Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമാവലിയിലെ പോരായ്മയിൽ കത്തികയറിയ ഷമ്മി തിലകൻ; ഇയാൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ സ്ഥാനാർത്ഥി; തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടി; ഇയാൾ സംഘടനയ്ക്ക് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ചോദിച്ച സിദ്ദിഖും; ക്രൗൺപ്ലാസിലെ വില്ലനായി ഷമ്മി; 'അമ്മ'യിൽ ആശാ ശരത്തിനെ ശ്വേതാ മേനോൻ തോൽപ്പിച്ച കഥ

നിയമാവലിയിലെ പോരായ്മയിൽ കത്തികയറിയ ഷമ്മി തിലകൻ; ഇയാൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ സ്ഥാനാർത്ഥി; തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടി; ഇയാൾ സംഘടനയ്ക്ക് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ചോദിച്ച സിദ്ദിഖും; ക്രൗൺപ്ലാസിലെ വില്ലനായി ഷമ്മി; 'അമ്മ'യിൽ ആശാ ശരത്തിനെ ശ്വേതാ മേനോൻ തോൽപ്പിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈസ് പ്രസിഡന്റായി മണിയൻപിള്ള രാജുവും ആശാ ശരത്തും ജയിക്കുമെന്നായിരുന്നു അമ്മയിലെ പ്രമുഖ നടൻ ദിവസങ്ങൾക്ക് മുമ്പ് മറുനാടനോട് പ്രതികരിച്ചത്. അതു തന്നെയായിരുന്നു സംഘടനയിലെ പൊതുവികാരവും. പക്ഷേ ഇന്നലെ അമ്മയുടെ ജനറൽ ബോഡി യോഗത്തിനിടെ ഒരു നാടകീയ സംഭവമുണ്ടായി. ഇതോടെ അമ്മയിലെ അംഗങ്ങൾക്കിടയിൽ താരമായി ശ്വേതാ മേനോൻ മാറി. കള്ളനെ കൈയോടെ പിടിച്ച നടിക്ക് തുടർന്നുള്ള വോട്ടിംഗിൽ മുൻതൂക്കവും കിട്ടി. അങ്ങനെ അമ്മയിലെ വൈസ് പ്രസിഡന്റ് കസേരയിൽ എത്തുന്ന ആദ്യ വനിതയായി ശ്വേതാ മേനോൻ മാറുകയായിരുന്നു.

ആമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം പിഴച്ചത് ഷമ്മി തിലകനാണ്. തിലകന്റെ മകൻ മൂന്ന് പദവികളിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ഒന്നിലും ഒപ്പിട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പത്രികയേ തള്ളി പോയി. ഇത് നാണക്കേടുമായി. ഇന്നലെ കൊച്ചിയിലെ ക്രൗൺപ്ലാസയിൽ അമ്മയുടെ ജനറൽ ബോഡിയിലെ പ്രധാന ചർച്ചാ വിഷയവും ഷമ്മിയായിരുന്നു. ഇതിന് കാരണം ശ്വേതാ മേനോന്റെ ഇടപെടലും. ജനറൽ ബോഡി യോഗത്തിലെ ചർച്ചകൾ ആരുമറിയാതെ ഷമ്മി തന്റെ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടെത്തിയതും ജനറൽ ബോഡിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും ശ്വേതാ മേനോനായിരുന്നു. അതിന് ശേഷമുള്ള വോട്ടിംഗിനെ അത് സ്വാധീനിച്ചുവെന്ന് വേണം കരുതാൻ. ഇതു തന്നെയാണ് ശ്വേതാ മേനോന്റെ വിജയത്തിൽ നിർണ്ണായകമായത്.

വാശിയേറിയ തെരഞ്ഞെടുപ്പാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നത്. ജനകീയ മുഖമായ മണിയൻപിള്ള രാജു മത്സരിക്കാൻ എത്തിയതായിരുന്നു ഇതിന് കാരണം. മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വൈസ് പ്രസിഡന്റ് മുഖങ്ങൾ ആശാ ശരത്തും ശ്വേതാ മേനോനുമായിരുന്നു. ശ്വേതയുടെ സൂക്ഷ്മതയാണ് ഷമ്മിയുടെ റിക്കോർഡിങ് പൊളിച്ചത്. ജനറൽ ബോഡിക്കിടെ ഈ റിക്കോർഡിങ് കണ്ടെത്തിയത് ശ്വേതാ മേനോനായിരുന്നു. ഇത് കണ്ടെത്തിയതോടെ ശ്വേത ചാടി എണീറ്റു. ഇവിടെ ഒരാൾ എല്ലാം റിക്കോർഡ് ചെയ്യുന്നുണ്ടെന്നും അത് ലൈവ് ടെലികാസ്റ്റാണോ എന്ന് അറിയില്ലെന്നും ശ്വേതാ യോഗത്തിനിടെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ഷമ്മിയുടെ വീഡിയോ ഷൂട്ട് പുറത്തറിഞ്ഞത്.

ഇതോടെ തന്നെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയമായി ഷമ്മി തിലകനായി. അമ്മയ്‌ക്കെതിരെ ഷമ്മി നടത്തിയ നീക്കമെല്ലാം ചർച്ചയായി. ആസ്ഥാന മന്ദിരത്തിനെതിരെ നടത്തിയ നീക്കങ്ങൾ പലരും ഉയർത്തി. എന്തിനാണ് നിങ്ങൾ അമ്മയ്‌ക്കെതിരെ നിൽക്കുന്നതെന്ന ചോദ്യമാണ് സജീവ ചർച്ചയായത്. വീഡിയോ റിക്കോർഡിംഗിൽ ഷമ്മിയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ മമ്മൂട്ടി ഇടപെട്ടു. അങ്ങനെയാണ് പുറത്താക്കൽ തീരുമാനം ഇന്നലെ ഉണ്ടാകാത്തത്. ഷമ്മിയെ പുറത്താക്കിയാൽ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയർത്തുമെന്ന മമ്മൂട്ടി നിർദ്ദേശിച്ചു. ഇത് പൊതുവിൽ അംഗീകരിക്കുകയും ചെയ്തു. തിലകന്റെ മകനെന്ന പരിഗണനയിലാണ് മമ്മൂട്ടി സംസാരിച്ചത്.

അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവ് ഷമ്മിയുടെ വിഷയം ചർച്ചയാക്കും. ഈ അച്ചടക്കലംഘനത്തിന് ഷമ്മിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. മറുപടി പരിശോധിച്ച ശേഷമാകും നടപടി. ഇന്നലെ അമ്മയുടെ ജനറൽ ബോഡി യോഗം തുടങ്ങുമ്പോൾ നേതൃത്വത്തിനെതിരെ ഷമ്മി കടന്നാക്രമണങ്ങൾ നടത്തിയിരുന്നു. സംഘടനയുടെ നിയമാവലി തെറ്റാണെന്ന് പോലും പ്രതികരിച്ചു. ഇതിനിടെയാണ് ശ്വേതാ മേനോൻ വീഡിയോ ചിത്രീകരണം കണ്ടെത്തുന്നത്. ഇതോടെ ഷമ്മി പ്രതിരോധത്തിലായി. ഇയാൾ സംഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പറയുന്നത് ഇപ്പോൾ നിങ്ങൾക്കെല്ലാം ബോധ്യമായില്ലേ എന്ന് സിദ്ദിഖ് യോഗത്തിൽ ചോദിക്കുകയും ചെയ്തു. ഇതോടെ ഷമ്മി പ്രതിരോധത്തിലുമായി.

വീഡിയോ ചിത്രീകരണത്തെ കടുത്ത അച്ചടക്ക ലംഘനമായി തന്നെ യോഗം കണ്ടു. പുറത്താക്കണമെന്ന പൊതു വികാരത്തെയാണ് മമ്മൂട്ടിയുടെ ഇടപെടൽ തണുപ്പിച്ചത്. ഇതിനിടെ തെറ്റുകാരനാണെങ്കിലും വിശദീകരണം ചോദിച്ച ശേഷമേ നടപടി എടുക്കാവൂ എന്ന് നടി ഷിലു എബ്രഹാമും യോഗത്തിൽ പ്രതികരിച്ചു. വിശദീകരണം ചോദിക്കണം. മറുപടി വാങ്ങണം. വെളിയിൽ കളയാം. ചുമാമാ കളയരുത്-ഇതായിരുന്നു ഷീലു എബ്രഹാമിന്റെ പ്രതികരണം. ഏതായാലും ഈ സംഭവമെല്ലാം വൈസ് പ്രസിഡന്റിന്റെ വോട്ടെടുപ്പിലും പ്രതിഫലിച്ചു. അത് ശ്വേതാ മേനോന് വിജയമായി മാറുകയും ചെയ്തു.

ഷമ്മയിക്കെതിരെ പ്രാഥമിക അച്ചടക്ക നടപടി എടുക്കാൻ എക്‌സിക്യൂട്ടീവിന് കഴിയും. എന്നാൽ ഒരാളെ എന്നന്നേക്കുമായി പുറത്താക്കാൻ ജനറൽ ബോഡിയുടെ സമ്മതം ആവശ്യമാണ്. അതിനി അടുത്ത വർഷമേ നടക്കൂ. അതിനാൽ സസ്‌പെൻഷനിൽ അടക്കം ഒന്നും മോഹൻലാൽ പ്രസിഡന്റായ ഭരണ സമിതി എടുക്കില്ല. നടപടി എടുത്താൽ അത് ഷമ്മിക്ക് അനുകൂലമായ ചർച്ചകൾ ഉണ്ടാക്കുമെന്ന വികാരം അമ്മയിലെ പ്രമുഖർക്കുമുണ്ട്. അതുകൊണ്ട് തന്നെ ഷമ്മിയ്‌ക്കെതിരായ നടപടി താക്കീതിൽ ഒതുങ്ങും.

അമ്മയിൽ ഇത്തവണ 2 വൈസ് പ്രസിഡന്റുമാരെയും 11 എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കാനായിരുന്നു മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ആശാ ശരത്തും ശ്വേതയുമാണ് ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മണിയൻപിള്ള രാജു സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണിറോസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ചത്. ഇതിൽ നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP