Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം.കെ. സ്റ്റാലിൻ ഒന്നുതീരുമാനിച്ചാൽ തീരുമാനിച്ചത് തന്നെ; ദേശസ്‌നേഹവും ആവേശവും ഉണർത്തുന്ന 'തമിഴ് തായ് വാഴ്‌ത്ത്' സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട്; ദേശീയ ഗാനത്തിന് നൽകുന്ന അതേ ആദരവ് സംസ്ഥാന ഗാനത്തിനും

എം.കെ. സ്റ്റാലിൻ ഒന്നുതീരുമാനിച്ചാൽ തീരുമാനിച്ചത് തന്നെ; ദേശസ്‌നേഹവും ആവേശവും ഉണർത്തുന്ന 'തമിഴ് തായ് വാഴ്‌ത്ത്' സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട്; ദേശീയ ഗാനത്തിന് നൽകുന്ന അതേ ആദരവ് സംസ്ഥാന ഗാനത്തിനും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 'തമിഴ് തായ് വാഴ്‌ത്ത്' സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട്. എല്ലാ പൊതുചടങ്ങും ആരംഭിക്കുന്നതിന് മുമ്പ് ഗാനം ആലപിക്കുകയും ഈ സമയം എല്ലാവരും എഴുന്നേറ്റ് നിൽക്കുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും എല്ലാ പൊതുപരിപാടികളും ആരംഭിക്കേണ്ടത് തമിഴ് തായ് വാഴ്‌ത്ത് ആലപിച്ചാകണം.ശാരീരിക വെല്ലുവിളി നേരിടുന്നവരൊഴികെ എല്ലാവരും ഈ ഗാനം ആലപിക്കുന്ന 55 സെക്കൻഡ് നേരം ആദരവോടെ എഴുന്നേറ്റു നിൽക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സർക്കാർ ഓഫിസുകളിലും പൊതുസ്ഥാപനങ്ങളിലും ഉൾപ്പെടെ ചടങ്ങുകൾ ആരംഭിക്കേണ്ടതും ഈ ഗാനത്തോടു കൂടിയാകണം.

അടുത്തിടെ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, 2018ൽ കാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമികൾ 'തമിഴ് തായ് വാഴ്‌ത്ത്' ആലപിക്കുമ്പോൾ എഴുന്നേൽക്കാതിരുന്ന സംഭവവുമായി ബന്ധപ്പെട്ട ഒരു കേസ് കേട്ടിരുന്നു. 'തമിഴ് തായ് വാഴ്‌ത്ത്' ഒരു പ്രാർത്ഥനാ ഗാനമാണെന്നും സാധാരണ ഗാനമല്ലെന്നുമാണ് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞത്. എന്നാൽ,'തമിഴ് തായ് വാഴ്‌ത്ത്' ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിയമപരമോ എക്സിക്യൂട്ടീവ് ഉത്തരവോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 'തമിഴ് തായ് വാഴ്'ത്തിനോട് ആദരവ് കാണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ തമിഴ്‌നാട് സർക്കാർ തമിഴ് തായ് വാഴ്‌ത്ത് എല്ലാ സർക്കാർ ചടങ്ങുകളിലും നിർബന്ധമാക്കി ഉത്തരവിറക്കി. സംസ്ഥാനത്തു ചടങ്ങുകൾ തമിഴ് തായ് വാഴ്‌ത്തോടെ ആരംഭിച്ച് ദേശീയ ഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. ഈ നിബന്ധന എല്ലാവരും പാലിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ സംസ്ഥാന ഗാനമാക്കി ഗവർണർ ഉത്തരവിറക്കി.

ആലപ്പുഴ സ്വദേശിയായ മനോന്മണിയം പി.സുന്ദരംപിള്ളയാണ് ഈ ഗാനം രചിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച 'മനോന്മണീയം' എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു ഒൻപതു വരികളുള്ള തമിഴ് തായ് വാഴ്‌ത്ത്.

ദേശസ്‌നേഹവും ആവേശവും ഉണർത്തുന്ന വരികൾ 1970ൽ തമിഴ്‌നാട് സർക്കാർ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. എം.എസ്.വിശ്വനാഥൻ മനോഹര ഈണവും പകർന്നു.

സുന്ദരംപിള്ള രചിച്ച തമിഴ് തായ് വാഴ്‌ത്ത്

നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും...
സീരാറും വദനമെന തികഴ്ഭരത കണ്ഡമിതിൽ...
തെക്കണമും അതിർസിറന്ത ദ്രാവിഡനൽ തിരുനാടും...
തക്കസിരു പിറൈനുധലും തരിതനരും തിലകമുമേ...
അത്തിലക വാസനൈപോൽ അനൈതുലകും ഇമ്പമുറ...
എത്തിസയും പുകഴ് മണക്ക ഇരുന്ത പെറും
തമിഴണങ്കേ... തമിഴണങ്കേ...
ഉൻ സീരിളമൈ തിറം വിയന്തു സെയൽ മറന്തു
വാഴ്‌ത്തുദുമേ... വാഴ്‌ത്തുദുമേ... വാഴ്‌ത്തുദുമേ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP