Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വജ്രം വാങ്ങാനെത്തിയ എട്ടംഗസംഘം എട്ടുകോടിയുടെ മുതലുമായി കടന്നു; കവർന്നത് കൊല്ലത്തെ വീട്ടുകാർക്ക് ലഭിച്ച നിധി

വജ്രം വാങ്ങാനെത്തിയ എട്ടംഗസംഘം എട്ടുകോടിയുടെ മുതലുമായി കടന്നു; കവർന്നത് കൊല്ലത്തെ വീട്ടുകാർക്ക് ലഭിച്ച നിധി

കൊല്ലം: വാങ്ങാനെന്ന വ്യാജേനയെത്തിയ എട്ടംഗ സംഘം എട്ടുകോടി രൂപ വിലവരുന്ന വജ്രം തട്ടിയെടുത്തു കടന്നു. ഇരവിപുരത്തെ ഒരു വീട്ടുകാർക്ക് നിധിയായി കിട്ടിയെന്ന് പറയപ്പെടുന്ന വജ്രമാണ് സംഘം കടത്തിയത്. പുത്തൻനട സ്വദേശി സിന്ധുവിന്റെ വീട്ടിലെ ക്ഷേത്രം പൊളിച്ചപ്പോൾ ലഭിച്ച 'നാച്വറൽ റഫ് ഡയമണ്ട്' ഇനത്തില്പെട്ട 25 ഗ്രാം ഭാരവും 24 കാരറ്റുമുള്ള വൈറ്റ് സിൽക്കി വജ്രമാണ് ഇത് വാങ്ങാനെന്ന വ്യാജേന എത്തിയവർ തട്ടിയത്.

ഏറെ നാൾ മുമ്പ് ലഭിച്ച വജ്രം വീട്ടിൽ ആരാധിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. എന്നാൽ ഈ വജ്രം അമൂല്യ ഇനത്തില്പെട്ടതാണെന്നും ഇതിന് അമ്പതുകോടി രൂപ വിലവരുമെന്നും അറിഞ്ഞതോടെ ഇത് വിൽക്കാൻ ശ്രമം തുടങ്ങി. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് അമൂല്യ ഇനത്തില്പെട്ട വജ്രമാണിതെന്ന് വിവരം ലഭിച്ചത്.

വജ്രം വിൽക്കാനുണ്ടെന്ന് അറിഞ്ഞ നീണ്ടകര, കാവനാട് സ്വദേശികളായ എട്ടംഗസംഘം നീണ്ടകര സ്വദേശി സാവിയാജോൺ എന്ന ഇടനിലക്കാരന്റെ സഹായത്തോടെ വീട്ടിലെത്തി. ഏതാനും മാസം മുമ്പെത്തി വജ്രം നേരിൽകണ്ട സംഘം എട്ടുകോടി രൂപ വിലപറഞ്ഞ് മടങ്ങി. വീട്ടുകാർ അമ്പതുകോടി ആവശ്യപ്പെട്ടതിനാൽ കച്ചവടം ഉറപ്പിക്കാതെ മടങ്ങിയ സംഘം ഇന്നലെ വീണ്ടും വജ്രം പരിശോധിക്കാനെന്ന വ്യാജേനയെത്തി തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാവിയാജോണും സിന്ധുവിന്റെ മകനും പിടിവലിയായി. ഓടിക്കൂടിയ നാട്ടുകാർ സാവിയാജോണിനെ പിടികൂടി കാർ സഹിതം പൊലീസിന് കൈമാറി. പൊലീസ് കസ്റ്റഡിയിലായ ഇയാൾ ചോദ്യം ചെയ്യലിനിടെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിൽ വജ്രം തട്ടിയെടുത്ത സംഘത്തിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP