Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോപ്പ് ബഹ്‌റൈന് പുതിയ ഭരണസമിതി; സാബു ചിറമേൽ പ്രസിഡന്റ്

ഹോപ്പ് ബഹ്‌റൈന് പുതിയ ഭരണസമിതി; സാബു ചിറമേൽ പ്രസിഡന്റ്

സ്വന്തം ലേഖകൻ

മനാമ:ഭാഷ, ദേശ, വർഗ്ഗ വ്യത്യാസമില്ലാത അതിരുകളില്ലാത്ത സേവനം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് (പ്രതീക്ഷ) ബഹ്‌റൈൻ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അദ്ലിയ സെഗായ ഹോട്ടലിൽ നടന്നു.

പ്രസിഡന്റ് ലിജോ വർഗീസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീഷ് പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റിഷിന്റെ അസാന്നിധ്യത്തിൽ ഗിരീഷ് പിള്ള വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. രക്ഷാധികാരി ഷബീർ മാഹി മുഖ്യ വരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സാബു ചിറമേൽ (പ്രസിഡന്റ്) ഷാജി എളമ്പലായി (വൈസ് പ്രസിഡന്റ്) സിബിൻ സലിം (ജന. സെക്രട്ടറി), ജോഷി നെടുവേലിൽ, മുഹമ്മദ് അൻസാർ (ജോയിന്റ് സെക്രട്ടറിമാർ), ജെറിൻ ഡേവിസ് (ട്രഷറർ), ജയേഷ് കുറുപ്പ് (മീഡിയ കൺവീനർ) എന്നിവർ അടങ്ങിയതാണ് പുതിയ കമ്മിറ്റി.

രക്ഷാധികാരികൾ: കെ.ആർ. നായർ, നിസാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം.

യോഗത്തിൽ സിബിൻ സലിം, സാബു ചിറമേൽ , അഷ്‌കർ പൂഴിത്തല, മുഹമ്മദ് അൻസാർ, ഷാജി ഇളമ്പയിൽ, ഷിബു പത്തനംതിട്ട, അശോകൻ താമരക്കുളം, മുജീബ് റഹ്‌മാൻ, പ്രകാശ് പിള്ള, നിസ്സാർ മാഹി, റംഷാദ് എ.കെ, ജയേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.

2015 ൽ പ്രവർത്തനം ആരംഭിച്ച ഹോപ്പ് ബഹ്റൈൻ ഇപ്പോൾ പ്രവാസികളുടെ സമൂഹിക സേവന രംഗത്തെ ഒട്ടു മിക്ക വിഷയങ്ങളിലും സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്നു.

മുൻപ് എല്ലാക്കാലത്തെയും പോലെ തികച്ചും അർഹതപ്പെട്ടവരിലേക്ക് സഹായം എത്തിക്കാൻ ഇക്കഴിഞ്ഞ കാലയളവിലും ഹോപ്പിനു സാധിച്ചു.

ജോലി നഷ്ടപ്പെട്ടും, ബിസിനസ് തകർച്ച മൂലവും, ജീവിത യാത്രയിൽ കാലിടറി സൽമാനിയ ആശുപത്രിയിൽ അകപ്പെട്ടു മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ ആളുകൾക്കുള്ള സഹായമായും, മരുന്ന് വാങ്ങാനുള്ള വരുമാനം ഇല്ലാതെ ബുദ്ധിമുട്ടിയവർക്കുള്ള മരുന്ന് നൽകികൊണ്ടായാലും മുന്നിലെത്തിയ വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ ഹോപ്പിനായി.

ഒരു വയസ്സ് പ്രായമുള്ള അനന്യമോൾക്ക് കഴുത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ മാറ്റുവാൻ സമാഹരിച്ചു നൽകിയ 1,571 ദിനാർ, കാൻസർ രോഗിയായിരുന്ന കണ്ണൂർ സ്വദേശി അൻസാരി ക്കു നൽകിയ 1,142/- ദിനാർ സഹായം,
തെലുങ്കാന സ്വദേശിയായ ഭോജണ്ണ ചോപ്പാരിക്ക് നൽകിയ 665 ദിനാറിന്റെ
സഹായം എന്നിവ ഇവയിൽ ചിലതു മാത്രമാണ്.
കോറോണയുടെ ഭാഗമായി ജോലി നഷ്ടപ്പെടുകയോ ബിസിനസ് തകർച്ച നേരിടുകയോ കോവിഡ് ലോക്ക്‌ഡൗൺ മൂലം വരുമാനം നഷ്ടപ്പെടുകയോ ചെയ്തത് മൂലം ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന നിരവധി ആളുകൾക്ക് ഒരു മാസത്തേയ്ക്കാവശ്യമായ ഭക്ഷണസാമഗ്രികൾ അടങ്ങിയ 300 ൽ പരം ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകുവാൻ സാധിച്ചു.
മെയ് ദിനത്തിനും ഓണത്തിനും അർഹതപ്പെട്ട തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ സാധിച്ചു . മറ്റു രാജ്യങ്ങളിലേക്ക് പോകുവാനും മറ്റുമായി ക്വാറന്റൈനിൽ ആയിരുന്ന വ്യക്തികൾക്കും ഭക്ഷണം എത്തിച്ചു നല്കാൻ സധിച്ചു .

ജോലി നഷ്ടപ്പെട്ടും മറ്റു ജീവിത സാഹചര്യങ്ങൾ മൂലവും നാട്ടിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് അരികിലേക്ക് പോകേണ്ടി വരുന്ന 40 ൽ പരം സഹജീവികൾക്ക് അത്യാവശ്യ സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റ് നൽകി യാത്രയാക്കുവാൻ സാധിച്ചു.
കൊറോണയുടെ ബുദ്ധിമുട്ടിൽ ജീവനോപാധി നഷ്ടപെട്ട നിരവധി ആളുകൾ മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു. ഹോപ്പിനെ സമീപിച്ച എല്ലാ സഹോദരങ്ങൾക്കും ആവശ്യമുള്ള മരുന്നുകൾ എത്തിച്ചു നൽകാൻ സാധിച്ചു. മരുന്നുകൾക്കൊപ്പം വീൽ ചെയറുകളും വാക്കിങ് ഫ്രെയിമുകളും വാക്കിങ് സ്റ്റിക്ക് കളും അറേഞ്ച് ചെയ്ത് നൽകാനും സാധിച്ചു. ജോലി ഇല്ലാതെയും രോഗം കൊണ്ടും മറ്റു പലരുടെയും സഹായത്തെ കൊണ്ടും നാട്ടിലേക്കു പോകുമ്പോൾ കൊറോണയുടെ ഭാഗമായുള്ള RTPCR ടെസ്റ്റ് എടുക്കാനുള്ള സഹായം പലർക്കും നൽകുക ഉണ്ടായി. ഡിസംബർ 3 നു ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തുകയുണ്ടായി. 130ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. അങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ 2021 വർഷത്തിൽ 12,500 ദിനാറിന്റെ സഹായം സഹജീവികൾക്ക് എത്തിച്ചു നൽകാൻ ഹോപ്പിനു സാധിച്ചു.

നമ്മളോരോരുത്തരുടേയും ഓരോ ദിനാറുകൾ കൂടി ചേർന്നപ്പോഴാണ് ഇത്രയധികം അശരണരിലേയ്ക്ക് സഹായം എത്തിക്കാനായത്. അത് ഏറ്റവും അർഹതപ്പെട്ട നിർദ്ധനരിൽ തന്നെ കൃത്യമായി എത്തിയപ്പോൾ അതിനു മൂല്യം അതിനേക്കാൾ എത്രയോ ഇരട്ടിയാണ്. തീർച്ചയായും ഇതിന്റെ പുണ്യം നമ്മൾക്കും നമ്മുടെ വരും തലമുറയ്ക്കും ഉണ്ടാവും. തുടർന്നും ഏവരുടെയും സഹായവും, സഹകരണം ഉണ്ടാകണം എന്നും ഹോപ് ബഹ്‌റൈൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഹോപ്പ് ബഹ്‌റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾ സിബിൻ സലിം : 33401786, ജയേഷ് കുറുപ്പ് : 39889317, ജോഷി നെടുവേലിൽ: 35356757 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP