Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം ജയിലലടയ്ക്കപ്പെത് 488 മാധ്യമ പ്രവർത്തകർ; 2021ൽ കൊല്ലപ്പെട്ടത് 46 പേർ

ഈ വർഷം ജയിലലടയ്ക്കപ്പെത് 488 മാധ്യമ പ്രവർത്തകർ; 2021ൽ കൊല്ലപ്പെട്ടത് 46 പേർ

സ്വന്തം ലേഖകൻ

പാരീസ്: 488 മാധ്യമപ്രവർത്തകർ ഈ വർഷം ലോകത്താകെ ജയിലലടയ്ക്കപ്പെട്ടെന്ന് റിപ്പോർട്ട്. 25 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണ് കഴിഞ്ഞ വർഷത്തേത്. അതേസയം 46 മാധ്യമപ്രവർത്തകർ 2021ൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടു. ഈ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിത്. പതിവ് പോലെ ഈ വർഷവും ചൈനയാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാധ്യമപ്രവർത്തകരെയാണ് ചൈന ഈ വർഷം അഴിക്കുള്ളിലാക്കിയത്.

മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ആർ.എസ്.എഫ് എന്ന എൻ.ജി.ഒ പുറത്തുവിട്ടതാണ് ഈ കണക്കുകൾ. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം പ്രകാരം മെക്സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവർത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആർ.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാധ്യമപ്രവർത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ട് പിറകിലുള്ള രാജ്യങ്ങൾ. നാല് മാധ്യമപ്രവർത്തകരാണ് ഈ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്.

ആർ.എസ്.എഫ് ഈ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയ 1995 മുതൽ ജയലയ്ക്കപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഇത്രത്തോളം ഉയർന്നിട്ടില്ലെന്ന് ആർ.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു. മ്യാന്മർ, ബെലാറസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ മാധ്യമങ്ങൾക്കെതിരായ അടിച്ചമർത്തൽ മൂലം തടവിലാക്കപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ 20 ശതമാനം ഉയർച്ചയാണ് ഈ വർഷമുണ്ടായത്. 46 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്നും ആർ.എസ്.എഫ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP