Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജില്ലാ ജഡ്ജിമാർ അടക്കം ജുഡീഷ്യൽ ഓഫീസർമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവായി; മെയ്‌ 18 മുതൽ ഉത്തരവ് നടപ്പിലാകും

ജില്ലാ ജഡ്ജിമാർ അടക്കം ജുഡീഷ്യൽ ഓഫീസർമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവായി; മെയ്‌ 18 മുതൽ ഉത്തരവ് നടപ്പിലാകും

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ജില്ലാ ജഡ്ജിമാർ അടക്കമുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. തലശ്ശേരി ജില്ല ആൻഡ് സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനെ എറണാകുളം ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായി നിയമിച്ചു.

മറ്റ് ജുഡീഷ്യൽ ഓഫീസർമാർക്ക് ബ്രാക്കറ്റിൽ പറയുന്ന പദവിലേക്കാണ് മാറ്റം. ജോൺസൺ ജോൺ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), കെ.ജെ. ആർബി (മഞ്ചേരി അഡീ. ജില്ലാ ജഡ്ജി), കെ.കെ. ബാലകൃഷ്ണൻ (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), മിനി എസ്. ദാസ് (ആലപ്പുഴ അഡീ. ജില്ലാ ജഡ്ജി), കെ.എൻ. സുജിത്ത് (കോട്ടയം അഡീ. ജില്ലാ ജഡ്ജി), പി. മായാദേവി (എം.എ.സി.ടി., ആലപ്പുഴ), എം. മനോജ് (കോട്ടയം വിജിലൻസ് കോടതി ജഡ്ജി), ജെ. നാസർ (കോട്ടയം അഡീ. ജില്ലാ ജഡ്ജി), ജോഷി ജോൺ (ആലപ്പുഴ അഡീ. ജില്ലാ ജഡ്ജി), ടി.കെ. മിനിമോൾ (തൃശ്ശൂർ അഡീ. ജില്ലാ ജഡ്ജി), സിജിമോൾ കുരുവിള (എറണാകുളം അഡീ. ജില്ലാ ജഡ്ജി), വി.ജി. ശ്രീദേവി (മാവേലിക്കര അഡീ. ജില്ലാ ജഡ്ജി), കെ.എൻ. അജിത് കുമാർ (മാവേലിക്കര അഡീ. ജില്ലാ ജഡ്ജി), എ. മനോജ് (കാസർകോട് അഡീ. ജില്ലാ ജഡ്ജി), പി.വി. അനീഷ് കുമാർ (മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി), ടോമി വർഗീസ് (എറണാകുളം കുടുംബകോടതി ജഡ്ജി), പി.എൻ. സീത (തൊടുപുഴ അഡീ. ജില്ലാ ജഡ്ജി), ഹഫീസ് മുഹമ്മദ് (മാവേലിക്കര കുടുംബകോടതി), എ.എഫ്. വർഗീസ് (ആലുവ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി), പി.കെ. മോഹൻദാസ് (എറണാകുളം സിബിഐ. കോടതി ജഡ്ജി), സി.എസ്. മോഹിത് (കൊല്ലം ലേബർ കോടതി), വി.ബി. സുജഅമ്മ (എറണാകുളം കെ-വാറ്റ്), കെന്നറ്റ് ജോർജ് (കോട്ടയം എം.എ.സി.ടി.), എ. ഇജാസ് (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), എ.എസ്. മല്ലിക (കെ-വാറ്റ് അഡീ. ബെഞ്ച് ജുഡീഷ്യൽ അംഗം, കോട്ടയം), എസ്. ഭാരതി (കോഴിക്കോട് അഡീ. ജില്ലാ ജഡ്ജി), പി. എൽസമ്മ ജോസഫ് (കോട്ടയം അഡീ. ജില്ലാ ജഡ്ജി), ഡോ. പി.കെ. ജയകൃഷ്ണൻ (പത്തനംതിട്ട എം.എ.സി.ടി.), വി. അനസ് (കല്പറ്റ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി), ടി.എച്ച്. രജിത (മഞ്ചേരി അഡീ. ജില്ലാ ജഡ്ജി), കെ.വി. രജനീഷ് (തൃശ്ശൂർ അഡീ. ജില്ലാ ജഡ്ജി), എസ്. സുബാഷ് (കൊല്ലം അഡീ. ജില്ലാ ജഡ്ജി), സി.ജെ. ഡെന്നി (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), എൽ. ജയവന്ത് (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), എസ്. സജികുമാർ (ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി), കെ.എസ്. മധു (തിരൂർ കുടുംബകോടതി), എ.എം. ബഷീർ (നെടുമങ്ങാട് കുടുംബകോടതി), എസ്. രാധാകൃഷ്ണൻ (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), എസ്. ശ്രീരാജ് (പത്തനംതിട്ട പോക്‌സോ കോടതി), എംപി. ജയരാജ് (മഞ്ചേരി എസ്.സി.-എസ്.ടി. കോടതി), കെ.പി. തങ്കച്ചൻ (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), കെ.എൻ. ഹരികുമാർ (തൊടുപുഴ അഡീ. ജില്ലാ ജഡ്ജി), ആർ. ജയകൃഷ്ണൻ (കൊട്ടാരക്കര എസ്.സി.-എസ്.ടി. കോടതി), ജി.ആർ. ബിൽകുൾ (തിരുവല്ല കുടുംബകോടതി), രാജീവ് ജയരാജ് (കോഴിക്കോട് അഡീ. ജില്ലാ ജഡ്ജി), സി.ആർ. ദിനേശ് (തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി), കെ.പി. സുനിൽ (നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി), വി. ഉദയകുമാർ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), പ്രസന്ന ഗോപൻ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), കെ. വിഷ്ണു (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), ആർ. സുധാകാന്ത് (കൊല്ലം അഡീ. ജില്ലാ ജഡ്ജി), എം. മുഹമ്മദ് റയീസ് (കൊല്ലം അഡീ. ജില്ലാ ജഡ്ജി).

ഇതോടൊപ്പം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റുമാരുടെയും മുൻസിഫ് മജിസ്‌ട്രേറ്റുമാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ ഹൈക്കോടതി പുറത്തിറക്കി. മധ്യവേനൽ അവധിക്കുശേഷം കോടതി തുറക്കുന്ന മെയ്‌ 18 മുതലായിരിക്കും സ്ഥലംമാറ്റം നടപ്പിൽവരുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP