Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കലക്ഷനെടുത്ത് റെക്കോർഡ് ഇട്ടു; ടെൻഷനില്ലാതെ ജോലി ചെയ്ത ഫിറോസ് ഖാൻ ഇനി കെഎസ്ഇബി ഹൈടെൻഷൻ

അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കലക്ഷനെടുത്ത് റെക്കോർഡ് ഇട്ടു; ടെൻഷനില്ലാതെ ജോലി ചെയ്ത ഫിറോസ് ഖാൻ ഇനി കെഎസ്ഇബി ഹൈടെൻഷൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കലക്ഷനെടുത്ത് ഞെട്ടിച്ച കെഎസ്ഇബി ജീവനക്കാരൻ ഫിറോസ് ഖാൻ ഇനി കെഎസ്ഇബി ഹൈടെൻഷൻ. വൈദ്യുതി ഇല്ലാത്ത യന്ത്രം പോലെ നോട്ടെണ്ണി തിട്ടപ്പെടുത്തിയ ഫിറോസിലെ ഹീറോയെ തിരിച്ചറിഞ്ഞ കെഎസ്ഇബി അദ്ദേഹത്തിന്റെ പേര് ഹൈടെൻഷൻ ലൈനിന് നൽകുക ആയിരുന്നു. ഫിറോസ് ഖാൻ ലൈൻ എ.ബി എന്നാണ് ഈ ഹൈടെൻഷൻ ലൈനിന്റെ പേര്. കേരളത്തിൽ ആദ്യമായാണ് ഒരു ജീവനക്കാരന്റെ പേര് കെഎസ്ഇബി ഒരു വൈദ്യുതി ലൈനിനു നൽകുന്നത്.

ആലപ്പുഴ സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ കാഷ്യർ ആണ് ആലപ്പുഴ ലജ്‌നത്ത് വാർഡ് ഫിറോസ് മൻസിലിൽ എസ്.കെ ഫിറോസ് ഖാൻ. കഴിഞ്ഞ ഒക്ടോബർ 18 ന് ആണ് ഫിറോസ് ഖാൻ റെക്കോർഡ് കലക്ഷൻ എടുത്ത് കെഎസ്ഇബിയെ ഞെട്ടിച്ചത്. 5 മണിക്കൂർ കൊണ്ട് 437 ബില്ലുകളിൽ നിന്ന് 8,51,080 രൂപയാണ് ഫിറോസ് ഖാൻ വരവുവച്ചത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായമില്ലാതെയാണ് ഫിറോസ് ഖാന്റെ ഈ നേട്ടം. ബിൽ അടയ്ക്കാൻ തന്റെ അടുത്തെത്തിയവരുടെ പരാതികൾ കേട്ടും സംശയങ്ങൾക്കു മറുപടി പറഞ്ഞുമായിരുന്നു കൃത്യതയോടെയുള്ള ഫിറോസിന്റെ ജോലി.

ഫിറോസിന്റെ സേവന മികവ് കെഎസ്ഇബി ഉന്നതാധികാരികളെ അറിയിച്ച സൗത്ത് സെക്ഷൻ അധികൃതർ, അവരുടെ അനുമതിയോടെയാണ് ഫിറോസ് ഖാന്റെ വീടിനു സമീപമുള്ള സക്കറിയ ബസാർ ട്രാൻസ്‌ഫോമറിന്റെ വിതരണ ലൈനിന് ഫിറോസ് ഖാൻ എ.ബി എന്നു പേരിട്ടത്. 'ഒരു ഏരിയൽ ബഞ്ച്ഡ് (എബി) ലൈനിന് കാഷ്യറായ എന്റെ പേരു നൽകിയതിൽ സന്തോഷം. വർഷങ്ങളോളം ഫിറോസ് ഖാൻ ലൈൻ എ.ബി. ഇങ്ങനെ നിൽക്കുമല്ലോ' ഫിറോസ് സന്തോഷം പങ്കുവച്ചു. സെലീന കുട്ടശേരിയാണ് ഫിറോസ്ഖാന്റെ ഭാര്യ. മകൻ എഫ്.കെ.ഫർദീൻ ഖാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP