Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സരം നടന്നാൽ ഔദ്യോഗിക പക്ഷം തോൽക്കുന്നു; പാലക്കാടൻ ഇഫക്ട് കൊല്ലത്തും; കരുനാഗപ്പള്ളിയിലും ആലപ്പാട്ടും പാർട്ടിയെ സ്വന്തമാക്കിയത് വിമതർ; ജില്ലാ കമ്മറ്റിയിൽ തെരഞ്ഞെടുപ്പുകൾ അനുവദിക്കില്ല; വിമതർക്ക് പാർട്ടി കോൺഗ്രസിന് ശേഷം പദവി പോകാനും സാധ്യത; വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം

മത്സരം നടന്നാൽ ഔദ്യോഗിക പക്ഷം തോൽക്കുന്നു; പാലക്കാടൻ ഇഫക്ട് കൊല്ലത്തും; കരുനാഗപ്പള്ളിയിലും ആലപ്പാട്ടും പാർട്ടിയെ സ്വന്തമാക്കിയത് വിമതർ; ജില്ലാ കമ്മറ്റിയിൽ തെരഞ്ഞെടുപ്പുകൾ അനുവദിക്കില്ല; വിമതർക്ക് പാർട്ടി കോൺഗ്രസിന് ശേഷം പദവി പോകാനും സാധ്യത; വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി : സിപിഎം സമ്മേളനങ്ങളിൽ മത്സരം നടന്നാൽ തോൽക്കുന്നത് ഔദ്യോഗിക പാനലാണ്. പാലക്കാട്ട് തുടങ്ങിയ പ്രതിഭാസം കൊല്ലത്തും തുടരുന്നു. അതുകൊണ്ടു തന്നെ ഇനി പാർട്ടി നേതൃത്വം കരുതലുകളെടുക്കും. ജില്ലാ സമ്മേളനത്തിൽ മത്സരം അനുവദിക്കില്ല. കൊല്ലത്ത് മത്സരത്തിന്റെ പേരിൽ രണ്ടുതവണ മാറ്റിവെച്ച കരുനാഗപ്പള്ളി ടൗൺ, ആലപ്പാട് നോർത്ത് ലോക്കൽ സമ്മേളനങ്ങളിൽ ഒടുവിൽ മത്സരംതന്നെ നടന്നു. ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച വിമതപക്ഷം രണ്ടു ലോക്കൽ കമ്മിറ്റികളും പിടിച്ചെടുത്തു.

കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിലേക്ക് 15 അംഗ പാനലാണ് നേതൃത്വം അവതരിപ്പിച്ചത്. ഇതിൽ പത്തുപേർ ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരും അഞ്ചുപേർ വിമതരുമായിരുന്നു. ഇതിനെതിരേ വിമതപക്ഷത്തുനിന്ന് ആറുപേർ മത്സരിച്ചു. ഇതിൽ മൂന്നുപേർ വിജയിച്ചു. ഇതോടെ, ലോക്കൽ കമ്മിറ്റിയിൽ എട്ടുപേർ വിമത പക്ഷത്തുനിന്നുള്ളവരും ഏഴുപേർ ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരുമായി. പ്രവീൺ മനയ്ക്കലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

13 അംഗ പാനലാണ് ആലപ്പാട് നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്ക് നേതൃത്വം അവതരിപ്പിച്ചത്. ഇതിൽ ആറുപേർ വിമതപക്ഷത്തുനിന്നുള്ളവരും ഏഴുപേർ ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരുമായിരുന്നു. പാനലിനെതിരേ മത്സരിച്ച അഞ്ചുപേരിൽ നാലുപേർ വിജയിച്ചു. ഇതോടെ വിമതപക്ഷത്തുനിന്നുള്ള പത്തുപേരും ഔദ്യോഗികപക്ഷത്തുനിന്നു മൂന്നുപേരുമായി. എസ്.പ്രേംകുമാറിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.

മുതിർന്നനേതാക്കളെവരെ പരാജയപ്പെടുത്തിയാണ് രണ്ടു ലോക്കൽ കമ്മിറ്റിയും വിമതപക്ഷം പിടിച്ചെടുത്തത്. രണ്ടു ലോക്കൽ കമ്മിറ്റിയിൽനിന്നും ഏരിയ കമ്മിറ്റി പ്രതിനിധികളെ സമയവായത്തിലൂടെയാണ് നിശ്ചയിച്ചത്. ഇതിൽ രണ്ടിടത്തും വിമതപക്ഷത്തിനാണ് ഭൂരിപക്ഷം. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിൽനിന്നുള്ള 20 പേരിൽ 11 പേരും ആലപ്പാട് നോർത്ത് ലോക്കൽ കമ്മിറ്റിയിൽനിന്നുള്ള എട്ടുപേരിൽ ആറുപേരും വിമതപക്ഷത്തോടൊപ്പം നിൽക്കുന്നരാണ്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.

വിമതർ ജയിക്കുന്ന സമ്മേളനമെല്ലാം പാർട്ടി കോൺഗ്രസിന് ശേഷം റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. പുതിയ കമ്മറ്റിയേയും കണ്ടെത്താനാണ് നീക്കം. ജില്ലാ സമ്മേളനത്തിൽ വിഭാഗീയത അനുവദിക്കില്ല. ഇതു മൂന്നാംതവണയാണ് കരുനാഗപ്പള്ളി ടൗൺ, ആലപ്പാട് നോർത്ത് ലോക്കൽ സമ്മേളനങ്ങൾ ചേരുന്നത്. ആദ്യ രണ്ടുസമ്മേളനങ്ങളിലും ഔദ്യോഗിക പാനലിനെതിരേ മത്സരിക്കാൻ അംഗങ്ങൾ മുന്നോട്ടുവന്നു. മത്സരമൊഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടെങ്കിലും നടന്നില്ല. അതോടെ രണ്ടുതവണയും സമ്മേളനങ്ങൾ റദ്ദാക്കുകയായിരുന്നു.

ഇതിനെതിരേ ചിലർ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പാനലിനെതിരേ മത്സരിക്കാൻ അനുവദിക്കാത്തത് തെറ്റായ സന്ദേശം നൽകുമെന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് രണ്ടു ലോക്കൽ സമ്മേളനങ്ങളും വീണ്ടും നടത്താനും ശനിയാഴ്ച നിശ്ചയിച്ചിരുന്ന ഏരിയ സമ്മേളനം മാറ്റിവെക്കാനും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. ഇതോടെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് ഞായറാഴ്ച രണ്ടു ലോക്കൽ സമ്മേളനങ്ങളും 16-നും 17-നും ഏരിയ സമ്മേളനവും നടത്താൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.രാജേന്ദ്രൻ, കെ.രാജഗോപാൽ, സൂസൻ കോടി, ജെ.മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കെ.വരദരാജൻ, പി.എ.എബ്രഹാം തുടങ്ങിയ നേതാക്കളാണ് രണ്ടു ലോക്കൽ സമ്മേളനങ്ങളിലായി പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP