Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്; മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ; ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു; ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന്റെ ട്വീറ്റ് ചർച്ചയാകുന്നു

എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്; മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ;  ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു; ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന്റെ ട്വീറ്റ് ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ:  മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് നടത്തിയ പ്രതികരണം ചർച്ചയാകുന്നു. എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു. എന്നുമായിരുന്നു ടിജി മോഹൻദാസ് ട്വീറ്ററിലൂടെ നടത്തിയ പ്രതികരണം. ഷാനിന് വെട്ടേറ്റ വാർത്ത പുറത്തുവന്നതിന് പിന്നാലെ രാത്രി 10.35 യോടെയായിരുന്നു ടിജി മോഹൻദാസിന്റെ ട്വീറ്റ്.

'ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിന് വെട്ടേറ്റു എന്ന് എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ.. ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു' ഇന്നലെ രാത്രി 9.30 യോടെയായിരുന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ പൊതു വഴിയിൽവെച്ച് ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷമാണ് ഒരു സംഘം എത്തി ആക്രമിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് സംഘമാണെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ ആരോപണം.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് രണ്ടു ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമേ ഉന്നത ഉദ്യോഗസ്ഥരും ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

12 മണിക്കൂറിനിടെയാണ് ജില്ലയുടെ 10 കിലോമീറ്റർ ചുറ്റളവിൽ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. കഴിഞ്ഞ് രാത്രി 7.30 ഓടെ ആലപ്പുഴ മണ്ണഞ്ചേരിയിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പിന്നാലെ ഇന്ന് പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽ കയറി ഒരുസംഘം വെട്ടിക്കൊലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP