Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ കോൺസുലേറ്റ് വീസ അപേക്ഷ ഇനി മുതൽ വിഎഫ്എസ് വഴി മാത്രം

ഇന്ത്യൻ കോൺസുലേറ്റ് വീസ അപേക്ഷ ഇനി മുതൽ വിഎഫ്എസ് വഴി മാത്രം

പി പി ചെറിയാൻ

ന്യുയോർക്ക് : ഇന്ത്യൻ സന്ദർശനത്തിനാവശ്യമായ വീസ ഡിസംബർ 13 തിങ്കളാഴ്ച മുതൽ ന്യുയോർക്ക് കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കുന്നതു നിർത്തലാക്കുകയും, പുതിയ ഏജൻസിയായ വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കുകയും ചെയ്യണമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. വീസ, പാസ്‌പോർട്ട്, ഒസിഐ തുടങ്ങിയ എല്ലാ അപേക്ഷകളും ഗവൺമെന്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കേണ്ടതാണ്.

അടിയന്തിര ഘട്ടങ്ങളിൽ വീസ, പാസ്‌പോർട്ട് തുടങ്ങിയവ ആവശ്യമുള്ളവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിസമയം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 929 866 2770. കോൺസുലേറ്റ് എമർജൻസി ഫോൺ നമ്പർ - 917 815 7066. ഡിസംബർ 13 മുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കു മാത്രമാണ് ഇതു സാധ്യമാകുക. മുമ്പു അപേക്ഷ സമർപ്പിച്ചവർക്ക് ഇതു ബാധകമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP