Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകര താലൂക്ക് ഓഫീസിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നത് റെക്കോഡ് റൂമിൽ നിന്ന്; ഓഫീസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

വടകര താലൂക്ക് ഓഫീസിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നത് റെക്കോഡ് റൂമിൽ നിന്ന്; ഓഫീസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

വടകര: താലൂക്ക് ഓഫീസിൽ വീണ്ടും തീപിടുത്തം. ഓഫീസിന് സമീപത്തുള്ള മരത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരാണ് തീപിടുത്തം കണ്ടെത്തിയത്. ഓഫീസിലെ റെക്കോർഡ് റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. ചെറിയ അപകടമാണെന്നാണ് റിപ്പോർട്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. വടകരയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.വടകര താലൂക്ക് ഓഫീസിൽ തീ വെച്ച കേസിൽ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അപകടം. അതേസമയം, വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ കത്തുന്നത് കാണാൻ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നുമാണ് സതീഷ് പൊലീസിനോട് പറഞ്ഞത്.

പ്രതിയെ ഇന്നലെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായായിരുന്നു ഇയാൾ സംസാരിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അനുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലർത്തിയ ഭാഷയിലായിരുന്നു ഇയാൾ സംസാരിച്ചത്. നഗരത്തിൽ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഈ സംഭവങ്ങളിൽ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. പരിചയക്കാർ പൊലീസിനോട് പറഞ്ഞത് പ്രകാരം ചപ്പുചവറുകൾ കൂട്ടിയിട്ട് ശീലം പ്രതിക്കുണ്ടായിരുന്നു.

അതേസമയം, ഓഫീസിന്റെ പ്രവർത്തനം ഡിസംബർ 20 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിലായിരിക്കും താൽക്കാലിക പ്രവർത്തനം. പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുള്ള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ നേരിട്ടോ 0496 2513480 എന്ന ഫോൺ നമ്പറിലോ അന്വേഷണം നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP