Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് അമ്മയുടെ ബൈലോയിൽ ഇല്ല; വിശദീകരണം ആവശ്യപ്പെട്ടാൽ എനിക്ക് കൃത്യമായ മറുപടി ഉണ്ട്; അമ്മ യോഗം പകർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ; അവരെക്കാളും യോഗ്യത തനിക്കുള്ളതു കൊണ്ടാണ് വിമർശനങ്ങളെന്നും മറുപടി

ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് അമ്മയുടെ ബൈലോയിൽ ഇല്ല; വിശദീകരണം ആവശ്യപ്പെട്ടാൽ എനിക്ക് കൃത്യമായ മറുപടി ഉണ്ട്; അമ്മ യോഗം പകർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ; അവരെക്കാളും യോഗ്യത തനിക്കുള്ളതു കൊണ്ടാണ് വിമർശനങ്ങളെന്നും മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മ ജനറൽ ബോഡി യോഗത്തോടെ ഉണ്ടായ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌നടൻ സിദീഖ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്.മത്സര രംഗത്തുണ്ടായിരുന്ന താരങ്ങളെ സിദ്ദീഖ് അപമാനിച്ചുവെന്ന് കാണിച്ച് മത്സരാർത്ഥികൾ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടയിലാണ് ഷമ്മി തിലകൻ യോഗത്തിന്റെ ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് അംഗങ്ങൾ ഷമ്മി തിലകനെതിരെ തിരിഞ്ഞത്.നടനെ പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും മമ്മൂട്ടി ഇടപെട്ടാണ് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എങ്കിലും ഷമ്മി തിലകനോട് വിശദീകരണം ആവശ്യപ്പെടും വിവരങ്ങളുണ്ട്.

എന്നാൽ ഇപ്പോഴിത വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ്മി തിലകൻ.ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങൾ പകർത്തിയത്. പരസ്യമായിത്തന്നെയാണ്. എവിടെയാണ് ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് താൻ അപ്പോൾ തന്നെ ചോദിച്ചിരുന്നു.പകർത്തിയതിൽ പലതും ഒരുപക്ഷേ അവർക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകൻ ഒരു ഓൺലൈനിനോട് പ്രതികരിച്ചു.

ദേവനായിരുന്നു താൻ ദൃശ്യങ്ങൾ പകർത്തുവെന്ന് പറഞ്ഞത്.അപ്പോൾ പബ്ലിക്ക് ആയി മൈക്കിൽ കൂടെ തന്നെയാണ് ബൈ- ലോയിൽ എവിടെയാണ് അംഗങ്ങൾക്ക് വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാൻ ചോദിച്ചത്.അങ്ങനെ നിർദ്ദേശമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്.ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാത്തതെന്നും ഷമ്മി തിലകൻ പറഞ്ഞു.

അമ്മയുടെ നേതൃയോഗം മൊബൈലിൽ പകർത്തിയ സംഭവത്തിൽ സംഘടന ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. തനിക്കതിന് കൃത്യമായ മറുപടിയുണ്ടെന്നും പക്ഷേ മറുപടിയോ വിശദീകരണമോ ചോദിക്കുമെന്ന് കരുതുന്നില്ലെന്നും ഷമ്മി തിലകൻ. ഞാൻ പ്രതിരോധത്തിലായെന്ന് പലരും എഴുതി കണ്ടു. ഞാനെന്ത് തെറ്റാണ് ചെയ്തത് പ്രതിരോധത്തിലാകാൻ. തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നതെന്നം ഷമ്മി തിലകൻ ചോദിക്കുന്നു.

ഷമ്മി തിലകന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം

എന്നോട് ഇതുവരെ സംഘടന വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വരുമ്പോൾ അതിന് മറുപടി പറയാം എന്ന് വിചാരിച്ചിരിക്കുകയാണ്. എനിക്കതിന് കൃത്യമായ മറുപടിയുണ്ട്. വിശദീകരണം ചോദിക്കുമെന്ന് തോന്നുന്നില്ല. വരട്ടെ വരുമ്പോൾ കൊടുക്കാം. ദൃശ്യങ്ങൾ ഒളിക്യാമറ വെച്ച് രഹസ്യമായൊന്നുമല്ല ഞാൻ പകർത്തിയത്. പരസ്യമായിട്ട് തന്നെയാണ് പകർത്തിയത്. പകർത്താൻ ശ്രമിക്കലല്ല പകർത്തിയിട്ടുണ്ട്. പകർത്തിയതിൽ പലതും ഒരുപക്ഷേ അവർക്ക് ദോഷകരമായിട്ടുള്ള കാര്യമായിരിക്കും.

ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ തന്നെ ബൈ-ലോയിൽ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാൻ ചോദിക്കുകയുമുണ്ടായി. പബ്ലിക്ക് ആയി മൈക്കിൽ കൂടെ തന്നെയാണ് ബൈ-ലോയിൽ എവിടെയാണ് അംഗങ്ങൾക്ക് വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാൻ ചോദിച്ചത്. അങ്ങനെ നിർദ്ദേശമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാത്തത്.

ഞാൻ പ്രതിരോധത്തിലായെന്ന് പലരും എഴുതി കണ്ടു. ഞാനെന്ത് തെറ്റാണ് ചെയ്തത് പ്രതിരോധത്തിലാകാൻ. തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നത്. എന്നെക്കുറിച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്' സംഘടനയുടെ തലപ്പത്തിരിക്കാൻ യോഗ്യതയുണ്ടെന്ന ധാരണയിൽ എന്നൊക്കെയാണ്' ഒപ്പിടാൻ മറന്നുപോകുന്നത് വലിയ തെറ്റാണോ. മത്സരിക്കാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നത് തെറ്റാണോ.

തെറ്റ് എന്ന് പറയുന്നത് മീടൂ ആരോപണത്തിൽപ്പെടുക, അല്ലെങ്കിൽ സാമ്പത്തിക തിരിമറി നടത്തിയ ആളാകുക, അല്ലെങ്കിൽ സുപ്രീം കോടതി വരെ കുറ്റവാളി ആണെന്ന് തെളിയിച്ച വ്യക്തിയാകുക എന്നതൊക്കെയല്ലേ. അവരൊക്കെയല്ലേ നേതൃസ്ഥാനത്തിരിക്കാൻ യോഗ്യരല്ലാത്തവർ. അപ്പോൾ അവരുടെ കുറ്റബോധം കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്.

അവരെക്കാളും യോഗ്യത ഷമ്മി തിലകനുണ്ട് എന്നുള്ളൊരു തോന്നൽ അവർക്ക് തന്നെ ഉണ്ടായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഷമ്മി തിലകൻ അമ്മയുടെ ഭാരവാഹിയായി ഇരിക്കാൻ വലിയ യോഗ്യതയുള്ള ആളാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.

ഞാനൊരു അച്ചടക്കമുള്ള അംഗമാണ്. ഞങ്ങളുടെ സംഘടനാപരമായ പ്രശ്നങ്ങൾ സംഘടനയിൽ മാത്രം തീർക്കപ്പെടണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ അച്ഛനോടും ഞാനത് പറഞ്ഞിട്ടുണ്ട്.

അച്ഛന് പ്രശ്നമുണ്ടെങ്കിൽ കോടതിയിൽ പോകണം എന്നായിരുന്നു ഞാൻ പറഞ്ഞത്. അന്ന് അച്ഛനെ അനുകൂലിക്കാത്ത ആളാണ് എന്ന് പറഞ്ഞ് എന്നെ വിമർശിച്ചിരുന്നു. അച്ഛനെ അനുകൂലിച്ചിട്ടുണ്ടോ ഇല്ലയൊ എന്നുള്ളത് ഇവർക്കെങ്ങനെ അറിയാമെന്നും ഷമ്മി തിലകൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP