Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്, വളരെ ഫ്‌ളെക്‌സിബിളാണ്'; കുറെ പേർ പ്രതിഷേധം നടത്തുന്നുണ്ട്; ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ഇവർക്ക് എന്തിന് ആണെന്നാണ് ചോദിക്കാനുള്ളത്; ബാലുശേരി സ്‌കൂളിലെ ജൻഡർ ന്യൂട്രൽ യൂണിഫോം സ്വാഗതം ചെയ്ത് കുട്ടികൾ

'ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്, വളരെ ഫ്‌ളെക്‌സിബിളാണ്'; കുറെ പേർ പ്രതിഷേധം നടത്തുന്നുണ്ട്; ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ഇവർക്ക് എന്തിന് ആണെന്നാണ് ചോദിക്കാനുള്ളത്; ബാലുശേരി സ്‌കൂളിലെ ജൻഡർ ന്യൂട്രൽ യൂണിഫോം സ്വാഗതം ചെയ്ത് കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോമാണ്. ഉച്ചക്ക് 12ന് മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്തു. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്‌കൂളാണിത്.

പുതിയ യൂണിഫോമായ പാന്റും ഷർട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തിൽ വിദ്യാർത്ഥികൾ സ്‌കൂൾ പിടിഎയുടെയും അദ്ധ്യാപകരുടെയും തീരുമാനത്തെ പൂർണമായി സ്വാഗതംചെയ്തിട്ടുണ്ട്. ഏറെ സൗകര്യപ്രദമാണ് പുതിയ യൂണിഫോമെന്ന് കുട്ടികൾ പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെയും വിദ്യാർത്ഥികൾ ചോദ്യം ചെയ്തു.

യൂണിഫോം ധരിക്കുന്ന തങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പ്രതിഷേധം നടത്തുന്നവർക്കെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. പ്രതിഷേധം നടത്തുന്നവരുടെ കാഴ്ചപാടിന്റെ പ്രശ്നമാണിതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. 'ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ആദ്യ ദിവസമാണിന്ന്. സ്‌കൂളിന് പുറത്തു കുറെ പേർ പ്രതിഷേധം നടത്തുന്നുണ്ട്. ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ഇവർക്കെന്തിനാണെന്നാണ് ചോദിക്കാനുള്ളത്. പുതിയ യൂണിഫോം കൊണ്ട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല, ഗുണങ്ങളാണ് ഉള്ളത്. പ്രതിഷേധിക്കുന്നവരുടെ കാഴ്ചപാടാണ് പ്രശ്നം.''

രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ ഇല്ലാത്ത വിഷമമാണ് ചില വിദ്യാർത്ഥി സംഘടനകൾക്കെന്ന് സ്‌കൂൾ അധികൃതരും പറഞ്ഞു .എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് ബാലുശേരി സ്‌കൂളിലേക്ക് പ്രതിഷേധമാർച്ച് നടന്നത്. കോ ഓർഡിനേഷൻ കമ്മിറ്റി എന്ന സമിതി രൂപീകരിച്ച ശേഷമായിരുന്നു പ്രതിഷേധം.
അതേസമയം, പുതിയ യൂണിഫോം തങ്ങൾക്ക് കൂടുതൽ കംഫർട്ടബിളാണെന്നും ചുരിദാറൊക്കെ വച്ച് തോന്നുമ്പോൾ ഇത് വളരെ ഫൽ്സിബിളായി തോന്നുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

'ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്. വളരെ കംഫർട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വച്ച് തോന്നുമ്പോൾ ഫ്‌ളെക്‌സിബിളാണ്'' ''ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്‌പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.'' 'യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷർട്ടിന്റെ വലുപ്പം എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചത്. എൽകെജി തൊട്ട് വിവിധ തരം യൂണിഫോമുകൾ ഞങ്ങൾ ട്രൈ ചെയ്തതാണ്. ഇനിയിപ്പോൾ ആൺകുട്ടികൾ ഇടുന്ന യൂണിഫോം കൂടി ട്രൈ ചെയ്ത് നോക്കട്ടെ.'

ഇന്ന് ഉച്ചക്ക് 12നാണ് മന്ത്രി ആർ ബിന്ദു ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്തത്. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്‌കൂളാണ് ബാലുശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ. ചടങ്ങിൽ കെഎം സച്ചിൻദേവ് എംഎൽഎ ഓൺലൈനായി അധ്യക്ഷനായി. സിനിമാ താരം റിമ കല്ലിങ്കൽ, പൊലീസിൽ ജെൻഡർ ന്യൂടൽ യൂണിഫോം നടപ്പാക്കുന്നതിന് പോരാടിയ പൊലീസുദ്യോഗസ്ഥ വിനയ എന്നിവർ പങ്കെടുത്തു.

അതേസമയം മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ ചില മുസ്ലിം സംഘടനകൾ ഒരേതരം യൂണിഫോമിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാർ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ മാർച്ച് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP