Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി വിമാനത്താവളം 150 വിമാന സർവീസുകളുമായി സാധാരണ നിലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ ) ഈ കഴിഞ്ഞ 3 മാസകാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവിസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക് അടുക്കുകയാണ് സിയാൽ . എയർപോർട്ട് സ്ഥിതി വിവര കണക്കു അനുസരിച്ച് , 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ സിയാൽ 11,891 വിമാന സർവീസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുൻ കാലയളവിനേക്കാൾ 62% കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2020 ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ വിമാനത്താവളം 110% വളർച്ച രേഖപ്പെടുത്തി.

മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ സിയാലിനു സാധിച്ചു . ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് . 6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ സിയാൽ വഴി കടന്ന് പോയത് . മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്.2020- സമാന കാലയളവിൽ ഇത് 6,46,761 ആയിരുന്നു.

വിമാനത്താവളത്തെ സുരക്ഷിതമായ യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളർച്ചയുടെ കാരണമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് പറഞ്ഞു. ' ചെയർമാന്റേയുംഡയറക്ടർ ബോർഡിന്റെയും നിർദ്ദേശപ്രകാരം, യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളതിന് മുൻ വർഷത്തേക്കാളും കൂടുതൽ സർവീസുകൾ നടപ്പാക്കാൻ ഈ വർഷം സാധിച്ചു ' എസ്.സുഹാസ് കൂട്ടിച്ചേർത്തു.

2021 ഡിസംബർ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉയർന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗൾഫിലേക്ക് മാത്രമായി സിയാൽ ഇപ്പോൾ 182 പ്രതിവാര സർവീസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും സിയാലിൽ നിന്നുമുണ്ട് . 20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിയാൽ സിംഗപ്പൂരിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാൻ ഇതോടെ സിയാലിനു സാധിച്ചു.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്റോണിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര യാത്രക്കാർക്കായി കോവിഡ് പരിശോധനാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട് . ഒരേസമയം 700 കോവിഡ് പരിശോധനകൾ നടത്താനുള്ള സജീകരണങ്ങൾ രാജ്യന്തര അഗമന ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിൽ പ്രതിവർഷം 1 കോടി യാത്രക്കാരെ കൈകാര്യംചെയ്തിരുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വരും മാസങ്ങളിൽ വ്യോമയാന മേഖലയിയിലെ കുതിപ്പിനായി സജ്ജമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP