Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ന്യൂസൗത്ത് വെയിൽസിൽ ഐസോലേഷൻ നിയമങ്ങളിൽ മാറ്റം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂസൗത്ത് വെയിൽസിൽ ഐസോലേഷൻ നിയമങ്ങളിൽ മാറ്റം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ന്യൂസൗത്ത് വെയിൽസിൽ ഐസോലേഷൻ നിയമങ്ങളിൽ മാറ്റം; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും ഒരു പോലെ ബാധകമാകുന്ന നിരവധി ഇളവുകൾ ന്യൂ സൗത്ത് വെയിൽസിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ ഓമിക്രോൺ വൈറസ് വ്യാപനം ഉയർന്നതോടെ സംസ്ഥാനത്തെ ഐസോലേഷൻ നിയമങ്ങളിലും മാറ്റം കൊണ്ടുവരുകയാണ്.

ന്യൂ സൗത്ത് വെയിൽസിൽ 1360 പുതിയ പ്രദേശിക രോഗബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ 804 കോവിഡ് കേസുകളിൽ നിന്ന് 500 ന്റെ വൻ വർദ്ധനവാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കോവിഡ് രോഗികളുടെ ക്വാറന്റെയ്ൻ നിയമങ്ങളിൽ ഭേദഗതി ഉണ്ടാകും.

വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കേസുകൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും ഒരു പോലെ ബാധകമാകുന്ന നിരവധി ഇളവുകളാണ് ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്.

വീടുകളിൽ എത്രപേർക്ക് ഒത്തുകൂടാം എന്നതിന് പരിധി ബാധകമല്ല,കെട്ടിടത്തിന് പുറത്തുള്ള ഒത്തുകൂടലുകൾക്ക് പരിധി ബാധകമല്ല. ഹോസ്പിറ്റാലിറ്റി വേദികളിലും പരിധി ബാധകമല്ല,ഹെയർഡ്രെസ്സിങ് കേന്ദ്രങ്ങൾ, ബ്യുട്ടി സലൂൺ എന്നിവിടങ്ങളിൽ ഒരു സമയത്ത് എത്രപേർക്ക് വേണമെങ്കിലും സന്ദർശനം നടത്താം,ജിമ്മുകളിലും ഇൻഡോർ വിനോദ കേന്ദ്രങ്ങളിലും, കായിക കേന്ദ്രങ്ങളിലും ബാധയകമായിരുന്നു ഒരു ചതുരശ്ര മീറ്ററിൽ രണ്ട് പേരെന്ന പരിധി ബാധകമല്ല,ഗ്രെയ്റ്റർ സിഡ്നിയിലോ ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലോ യാത്രാ നിയന്ത്രണങ്ങൾ ബാധകമല്ല,വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും കാർ പൂളിങ് അനുവദിക്കും,സംഗീത ഉത്സവങ്ങൾ 20,000 പേർ എന്ന പരിധി പാലിച്ചുകൊണ്ട് നടത്താം.

1000 ത്തിൽ അധികം പേർ ഒത്തുകൂടുന്ന ഇൻഡോർ സംഗീത പരിപാടികൾക്ക് വാക്സിനേഷൻ സ്വീകരിച്ചതിന്റെ തെളിവ് ആവശ്യമാണ്. 100 ലധികം പേരുള്ള ക്രൂസുകൾക്കും ഇത് ബാധകമാണ്.വാക്സിനേഷന്റെ രണ്ട് ഡോസ് സ്വീകരിക്കാത്ത വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാണ്.

മിക്ക ഇടങ്ങളിലും മാസ്‌ക് നിർബന്ധമായിരിക്കില്ല ,സമൂഹ അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിക്കാൻ ആരോഗ്യ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.കടകൾ ഉൾപ്പെടെ മിക്ക ഇൻഡോർ വേദികളിലും മാസ്‌ക് നിർബന്ധമായിരിക്കില്ല.പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിക്കണം. വിമാനങ്ങളിലും, വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കേണ്ടതുണ്ട്,ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഹോസ്പിറ്റാലിറ്റി രംഗത്തെ വാക്സിനേഷൻ സ്വീകരിച്ചിട്ടില്ലാത്ത ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാണ്.

ചെക്ക് ഇൻ ബാധകമായ ഇടങ്ങൾ ആശുപത്രികൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ഡിസബിലിറ്റി കേന്ദ്രങ്ങൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ, മരണാനന്തര ചടങ്ങുകൾ അല്ലെങ്കിൽ മെമോറിയൽ സർവീസുകൾ നടത്തുന്ന വേദികൾ.പബ്ബുകൾ, ചെറിയ ബാറുകൾ, ലൈംഗിക സേവനങ്ങൾ ഒരുക്കുന്ന വേദികൾ, രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബ്ബുകൾ, നിശാ ക്ലബ്ബുകൾ എന്നിവടിങ്ങളിലും ചെക്ക് ഇൻ ബാധകമാണ്.

പൂർണ്ണമായും വാക്സിനേഷൻ എടുത്ത അടുത്ത കോൺടാക്റ്റുകൾക്ക് ഇനി ഏഴു ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യേണ്ടതില്ല, ഐസൊലേറ്റ് ചെയ്ത് നെഗറ്റീവ് ടെസ്റ്റ് തിരികെ നൽകിയാൽ മതിയാകും.എന്നിരുന്നാലും, ഗാർഹിക കോൺടാക്റ്റുകളുംഒരാഴ്ച ക്വാറന്റൈനിൽ പോകേണ്ടതുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP