപയിൽ വിളി തുടങ്ങി. പതിനായിരം കൂട്ടി മുഹമ്മദലിയുടെ പ്രതിനിധി വിളിച്ചു. ഇതോടെ ലേലവും ഉറപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ ലേലം തുടർന്നിരുന്നുവെങ്കിൽ 21 ലക്ഷം രൂപ വരെ വിളിക്കാനായിരുന്നു തനിക്ക് കിട്ടിയ നിർദ്ദേശമെന്ന് പ്രതിനിധി പറഞ്ഞു. ഇതിനെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വളച്ചൊടിച്ചത്. ലേലം നീണ്ടിരുന്നുവെങ്കിൽ 21 ലക്ഷം വിളിക്കാനായിരുന്നു നിർദ്ദേശം. ഥാർ നൽകിയില്ലെങ്കിൽ അത് കോടതി കയറുമെന്ന് ദേവസ്വം തിരിച്ചറിഞ്ഞു. അതോടെ ഗുരുവായൂരപ്പന്റെ ഥാർ ബഹറിനിലെ മുഹമ്മദ് അലിക്കും സ്വന്തമായി.

15 ലക്ഷം രൂപയാണ് ഈ വാഹനത്തിന് മുഖവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ലേലത്തിൽ വേറെ ആളുകൾ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് 15.10 ലക്ഷം രൂപയ്ക്ക് അമൽ മുഹമ്മദ് അലി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു. എന്നാൽ, ജി.എസ്.ടി. ഉൾപ്പെടെ അദ്ദേഹം 18 ലക്ഷം രൂപ അടയ്ക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP