Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇരട്ട കൊലപാതകങ്ങളിൽ ഞെട്ടിവിറച്ച് ആലപ്പുഴ; കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ; ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്ന് ഹർഷിത അട്ടല്ലൂരി; രണ്ട് കുടുംബത്തിന്റെ പ്രതീക്ഷകൾ അണഞ്ഞ സംഭവത്തിൽ പരസ്പ്പരം പഴിചാരലുമായി നേതാക്കളും

ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇരട്ട കൊലപാതകങ്ങളിൽ ഞെട്ടിവിറച്ച് ആലപ്പുഴ; കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ; ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്ന് ഹർഷിത അട്ടല്ലൂരി; രണ്ട് കുടുംബത്തിന്റെ പ്രതീക്ഷകൾ അണഞ്ഞ സംഭവത്തിൽ പരസ്പ്പരം പഴിചാരലുമായി നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപേ ക്രൂരമായ രണ്ട് അരുംകൊലകളാണ് കേരളത്തിൽ നടന്നത്. പൊലീസ് സംവിധാനം ഏറെ പഴി കേൾക്കുന്ന അരുംകൊലയിൽ രണ്ട് കുടുംബങ്ങൾക്കാണ് നാഥനില്ലാതായത്. മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും, വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനീവാസുമാണ് വെറും മണിക്കൂറുകളുടെ ഇടവേളയിൽ കൊല ചെയ്യപ്പെട്ടത്.

ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയെ നടുക്കിയ രണ്ടാമത്തെ കൊലപാതകവും. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ് രഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊന്നത്. സംസ്ഥാന നേതാക്കളായിരുന്നു കൊല്ലപ്പെട്ട രണ്ടു പേരും എന്നതാണ് ഞെട്ടിക്കുന്നതും.

ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, ബിജെപി നേതാക്കളുടെ ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും.

എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബിജെപി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ്് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയതുകൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു. അതേസമയം കൊലപാതകത്തിൽ പരസ്പ്പരം ആരോപണം ഉന്നയിച്ചു കൊണ്ടു എസ്ഡിപിഐ, ആർഎസ്എശ് നേതാക്കൾ രംഗത്തുവന്നു.

വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചനയെന്ന് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്കെതിരെയാണ് എസ്ഡിപിഐ രംഗത്തുവന്നത്. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഇവിടെ ഗൂഢാലോചന നടന്നു. തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസിന്റെ തീവ്രവാദി സംഘമാണ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയത്. ജില്ലയിൽ തങ്ങി കൃത്യമായ പ്ലാനോട് കൂടിയാണ് കൊലപാതകം നടപ്പിലാക്കിയത്. കുറച്ച് കാലങ്ങളായി കേരളത്തിന്റെ ആഭ്യന്തരവകുപ്പും ആർ.എസ്.എസും പരസ്പര ധാരണയിലാണ് കാര്യങ്ങൾ ആവിഷ്‌കരിക്കുന്നത്.

രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതിന് ശേഷവും ആർ.എസ്.എസ് ശാഖകളുടെ എണ്ണം വർധിച്ചുവരികയാണ്. ആർ എസ് എസിന്റെ പ്രവർത്തനത്തിന് കൂടുതൽ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇടുതുപക്ഷത്തിനെതിരായ സംഘർഷം ആർ.എസ്.എസ് കുറച്ചതും ഈ ധാരണക്ക് പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്ക് സംഭവിച്ച അപയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കൊല്ലാൻ നീക്കം നടത്തിയിരുന്നു, കൊലപാതകത്തിൽ പങ്കില്ല: വത്സൻ തില്ലങ്കേരി

എസ്ഡിഡിപിഐയുടെ ആരോപണം തള്ളിക്കൊണ്ടാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി രംഗത്തുവന്നത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് വത്സൻ തില്ലങ്കേരി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാം എസ്ഡിപിഐ യുടെ ആരോപണം അടിസ്ഥാന രഹിതമാണ് വത്സൻ തില്ലങ്കേരി പറഞ്ഞു. തന്നെ പോലുള്ളവരെ ആരോപണമുന്നയിച്ച് കൊലപ്പെടുത്താൻ ഇതിന് മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി മാത്രമേ ഈ ആരോപണങ്ങൾ കാണാൻ സാധിക്കുകയുള്ളൂവെന്നും തില്ലങ്കേരി പറഞ്ഞു.

ജനങ്ങൾക്കിടയിൽ ഭീകരതക്കെതിരായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോയതെന്നും അതിനെ അനാവശ്യമായി വളച്ചൊടിക്കുകയാണെന്ന് തില്ലങ്കേരി കൂട്ടിച്ചേർത്തു. ഭീകരവാദികളുമായി ബന്ധപ്പെട്ട കേസിൽ കേരളാ പൊലീസ് ഉരുണ്ടുകളിക്കുകയാണ്.അതിനാൽ കേന്ദ്രാന്വേഷണം വേണമെന്ന് പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സമയത്ത് ആവശ്യപ്പെട്ടിരുന്നതായും തില്ലങ്കേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP