Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ഉദ്യോഗസ്ഥർക്ക് ചാകര; മരുന്നുകൾ വാങ്ങി മുടിപ്പിക്കുന്നത് നാട്ടുകാരെ; 103 രൂപയുടെ മരുന്ന് 178 രൂപയ്ക്കും 1876 രൂപയുടെ മരുന്ന് 2570 രൂപയ്ക്കും വാങ്ങി; നഷ്ടം വരുത്തി വച്ചത് ഒരുകോടിയോളം; ജനറൽ മാനേജർക്ക് എംഡിയുടെ ഷോക്കോസ് നോട്ടീസ്; വിതരണക്കാർക്ക് പണം നൽകുന്നതും മുഖം നോക്കി എന്ന് നോട്ടീസിൽ

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ഉദ്യോഗസ്ഥർക്ക് ചാകര; മരുന്നുകൾ വാങ്ങി മുടിപ്പിക്കുന്നത് നാട്ടുകാരെ; 103 രൂപയുടെ മരുന്ന് 178 രൂപയ്ക്കും 1876 രൂപയുടെ മരുന്ന് 2570 രൂപയ്ക്കും വാങ്ങി; നഷ്ടം വരുത്തി വച്ചത് ഒരുകോടിയോളം; ജനറൽ മാനേജർക്ക് എംഡിയുടെ ഷോക്കോസ് നോട്ടീസ്; വിതരണക്കാർക്ക് പണം നൽകുന്നതും മുഖം നോക്കി എന്ന് നോട്ടീസിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ഉദ്യോഗസ്ഥർക്ക് വൻചാകര. അടച്ചുപൂട്ടലിന്റെ കാലം കോർപറേഷനിലെ ചിലർക്ക് കീശ വീർപ്പിക്കാൻ ഉള്ളതായിരുന്നു. ഏറ്റവും ഒടുവിൽ കോർപറേഷൻ ജനറൽ മാനേജർക്ക് പർച്ചേസിങ്ങിലെ അഴിമതി കാട്ടി എംഡി ഷോക്കോസ് നോട്ടീസ് നൽകുന്നതിൽ വരെ എത്തി കാര്യങ്ങൾ. ജനറൽ മാനേജർക്ക് മാത്രമല്ല, ഡപ്യൂട്ടി മാനേജർക്കും ഉണ്ട് ഷോക്കോസ് നോട്ടീസ്.

ഓഗസ്റ്റ് 28 ന് ക്ഷണിച്ച രക്തം കട്ട പിടിക്കുന്നത് തടയുന്നതിനുള്ള ഹെപൂറിൻ അടക്കം എട്ട് മരുന്നുകളുടെ വാങ്ങലിലാണ് ക്രമക്കേട്. 88,88 ലക്ഷം രൂപയുടെ നഷ്ടമാണ് ക്രമക്കേടിലൂടെ പൊതുഖജനാവിന് വരുത്തി വച്ചിരിക്കുന്നത്. ജിഎസ്ടി അടക്കം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് കൃതിക മെഡിക്കൽസാണ്. 103.8 രൂപ. എന്നാൽ ഹെപൂറിൻ വാങ്ങിയതാവട്ടെ, 178.92 രൂപ ക്വോട്ട് ചെയ്ത കപില മെഡിക്കൽസിൽ നിന്നും. സെപ്റ്റംബർ 24 ന് 1,26,990 ഹെപൂറിൻ വയലുകൾക്ക് ഓഡർ കൊടുത്തു. ഫലം 88.88 ലക്ഷം നഷ്ടം.

ഹീമോഫീലിയ ഫാകേട്‌ഴ്‌സ് വാങ്ങുന്നതിലും സമാനമായ ക്രമക്കേട് നടന്നു. നിലവിലുള്ള കോർപറേഷൻ നിരക്കിനേക്കാൾ കുറഞ്ഞതുക 1876.75 രൂപ ക്വാട്ട് ചെയ്തിട്ടും ഉയർന്ന തുകയ്ക്കാണ് വാങ്ങിയത്. ബാക്‌സാൾട്ട ബയോ സയൻസ് ലിമിറ്റഡിൽ നിന്ന് 2570 രൂപയ്ക്കാണ് ഹീമോഫീലിയ ഫാക്ടർ VIII -ഇമ്യുണേറ്റ് 250 ഐയു വാങ്ങിയത്. ഇതുവഴി 12.74 ലക്ഷം രൂപയുടെ നഷ്ടംവരുത്തി വച്ചു.

പൊതുപണം വിനിയോഗിച്ച് മരുന്നുകൾ വാങ്ങുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും വേണ്ടത് മനസ്സിരുത്തിയല്ല വാങ്ങലുകൾ നടത്തിയിരിക്കുന്നതെന്നും ജനറൽ മാനേജർക്കുള്ള ഷോക്കോസ് നോട്ടീസിൽ പറയുന്നു.

വിതരണക്കാരോട് പക്ഷപാതിത്വം

ജനറൽ മാനേജർ ചില വിതരണക്കാരോട് പക്ഷപാതിത്വം കാട്ടിയാതായും നോട്ടീസിൽ പറയുന്നു. നേരത്തെ മരുന്നുകൾ സപ്ലൈ ചെയ്ത പലരെയും അവഗണിച്ച് ജനറൽ മാനേജർക്ക് താൽപര്യമുള്ള ചിലർക്ക് പണം അനുവദിച്ച് കൊടുത്തു. ഇങ്ങനെ വിതരണക്കാർക്കിടയിൽ അസംതൃപ്തി ഉണ്ടാവുകയും കോർപറേഷനിൽ വിശ്വാസം നഷ്ടപ്പെടുത്താൻ ഇട വരുത്തുകയും ചെയ്തു. മൊത്തം 216 വിതരണക്കാർ ഉള്ളപ്പോൾ 42 പേർക്ക് മാത്രമാണ് പണം കൊടുത്തത്. ബാക്കിയുള്ളവർ മെയ് മുതൽ വിവിധ കാലയളവിലായി തുക കിട്ടാൻ കാത്തിരിക്കുന്നു.

അഞ്ച് ദിവസത്തിനകം മതിയായ കാരണം കാട്ടി വിശദീകരണം നൽകണമെന്നും, ഖജനാവിന് ഉണ്ടാക്കിയ നഷ്ടത്തിന് സമാധാനം പറഞ്ഞില്ലെങ്കിൽ നടപടി എടുക്കുമെന്നും ഷോക്കോസ് നോട്ടീസിൽ പറയുന്നു. പർച്ചേസ് ഡിവിഷനിലെ ഡപ്യൂട്ടി മാനേജർക്കും സമാന രീതിയിൽ ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ട്.

നേരത്തെ പിപിഇ കിറ്റ് വാങ്ങിയതിലടക്കം വ്യാപകമായ ക്രമക്കേടുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ കണ്ടെത്തിയിരുന്നു.കോവിഡ്കാലത്ത് മുന്നുംപിന്നും നോക്കാതെ ആരോഗ്യവകുപ്പ് സംഭരിച്ച പല വസ്തുക്കളും നിലവാരമില്ലാത്തതായിരുന്നു. വട്ടം ജീവനക്കാർ പരാതിപ്പെട്ടിട്ടും നടപടി കൈക്കൊള്ളാതെ അതേ കമ്പനിക്കു തന്നെ കോർപറേഷൻ ഓർഡറുകൾ നൽകിക്കൊണ്ടിരുന്നു.

യന്ത്രങ്ങൾ ഉപയോഗിക്കാൻ പറ്റിയ ത്രീ ഫേസ് വൈദ്യുതി കണക്ഷനുണ്ടോ എന്നുപോലും നോക്കാതെയാണു ജില്ലാ ആശുപത്രികളിലേക്കു ഉപകരണങ്ങൾ എത്തിച്ചത്. ഫ്രീസറുകൾ, ഓക്‌സിജൻ പ്ലാന്റുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിലേക്കുൾപ്പെടെ വാങ്ങി നൽകിയ വെന്റിലേറ്ററുകൾ തിരികെ ജില്ലാ ആശുപത്രികളിൽ എത്തിച്ച് ഉപേക്ഷിച്ചു. ടെൻഡർ ഇല്ലാതെ ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP