Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയോരത്ത് നിർത്തിയിട്ട ലോറിയുമായി യുവാവ് കടന്നു; കച്ചവട സ്ഥാപനങ്ങൾ ഇടിച്ചു തകർത്തു; സ്വകാര്യ ബസിന്റെ ഗ്ലാസുകൾ തകർത്തു

വഴിയോരത്ത് നിർത്തിയിട്ട ലോറിയുമായി യുവാവ് കടന്നു; കച്ചവട സ്ഥാപനങ്ങൾ ഇടിച്ചു തകർത്തു; സ്വകാര്യ ബസിന്റെ ഗ്ലാസുകൾ തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വണ്ടൂരിൽ വഴിയോരത്ത് നിർത്തിയിട്ട ലോറിയുമായി കടന്നുകളഞ്ഞ യുവാവ് ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ ഇടിച്ചു തകർത്തു. പ്രദേശത്തെ പെട്രോൾ പമ്പിലും കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ഗ്ലാസുകൾ തകർത്തു.

മാനസിക വെല്ലുവിളി നേരിടുന്ന എടവണ്ണ ചാത്തല്ലൂർ ഒതായി സ്വദേശിയായ യുവാവാണ് എറിയാട് ഭാഗത്ത് പുലർച്ചെ പരിഭ്രാന്തി പരത്തിയത്. പ്രദേശത്തെ ഒരു ടൈൽസ് കടയിലേക്കു വലിയ ലോറിയിൽ എത്തിയതായിരുന്നു ഇയാൾ. പുലർച്ചെ രണ്ടരയ്ക്ക് താഴെകോഴി പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന തോടായം സ്വദേശി വളപ്പിൽ വിജീഷ് തന്റെ വീടിനു മുന്നിൽ, കോഴിക്കച്ചവടവുമായി ബന്ധപ്പെട്ടു തന്നെ കാണാൻ വന്ന ലോറിയിലെ ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ മാനസിക വെല്ലുവിളി നേരിടുന്നയാൾ പ്രകോപനം ഇല്ലാതെ ആക്രമിച്ചു. മർദനത്തിൽനിന്നു രക്ഷപ്പെടാനായി മൂവരും ക്വാർട്ടേഴ്സിനുള്ളിൽ കയറി. ഈ സമയം ലോറിയിലുണ്ടായിരുന്ന ജാക്കിയെടുത്ത് ജനലുകൾ തകർത്തു. തുടർന്ന് വണ്ടിയെടുത്ത് കടന്നു കളഞ്ഞു. തൊട്ടടുത്ത് വാളശേരി സെയ്ഫുന്നാസറിന്റെ വീടിനു സമീപം റോഡരികിലുണ്ടായിരുന്ന ഫാസ്റ്റ്ഫുഡ് കട തകർത്തു.

പൊലീസ് സ്റ്റേഷനിൽനിന്ന് തൊണ്ടി വാഹനങ്ങൾ ലേലത്തിലെടുത്ത് പൊളിച്ചു വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ ഓഫിസും തകർത്തു. സ്വകാര്യ ബസിന്റെ മുന്നിലെയും പുറകിലെയും ഗ്ലാസുകൾ തകർത്തു. കാളപൂട്ട് കണ്ടത്ത് റോഡരികിൽ നിർത്തിയിട്ട 2 ബൈക്കുകളും കല്ലുപയോഗിച്ച് നശിപ്പിച്ചു. നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP