Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന പ്രചരണം; വിശദീകരണവുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം; ഇപ്പോൾ നടക്കുന്നത് ലൈസൻസുകൾ പുതുക്കുന്ന നടപടി മാത്രം

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന പ്രചരണം; വിശദീകരണവുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം; ഇപ്പോൾ നടക്കുന്നത് ലൈസൻസുകൾ പുതുക്കുന്ന നടപടി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ലൈസൻസ് വിവര സംവിധാനത്തിൽ പതിവ് പരിഷ്‌കരണ നടപടികൾ മാത്രമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

പഴയ ലൈസൻസുകൾ പുതുക്കി നൽകുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അനധികൃതമായി സ്വന്തമാക്കിയ ലൈസൻസുകൾ റദ്ദാക്കുമെന്നും അവ ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്തിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ച നടപടി റദ്ദാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ തീരുമാനം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അറിയിക്കുകയായിരുന്നു.

മതിയായ മാനദണ്ഡങ്ങൾ പാലിക്കുന്നവർ ഉൾപ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ശമ്പളവും തൊഴിൽ വിഭാഗവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തമാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുന്നതിന് മുന്നോടിയായാണ് എല്ലാ പ്രവാസികളുടെയും ലൈസൻസുകൾ പുതുക്കുന്നത് അധികൃതർ നിർത്തിവെച്ചത്. എന്നാൽ ഇത് സംബന്ധിച്ച് ടെക്‌നിക്കൽ കമ്മിറ്റി നടപ്പാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി ശൈഖ് തമർ അൽ അലി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP