Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10,100 മരണം രേഖപ്പെടുത്തിയ ഗുജറാത്തിൽ നഷ്ടപരിഹാരം നൽകിയത് 24,000 പേർക്ക് ; കേരളത്തിൽ കോവിഡ് നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം; റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രചാരണം നൽകുന്നില്ല; ഗുജറാത്ത് മാതൃക സ്വീകരിക്കണമെന്നും നിർദ്ദേശം

10,100 മരണം രേഖപ്പെടുത്തിയ ഗുജറാത്തിൽ നഷ്ടപരിഹാരം നൽകിയത് 24,000 പേർക്ക് ; കേരളത്തിൽ കോവിഡ് നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം; റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രചാരണം നൽകുന്നില്ല; ഗുജറാത്ത് മാതൃക സ്വീകരിക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : സുപ്രീം കോടതിയിൽ നൽകിയ കണക്കനുസരിച്ചു ഗുജറാത്ത് സർക്കാർ 24,000 കുടുംബങ്ങൾക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാൽ, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേർ മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകൾ ലഭിച്ചുവെന്നാണു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വർധിപ്പിച്ചിട്ടില്ല.

കേരളത്തിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കൾ നൽകിയ അപേക്ഷകളിന്മേൽ തീർപ്പുകൽപ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിർദേശിച്ചു.

ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായുള്ള ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുവരെ 40,000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ 548 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. ഇതാണ് സുപ്രീംകോടതിയുടെ വിമർശനത്തിന് കാരണം.നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീംകോടതി വിമർശിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ 10,777 ബന്ധുക്കളാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയത്. ഇതിൽ 1948 പേരുടെ അപേക്ഷകളിന്മേൽ മാത്രമാണ് തീർപ്പുകൽപ്പിച്ചത്. എന്നാൽ 548 പേർക്ക് മാത്രമാണ് 50000 രൂപയുടെ നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന സംസ്ഥാന സർക്കാരിന്റെ മറുപടിയിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഒരാഴ്ചക്കകം അപേക്ഷ നൽകിയ എല്ലാവർക്കും നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശിച്ചു. വീഴ്ച സംഭവിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം, 1.41 ലക്ഷം പേർ മരിച്ച മഹാരാഷ്ട്രയിൽ 87,000 അപേക്ഷകൾ ലഭിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്തത് 1658 പേർക്കു മാത്രം. അർഹരായവർക്ക് 10 ദിവസത്തിനുള്ളിൽ തുക നൽകണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. 22,915 പേർ മരിച്ച ഉത്തർപ്രദേശിൽ ഏതാണ്ട് അത്ര തന്നെ അപേക്ഷ കിട്ടിയെന്നാണ് സംസ്ഥാനം അറിയിച്ചത്. ഇതിൽ 20,060 പേർക്കു തുക നൽകി. കേരളത്തിൽ മരണം 44,189 ആയി. 10,777 പേരുടെ ബന്ധുക്കളാണ് അപേക്ഷിച്ചത്. 548 പേർക്കു തുക നൽകി.

കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രചാരണം നൽകുന്നില്ലെന്നും കോടതി വിമർശിച്ചു. നേരത്തേ പരസ്യം നൽകുന്നതിൽ വൈമുഖ്യം കാട്ടിയ ഗുജറാത്ത് സർക്കാർ കോടതി നിർദേശത്തെ തുടർന്നു വ്യാപക പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ രീതി കേരളവും പിന്തുടരണമെന്നും കോടതി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP