Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി വിമാനത്താവളം ലക്ഷ്യമിട്ട് വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി വിമാനത്താവളം ലക്ഷ്യമിട്ട് വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. വിമാനത്താവളത്തിൽ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകൾ തകർത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചത്.

വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സൻആ വിമാനത്താവളത്തിൽ നിന്നാണ് ഡ്രോണുകൾ പറന്നുയർന്നതെന്നും സഖ്യസേന ആരോപിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനുള്ള കേന്ദ്രമായി സൻആ അന്താരാഷ്ട്ര വിമാനത്താവളത്തെ ഹൂതി വിമതർ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകർത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സൻആ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനിൽ മിസൈൽ പതിച്ച് വാഹനങ്ങളും വർക്ക്ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അൽമസാരിഹിൽ മൂന്നു വർക്ക്ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തിൽ കത്തി നശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP