Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാനിസ്ഥാനിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷം; ടൺ കണക്കിന് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് ഇന്ത്യ; സഹായത്തെ പ്രകീർത്തിച്ച് താലിബാൻ; ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ ഗോതമ്പ് അതിർത്തിയിൽ തടഞ്ഞ് പാക്കിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷം; ടൺ കണക്കിന് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് ഇന്ത്യ; സഹായത്തെ പ്രകീർത്തിച്ച് താലിബാൻ; ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ ഗോതമ്പ് അതിർത്തിയിൽ തടഞ്ഞ് പാക്കിസ്ഥാൻ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: പോഷകാഹാരക്കുറവിനെ തുടർന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാനിലെ കുട്ടികൾക്ക് ആവശ്യമുള്ള 1.6 ടൺ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് ഇന്ത്യ. വെള്ളിയാഴ്ച കാബൂളിലെത്തിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽ നിന്നും ആവശ്യത്തിന് മരുന്നുകൾ അഫ്ഗാനിലെത്തിച്ചത്. ഇന്ത്യ നൽകിയ വലിയ സഹായത്തിന് താലിബാൻ നേതൃത്വം അഭിനന്ദനം അറിയിച്ചു.

പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളിൽ കുട്ടികൾ വിഷമകരമായ അവസ്ഥ നേരിടുന്നതിനിടെയാണ് ഇന്ത്യയുടെ സഹായം എത്തിയത്.ഈ മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികൾക്ക് കൈമാറും. തുടർന്ന് കാബൂളിലെ ആശുപത്രി വഴി ഇവ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിക്കുമെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് അഹ്‌മദുള്ള വസിക് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ പ്രദേശത്തെ മുൻനിര രാജ്യമാണ്. അതിനാൽ ഇന്ത്യയുമായി നല്ല ബന്ധം അഫ്ഗാന് പരമപ്രധാനമാണെന്നും അഹ്‌മദുള്ള പറഞ്ഞു.

അഫ്ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തിൽ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോൾ കൊണ്ടുവരികയും ചെയ്തു.

അതേസമയം അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ 50,000 ടൺ ഗോതമ്പ് പാക്കിസ്ഥാൻ തടഞ്ഞു. വാഗ അതിർത്തി കടന്ന് കരയിലൂടെ പാക്കിസ്ഥാൻ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാക്കിസ്ഥാൻ തടഞ്ഞത്. ഡിസംബർ മൂന്നിന് വാഗ അതിർത്തി വഴി കടത്തിവിടാം എന്ന് പറഞ്ഞ ധാന്യമാണ് പാക്കിസ്ഥാൻ എതിർപ്പ് ഉന്നയിച്ച് തടഞ്ഞത്.

എന്നാൽ ഈ മാസം തന്നെ ഇവ കടത്തിവിടാമെന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ അറിയിക്കുന്നത്.ഭക്ഷ്യക്ഷാമം താലിബാൻ നേതൃത്വവും നേരിടുന്നതിനാൽ എത്രയും വേഗം ഗോതമ്പ് കടത്തിവിടണമെന്ന് പാക്കിസ്ഥാനോട് താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇന്ത്യ പാക്കിസ്ഥാൻ വഴി ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് അനുമതി ചോദിച്ചെങ്കിലും ഇതിന് പാക്കിസ്ഥാൻ മറുപടി നൽകിയത് നവംബർ 24ന് മാത്രമാണ്. തുടർന്ന് ഇന്ത്യ നൽകിയ ഗോതമ്പ് അഫ്ഗാനിലെത്തിക്കാതെ തടഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP