Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13 അടി നീളമുള്ള കൂറ്റൻ രാജവെമ്പാല; പിടികൂടാനെത്തിയവരെ കൊത്താൻ ഒരുങ്ങിയത് പലതവണ: ആരും ഭയപ്പെടും ഈ വീഡിയോ കണ്ടാൽ

13 അടി നീളമുള്ള കൂറ്റൻ രാജവെമ്പാല; പിടികൂടാനെത്തിയവരെ കൊത്താൻ ഒരുങ്ങിയത് പലതവണ: ആരും ഭയപ്പെടും ഈ വീഡിയോ കണ്ടാൽ

സ്വന്തം ലേഖകൻ

പാമ്പുകളെ ഭയപ്പെടുന്നവരാണ് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും. അപ്പോൾ ഒരു രാജവെമ്പാല കൺമുന്നിൽ വന്ന് പെട്ടാലോ. ആലോചിച്ചാൽ പോലും പേടിയാകും അല്ലേ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ തായ്ലൻഡിൽ നിന്നും പുറത്തുവരുന്നത്. തിക്കും തിരക്കുമേറിയ ജനവാസ കേന്ദ്രത്തിൽ എത്തിയ രാജവെമ്പാലയ പിടികൂടുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്.

ചോൻബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡിനു സമീപം ജനങ്ങൾ 13 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആളുകൾ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയും ഇവർ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ രാജവെമ്പാലയെ പിടികൂടാൻ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല.
പിടികൂടാൻ ശ്രമിച്ച രക്ഷാപ്രവർത്തകരെ കൂറ്റൻ രാജവെമ്പാല പലതവണ ആക്രമിക്കാൻ ശ്രമിച്ചു. പത്തി വിടർത്തി ചീറ്റിക്കൊണ്ടു ചെല്ലുന്ന രാജ വെമ്പാലയുടെ ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നതാണ്.

പാമ്പു പിടുത്തക്കാർ അതിന്റെ വാലിൽ പിടിച്ചപ്പോൾ പത്തിവിരിച്ച് ആഞ്ഞുകൊത്താൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം. അപകടകാരിയായ പെൺ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ഇവർ പിടികൂടിയത്. പാമ്പിന്റെ ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടായിരുന്നതായും പാമ്പ് ക്ഷീണിതയായിരുന്നതായും സംഘാംഗമായ നിരിത് ചോംഗം വ്യക്തമാക്കി.. ഇതാദ്യമായിട്ടാണ് സംഘം ഇത്രയും നീളമുള്ള ഒരു പാമ്പിനെ പിടികൂടുന്നത്.

പാമ്പിനെ പിന്നീട് വിദഗ്ധ ചികിത്സകൾക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരുക്കുകൾ മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നുവിടാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP