Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുമത വിശ്വാസിയായ കൂട്ടുകാരിയെ പ്രണയിച്ചത് ആറുവർഷത്തോളം; സ്വന്തം അമ്മാവൻ വില്ലനായപ്പോൾ റേച്ചൽ രാജേശ്വരിയായി; ബീഹാറിനെ ചൂടുപിടിപ്പിച്ച് തേജസ്വി യാദവിന്റെ വിവാഹം; തേജസ്വി രജേശ്വരി വിവാഹം ചർച്ചയിൽ നിറയുമ്പോൾ ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചില വിവാഹക്കഥകൾ

ക്രിസ്തുമത വിശ്വാസിയായ കൂട്ടുകാരിയെ പ്രണയിച്ചത് ആറുവർഷത്തോളം; സ്വന്തം അമ്മാവൻ വില്ലനായപ്പോൾ റേച്ചൽ രാജേശ്വരിയായി; ബീഹാറിനെ ചൂടുപിടിപ്പിച്ച് തേജസ്വി യാദവിന്റെ വിവാഹം; തേജസ്വി രജേശ്വരി വിവാഹം ചർച്ചയിൽ നിറയുമ്പോൾ ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചില വിവാഹക്കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: വിവാഹങ്ങൾ രാഷ്ട്രീയത്തെ തന്നെ ചൂടുപിടിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. അതിങ്ങ് കേരളം തൊട്ട് ബീഹാർ വരെ മാറ്റമില്ലാതെ തുടരുന്നുണ്ട്.എന്നാൽ ബീഹാറിൽ ഒരു സംസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഒരു വിവാഹമായിരുന്നു തേജസ്വി യാദവിന്റെയും രാജേശ്വരിയുടെയും വിവാഹം.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബീഹാറിലെ ചൂടുള്ള ചർച്ചയും ഈ വിവാഹക്കഥ തന്നെ.അമ്മവന്മാർ വില്ലാനായെത്തുന്ന ചില വിവാഹക്കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.തേജസ്വിയുടെ കാര്യത്തിലും മറ്റൊന്നായിരുന്നില്ല സ്ഥിതി.തേജസ്വിയുടെ അമ്മാൻ തന്നെയായിരുന്നു വർഷങ്ങൾ നീണ്ട പ്രണയകഥയിലും വില്ലനായത്.

മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ദീർഘകാല പ്രണയത്തിനു ശേഷം കാമുകി റേച്ചലിനെ വിവാഹം ചെയ്തത്. ഹരിയാനയിലെ ക്രിസ്തുമത വിശ്വാസിയായ റേച്ചലുമായി സ്‌കുൾ കാലം തൊട്ടുള്ള പരിചയമാണ് തേജ്വസിനിക്ക്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.മതവും പേരും മാറ്റി രാജേശ്വരിയായാണ് റേച്ചലിനെ തേജസ്വി വിവാഹം ചെയ്തത്.

സമുദായത്തിന് പുറത്ത് നിന്ന് ഒരു വിവാഹം ഇവിടെ സ്വീകാര്യമല്ലെങ്കിലും മതംമാറ്റിയെന്ന പ്രചാരണത്തോടെ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു. എന്നാൽ സ്വന്തം അമ്മാവൻ സാധു യാദവാണു വിവാഹത്തെ വിവാദമാക്കുന്ന രീതിയിൽ വെടിപൊട്ടിക്കുകയായിരുന്നു.യാദവ സമുദായത്തിന്റെ രക്ഷകനായി വിശേഷിപ്പിക്കുന്ന ലാലുവിന്റെ മകൻ സമുദായത്തിനു പുറത്തുനിന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തതു സാധുവിനു രുചിച്ചില്ല.

മതം മാറി റേച്ചലെന്ന പേര് രാജേശ്വരിയെന്നു മാറ്റിയ ശേഷമാണു കാമുകിയെ തേജസ്വി വരണമാല്യം ചാർത്തിയത്. അതൊന്നും സ്വീകാര്യമല്ലെന്നാണു സാധുവിന്റെ വാദം. തേജസ്വിയുടെ സഹോദരനും വിവാദ പ്രസ്താവനകൾക്കു പേരു കേട്ടയാളുമായ തേജ്പ്രദാപ് യാദവ് സാധുവിനെതിരെ രംഗത്തെത്തിയതോടെ വിവാഹത്തെച്ചൊല്ലിയുള്ള വാക്‌പോര് മൂർച്ഛിച്ചിരിക്കുകയാണ്.ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ സഹോദരനാണു സാധു.

എന്നാൽ ഇതാദ്യമായല്ല വിവാഹങ്ങൾ രാഷ്ട്രിയ വിവാദങ്ങൾക്ക് വഴിവെക്കുന്നത്. സച്ചിൻ പൈലറ്റ് സാറ വിവാഹം ഇത്തരത്തിലെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.രാജ്യത്തെ അറിയപ്പെടുന്ന രണ്ടു രാഷ്ട്രീയ കുടുംബങ്ങളിലെ ഇളം തലമുറക്കാരുടെ കൂടിച്ചേരൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറയും അമേരിക്കയിലെ പഠന കാലത്താണു പ്രണയത്തിലായത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ കൂടുതൽ എതിർപ്പുയർന്നത് സാറയുടെ കുടുംബത്തിൽ നിന്നാണ്. കശ്മീരുകാരനല്ലാത്ത, മുസ്ലിമല്ലാത്ത ഒരാളെ മകൾ വിവാഹം ചെയ്യുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നു അബ്ദുല്ല കുടുംബം ആശങ്കപ്പെട്ടു. എന്നാൽ, പ്രണയത്തിൽ നിന്നു പിന്മാറാൻ സാറയും സച്ചിനും തയാറല്ലായിരുന്നു. 2004ൽ ഡൽഹിയിൽവച്ചു നടന്ന വിവാഹച്ചടങ്ങിൽ സാറയുടെ കുടുംബം പങ്കെടുത്തില്ല. പിന്നീട് കുടുംബം ഈ ബന്ധം അംഗീകരിച്ചു. സച്ചിൻ-സാറ ദമ്പതികൾക്കു രണ്ടു മക്കളുണ്ട്.

ദിഗ് വിജയ്‌സിങ്- അമൃത റായ് വിവാഹവും ഇത്തരത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ദിഗ്‌വിജയ് സിങ്ങിന്റെയും അമൃതയുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്തായപ്പോഴാണ് ഇരുവരും ഇഷ്ടത്തിലാണെന്നു സമ്മതിച്ചത്.സിങ്ങിന് 67ഉം അമൃതയ്ക്കു 43ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. രാജ കുടുംബാംഗം കൂടിയായ ദിഗ്‌വിജയിന്റെ സ്വത്ത് മോഹിച്ചാണു അമൃത വിവാഹത്തിനു തയാറായതെന്ന ഊഹാപോഹങ്ങൾ അക്കാലത്തു പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കാനായി ദിഗ്‌വിജയിന്റെ സ്വത്ത് വേണ്ടെന്ന് അമൃത പ്രഖ്യാപിച്ചു. പൂർവിക സ്വത്തെല്ലാം ദിഗ്‌വിജയ് മക്കളുടെ പേരിൽ എഴുതി നൽകുകയും ചെയ്തു. പ്രണയത്തിനു പ്രായമോ പദവിയോ തടസമല്ലെന്ന ചൊല്ലിന് അർഥം നൽകി ഇരുവരും ഇപ്പോഴും സന്തോഷ കുടുംബ ജീവിതം നയിക്കുന്നു.

ഇത്തരം വിവാദ വിവാഹങ്ങൾക്ക് പൊതുവേ വേദിയാകാറുള്ളത് സിനിമയാണ്. സിനിമയുടെയും രാഷ്ട്രീയത്തിന്റെയും മിശ്രണമായിരുന്നു എൻ.ടി.രാമ റാവുവിന്റെ ജീവിതം.രണ്ടാം ഭാര്യ ലക്ഷ്മി പാർവതിയെ വിവാഹം ചെയ്യുമ്പോൾ എൻടിആറിനു പ്രായം 70. അതിനു മുൻപേ ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയിരുന്നു. തെലുഗു എഴുത്തുകാരിയായ ലക്ഷ്മി പാർവതി എൻടിആറിന്റെ ജീവചരിത്രമെഴുതുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹവുമായി അടുക്കുന്നത്.

ഹരികഥാ കലാകാരൻ വി.വി.സുബ്ബറാവുവായിരുന്ന ലക്ഷ്മി പാർവതിയുടെ ആദ്യ ഭർത്താവ്. രണ്ടു ഭാഗങ്ങളിലായി എൻടിആറിന്റെ ജീവ ചരിത്രം പൂർത്തിയായപ്പോഴേക്കും ജീവിതത്തിൽ ഒരുമിക്കാൻ എൻടിആറും ലക്ഷ്മിയും തീരുമാനിച്ചിരുന്നു. എൻടിആറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബം ലക്ഷ്മിയെ അംഗീകരിച്ചില്ല. നിലവിൽ വൈഎസ്ആർ കോൺഗ്രസ് നേതാവാണു ലക്ഷ്മി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP