Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി! ഐസിസുമായി പ്രത്യക്ഷ ബന്ധമുള്ള 68 ഇന്ത്യൻ വംശജരുണ്ടെന്ന് അമേരിക്കൻ റിപ്പോർട്ട്; കേരളവും ബംഗാളും പരാമർശ സ്ഥലങ്ങൾ; ഇന്ത്യൻ ഭീകര വിരുദ്ധ വേട്ടയെ യുഎസ് പ്രശംസിക്കുമ്പോൾ

ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി! ഐസിസുമായി പ്രത്യക്ഷ ബന്ധമുള്ള 68 ഇന്ത്യൻ വംശജരുണ്ടെന്ന് അമേരിക്കൻ റിപ്പോർട്ട്; കേരളവും ബംഗാളും പരാമർശ സ്ഥലങ്ങൾ; ഇന്ത്യൻ ഭീകര വിരുദ്ധ വേട്ടയെ യുഎസ് പ്രശംസിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) പ്രത്യക്ഷ ബന്ധമുള്ള 66 ഇന്ത്യൻ വംശജർ ഉണ്ടെന്ന് ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2020 ലെ റിപ്പോർട്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ബന്ധം ഭീകരവാദ വിരുദ്ധ വിഷയങ്ങളിലേക്കു വ്യാപിക്കുന്നതിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയെ അഭിനന്ദിക്കുന്നതാണ് റിപ്പോർട്ട്.

എന്നാൽ ഐസിസ് തീവ്രവാദം ഇന്ത്യയേയും ലക്ഷ്യമിടുന്നുവെന്ന വസ്തുതയാണ് ഉള്ളത്. കേരളവും ബംഗാളും ഐസിസുകാരുടെ ഒളിത്താവളമായി മാറുന്നു. കേരളത്തിൽ നിന്നാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ഐസിസിലേക്ക് അടുമെയ്‌ക്കാനായി പോകുന്നുവെന്നതാണ് വസ്തുത. ഈ വിലയിരുത്തലുകൾക്ക് അടിവരയിടുന്നതാണ് അമേരിക്കൻ റിപ്പോർട്ടും.

രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭീകര വിരുദ്ധ സേനയെ റിപ്പോർട്ടിൽ അഭിനന്ദിച്ചു. 'ഇന്ത്യൻ ഭീകര വിരുദ്ധ സേന രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്തു. എൻഐഎ ഐഎസുമായി ബന്ധപ്പെട്ട 34 കേസുകൾ പരിശോധിച്ചു. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി 10 അൽ ഖായിദ ഭീകരർ ഉൾപ്പെടെ 160 പേരെ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തു.' റിപ്പോർട്ടിൽ പറയുന്നു.

'ഭീകര പ്രവർത്തന വിവരങ്ങളുമായി ബന്ധപ്പെട്ട യുഎസിന്റെ ആവശ്യങ്ങളോട് ഇന്ത്യ കൃത്യസമയത്ത് പ്രതികരിക്കുകയും, ഭീകര ഭീഷണികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി, ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചുള്ള ശ്രമങ്ങൾ ഭീകരപ്രവർത്തനങ്ങളെ തടയാൻ സഹായിച്ചു'.

അതേസമയം, ഇന്റർ-ഏജൻസി ഇന്റലിജൻസ്, വിവരങ്ങൾ പങ്കിടൽ എന്നിവയിലെ 'വിടവും' റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 'ഇന്റർ-ഏജൻസി ഇന്റലിജൻസ്, വിവരങ്ങൾ പങ്കിടൽ എന്നിവയിൽ വിടവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഭീകരവാദ ഭീഷണികളെ തകർക്കുന്നതിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ബന്ധം ഭീകരവാദ വിരുദ്ധ വിഷയങ്ങളിലേക്കു വ്യാപിക്കുന്നതിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടത് ഈയിടെയാണ്. ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയിൽ പറയുന്നതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരിൽ നിന്നും വ്യത്യസ്തമായി ഐസിസ് രേഖയിൽ അബുബക്കറിന്റെ യഥാർത്ഥ പേര് പരാമർശിച്ചിട്ടില്ല.

ഇയാൾ സമ്പന്നവും മറ്റ് എൻജീനീയർമാർ ഉള്ളതുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാൽ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അബുബക്കർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് പറയുന്നു.ഐസിസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്റ (മൈഗ്രേഷൻ) ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നു എന്നാൽ ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു.

ഐസിസ്, തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാൻ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്പോർട്ടിൽ ക്രിസ്ത്യൻ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തിൽ എത്താനായി. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിൽ പറയുന്നു.സുരക്ഷാ ഏജൻസികൾ ഇതുവരെ അബുബക്കർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐസിസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്റ ചെയ്തിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്ക്കെതിരായ ആക്രമണത്തിലും ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിൽ നടന്ന നിരവധി ഓപ്പറേഷനുകളിലും കേരളത്തിൽ നിന്നുള്ള ഭീകരർ പങ്കെടുത്തതായി ഐസിസ് അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP