Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സം; പരിഹാര ക്രിയയുടെ ഭാഗമായി നഗ്ന പൂജ തുടങ്ങിയപ്പോൾ യുവതി ജീവനും കൊണ്ടോടി; യുവതിയുടെ പരാതി വന്നതോടെ തങ്ങൾ മുങ്ങി; മന്ത്രവാദിയുടെ ഫോൺ പരിശോധിച്ച പൊലീസും ഗ്യാലറി കണ്ട് ഞെട്ടി; കാസർകോട്ടെ തട്ടിപ്പുവീരൻ അബ്ദുല്ല തങ്ങളുടെ കഥ

ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സം; പരിഹാര ക്രിയയുടെ ഭാഗമായി നഗ്ന പൂജ തുടങ്ങിയപ്പോൾ യുവതി ജീവനും കൊണ്ടോടി; യുവതിയുടെ പരാതി വന്നതോടെ തങ്ങൾ മുങ്ങി; മന്ത്രവാദിയുടെ ഫോൺ പരിശോധിച്ച പൊലീസും ഗ്യാലറി കണ്ട് ഞെട്ടി; കാസർകോട്ടെ തട്ടിപ്പുവീരൻ അബ്ദുല്ല തങ്ങളുടെ കഥ

ബുർഹാൻ തളങ്കര

കാസർകോട് : കാസർകോട്ട് കഴിഞ്ഞ മാസം നാലംഗസംഘം തട്ടിക്കൊണ്ടുപോയ കേസിൽ ഇരയായ അബ്ദുള്ള തങ്ങളും തട്ടിപ്പുകാരനെന്ന് തെളിഞ്ഞു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് പോലും ഞെട്ടി. ഗ്യാലറി നിറയെ അശ്ലീല വെബ്‌സൈറ്റിനെ വെല്ലുന്ന ചിത്രങ്ങൾ. ശരീരത്തിലെ ബാധ ഒഴിവാക്കാൻ യുവതികൾക്ക് നഗ്നപൂജ നടത്തുന്നതായിരുന്നു തങ്ങളുടെ മുഖ്യ ചികിത്സ. തങ്ങളുടെ ചെയ്തികൾ നാട്ടിൽ പാട്ടായതോടെ ചില യുവാക്കൾ ഇത് ഒരു അവസരമായി കണ്ടു തങ്ങളെ തട്ടിക്കൊണ്ടു പോകുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. തങ്ങൾക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ പ്രദേശത്ത് മുങ്ങി.

തങ്ങളെ കിഡ്‌നാപ്പ് ചെയ്തതിന് പിന്നിൽ

ഉപ്പള നയാബസാറിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന അബ്ദുല്ല തങ്ങളെ കഴിഞ്ഞ മാസം 23 ന് നാലംഗ സംഘം 2 ലക്ഷം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയതായി കുമ്പള പൊലീസിന് പരാതി ലഭിച്ചിരുന്നു. രഹസ്യ വീഡിയോയും ഫോട്ടോയും ഉണ്ടെന്നുകാട്ടിയാണ് തങ്ങളെ കിഡ്‌നാപ്പ് ചെയ്തത്. ഇതേത്തുടർന്ന് കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ് ഐ അനിഷും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി. കിഡ്‌നാപ്പിങ് സംഘത്തിൽപെട്ട മുഷാഹിദ് ഹുസൈനെ പിടികൂടി.

കിഡനാപ്പിങ്ങിനെ കുറിച്ച് അബ്ദുല്ല തങ്ങൾ പറഞ്ഞത് ഇങ്ങനെയാണ്:

'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.അവർ പണത്തിനായി എന്നെ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഞാൻ തെറ്റു ചെയ്തതായി തെളിഞ്ഞാൽ എന്ത് ശിക്ഷയും സീകരിക്കാൻ തയ്യാറാണ്'.

ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി

എന്നാൽ തീ ഇല്ലാതെ പുകയുണ്ടാകുമോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്ന് തന്നെ ഉണ്ടായിരുന്നു. അബ്ദുല്ല തങ്ങളെ കുറിച്ച് ലഭിച്ച ചില രഹസ്യവിവരങ്ങൾ കിട്ടിയെങ്കിലും, ചോദ്യം ചെയ്യലിൽ താൻ നിരപരാധി എന്ന് നിലപാടാണ് ഇയാൾ സ്വീകരിച്ചത്. തുടർന്ന ഫോൺ പരിശോധന നടത്തിയപ്പോൾ പൊലീസുകാർക്ക് കണ്ടത് ഗ്യാലറി നിറയെ അശ്ലീല വെബ്‌സൈറ്റിനെ വെല്ലുന്ന ചിത്രങ്ങളായിരുന്നു. തങ്ങളുടെ നഗ്‌നപൂജയുടെയും മറ്റും വീഡിയോകൾ കണ്ടെത്തിയതോടെ ആൾ തട്ടിപ്പുകാരനാണെന്ന് പൊലീസിനു മനസിലായി. എന്നാൽ പരാതി ഇല്ലാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.

യുവതിയുടെ പരാതി

ഇതിനിടയിലാണ് പ്രദേശത്തെ ഒരു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന ഭർത്താവിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അബ്ദുല്ല തങ്ങളുടെ അരികിലേക്ക് എത്തിയതായിരുന്നു യുവതി. ഭർത്താവിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദേഹത്തിൽ കടന്നു കൂടിയ ഒരു ബാധയാണന്ന് ദിവ്യദൃഷ്ടിയിൽ തങ്ങൾ കണ്ടെത്തി. പരിഹാര ക്രിയകൾക്ക് തങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ എത്താൻ ആവശ്യപ്പെട്ടു. കുട്ടികളെയും കൂട്ടി ക്വാർട്ടേഴ്‌സിൽ എത്തിയ യുവതിയോട് ക്രിയകൾ നടക്കുമ്പോൾ കുട്ടികൾ ഉണ്ടാവരു തെന്നും തനിച്ചു വേണം ക്രിയ നടത്താൻ എന്നുമറിയിച്ചു.

വലിയ രീതിയിലുള്ള ക്രിയകളാണ് ഈ ബാധ ഒഴിപ്പിക്കാൻ ചെയ്യേണ്ടതെന്നും മന്ത്രവാദം നടക്കുന്ന സ്ഥലത്ത് കുട്ടികൾ ഉണ്ടാവാൻ പാടില്ലെന്നും ബാധ ഒഴിഞ്ഞു പോകുമ്പോൾ കുട്ടികളുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ടെന്നും ഇയാൾ അറിയിച്ചു. വലിയ തങ്ങൾ അല്ലെ പറയുന്നത് കേൾക്കാതിരിക്കാൻ സാധിക്കുമോ ! ഇതോടെ കുട്ടികളെ ക്രിയകൾ നടക്കുന്ന റൂമിന് പുറത്തിരുത്തി അബ്ദുല്ല തങ്ങൾ മന്ത്രവാദം ആരംഭിച്ചു . ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സമാണെന്ന് വിശ്വസിപ്പിച്ച് വിവസ്ത്രയാക്കി മന്ത്രവാദം തുടങ്ങി. പലതും സംഭവിക്കുമെന്നും ഇതെല്ലാം ക്രിയകളുടെ ഭാഗമാണെന്നും തങ്ങൾ യുവതിയെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രവാദം ആരംഭിച്ചപ്പോൾ തന്നെ തങ്ങളുടെ ക്രിയകൾ അസ്ഥാനത്താണെന്ന് മനസിലാക്കിയ യുവതി വിദഗ്ധമായി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതോടെ പാതിവഴിയിൽ ആയ മന്ത്രവാദം പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ കുടുംബത്തിന് കൂടുതൽ ദോഷം സംഭവിക്കുമെന്നും തങ്ങൾ യുവതിയോട് പറഞ്ഞു. ഇതിനായി വീട്ടിലേക്ക് വരാമെന്ന് അറിയിക്കുകയും ചെയ്തു .

എന്നാൽ തങ്ങൾ തട്ടിപ്പുകാരനാണെണെന്ന വിവരം യുവതി മറ്റുളവരെ അറിയിച്ചിരുന്നു. ഇതോടെ പലരും പരാതിയുമായി എത്തി.തങ്ങൾക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ പ്രദേശത്ത് മുങ്ങി. കണ്ണൂരും കോഴിക്കോടും ഇയാൾ ഇപ്പോൾ പരിഹാരക്രിയകൾ നടത്തി വരികയാണെണ് സൂചനയുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ കണ്ടെത്തുന്നുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP