Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു

ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ആലങ്ങാട്: സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആലങ്ങാട് പഞ്ചായത്തിന്റെയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി.എസ്സിന്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ആലങ്ങാട് മാർക്കറ്റിന് സമീപം ആരംഭിച്ച രാത്രി നടത്തം കോട്ടപ്പുറം ജംഗ്ഷനിൽ സമാപിച്ചു. രാത്രി 10.30 ന് തുടങ്ങിയ ചടങ്ങിൽ കോട്ടപ്പുറം, ആലങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകർ, അടോളസന്റ് കുട്ടികൾ എന്നിവരാണ് പങ്കെടുത്തത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ വേലായുധൻ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ,ബ്ലോക്ക് മെമ്പർ ജയശ്രീ, ആലങ്ങാട് ഐസിഡിഎസ് പ്രോജക്ട് സൂപർവൈസർ അനീറ്റ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP