Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാരിയുടെയും മേഗന്റെയും പിള്ളേർ കറുത്ത മുടിയുള്ളവരല്ല! ആദ്യമായി ഇരുവരുടെയും മുഖം പുറത്ത് വിട്ട് വിമത രാജദമ്പതികൾ; ആർച്ചിയുടെയും ലിലിബെറ്റിന്റെയും ചിരിക്കുന്ന ചിത്രങ്ങൾ പുറത്ത്

ഹാരിയുടെയും മേഗന്റെയും പിള്ളേർ കറുത്ത മുടിയുള്ളവരല്ല! ആദ്യമായി ഇരുവരുടെയും മുഖം പുറത്ത് വിട്ട് വിമത രാജദമ്പതികൾ; ആർച്ചിയുടെയും ലിലിബെറ്റിന്റെയും ചിരിക്കുന്ന ചിത്രങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

ലിയൊരു സംശയത്തിന് ഉത്തരം നൽകിക്കൊണ്ട് ഹാരിയും മേഗനും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. 40 കാരിയായ മേഗൻ മകൾ ലിലിബിറ്റിനെ എടുത്തു ഉയർത്തുന്നതും, ചിരിക്കുന്ന കുഞ്ഞിനെ നോക്കിയിരിക്കുന്ന ഹാരിയുടെ മടിയിൽ മകൻ ആർച്ചി ഇരിക്കുന്നതുമായ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും വിവാഹ നിശ്ചയവു,ം, വിവാഹവുമെല്ലാം കാമറയിൽ പകർത്തിയ അലക്സി ലുബോമിർസ്‌കി തന്നെയാണ് ഈ ചിത്രവും എടുത്തിരിക്കുന്നത്.

വിൻഫ്രി ഓപ്രയുടേ വിവാദ അഭിമുഖത്തിൽ രാജകുടുംബത്തിനകത്തെ വംശീയ വിദ്വേഷത്തെ കുറിച്ചുള്ള പരാമർശമുണ്ടായതുമുതൽ രാജകുടുംബത്തിന്റെ ആരാധകർ അറിയാൻ കാത്തിരുന്നത് ഹാരിയുടെ കുഞ്ഞിനെ കുറിച്ചായിരുന്നു. അന്നുവരെ ദമ്പതികൾ ആർച്ചിയുടെ ചിത്രമൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. കുട്ടി ചെമ്പൻ മുടിയുള്ളതാണോ കറുത്ത മുടിയുള്ളതാണോ എന്നതായിരുന്നു എല്ലാവരുടെയും സംശയം. കറുത്ത മുടിയുള്ളതിനാലായിരിക്കും കുട്ടിയുടെ ചിത്രം പുറത്തു വിടാത്തത് എന്നൊരു അഭ്യുഹവും പരന്നിരുന്നു.

അതിനെല്ലാം അവസാനം കുറിച്ചുകൊണ്ടാണ് ഇപ്പോൾ അവർ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അച്ഛനെ പോലെത്തന്നെ ചെമ്പൻ മുടിയാണ് ആർച്ചിക്കും. ഒന്നാം ജന്മദിനത്തിനു ശേഷം ഇതാദ്യമായാണ് ആർച്ചിയുടെ മുഖം കാണുന്ന ഒരു ചിത്രം ഹാരിയും മേഗനും പങ്കുവെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്മാറിയതോടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് ഉൾപ്പടെനിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കാര്യം അറിയിക്കുന്നതിനൊപ്പമായിരുന്നു ഈ ചിത്രവും പങ്കുവച്ചത്. ഈ വർഷം ലിലിബിറ്റ് തങ്ങൾക്കൊപ്പം ചേർന്നെന്നു പറഞ്ഞ ദമ്പതിമാർ, ആർച്ചി തങ്ങളെ അച്ഛനും അമ്മയുമാക്കിയെന്നും ലിലിബിറ്റ് ഞങ്ങളെ കുടുംബമാക്കി എന്നുമാണ് എഴുതിയിരിക്കുന്നത്.

ഈ ഒരു സന്തോഷത്തിലും കൂടിയാണ്, 2020-ൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായതെന്നും അവർ പറയുന്നു. അതുകൂടാതെ പിതാവിനും പ്രസവാവധി അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നതുപോലുള്ള സാമൂഹിക വിഷയങ്ങളിലും ഇരുവരും സജീവമായി ഇടപെട്ടിരുന്നു. ചിത്രങ്ങളിൽ, വർണ്ണാഭമായ വസ്ത്രങ്ങൾ ധരിക്കാതെ മങ്ങിയ നിറത്തിലുള്ള ഡെനിം ജീൻസ്വസ്ത്രങ്ങളാണ് അവർ ധരിച്ചിരിക്കുന്നത്. വസ്ത്രങ്ങളേക്കാൾ അധികം ശ്രദ്ധ വ്യക്തികൾക്ക് ലഭിക്കുവാനായി ചെയ്തതാണിതെന്ന് ചിലർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP