Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; വാഗമൺ പോക്‌സോ കേസ് തിങ്കളാഴ്ച പരിഗണിക്കും

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; വാഗമൺ പോക്‌സോ കേസ് തിങ്കളാഴ്ച പരിഗണിക്കും

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ബന്ധുവായ 15 കാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച വാഗമൺ പോക്‌സോ പീഡന കേസ് ഇടുക്കി തൊടുപുഴ ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചപരിഗണിക്കും. പോക്‌സോ കേസിൽ പ്രതികളായ ഇടുക്കി വാഗമൺ സ്വദേശി ദേവസ്യ മകൻ തോമസ് (55) , തോമസിന്റെ ഭാര്യ ജോളി (47) എന്നിവരാണ് വിചാരണ നേരിടേണ്ടത്. അഡീ. ജില്ലാ ജഡ്ജി നിക്‌സൺ. എം.ജോസഫിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

2020 ഫെബ്രുവരിയിലാണ് പ്രതികൾക്കെതിരെ വാഗമൺ പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് എടുത്തത്. റിമാന്റിലായിരുന്ന പ്രതികൾ നിലവിൽ കോടതി ജാമ്യത്തിലാണ്. 2020 ജൂലൈ 27 നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2) (എഫ്) ( ബന്ധുവോ രക്ഷകർത്താവോ ബലാൽസംഗം ചെയ്യൽ) , (2) (ഐ) (16 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്യൽ) , (2) (കെ) (സത്രീയുടെ മേൽ നിയമനമോ ആധിപത്യ സ്ഥാനമോ വഹിക്കുന്ന ആൾ ചെയ്യുന്ന ബലാൽസംഗം) , (2) (എൻ ) (അവർത്തിച്ച് ബലാൽസംഗം ചെയ്യൽ) , 354 (എ) (1) (ലൈംഗിക പീഡനവും ലൈംഗിക സമീപനത്തോടെയുള്ള ശാരീരിക സ്പർശം) , 354 (സി) (ഒളിഞ്ഞു നോക്കി രസിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉൽസാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ 4 , 6 , 7 ( ലൈംഗിക അതിക്രമം) , 9 (രക്തബന്ധത്തിലുള്ള കുട്ടിയെ ലൈംഗിക അതിക്രമം ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഒന്നാം പ്രതി തോമസിനെതിരെ കോടതി കേസെടുത്തത്. പോക്‌സോസോ നിയമത്തിലെ വകുപ്പ് 17 ( പോക്‌സോ കുറ്റങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കൽ) പ്രകാരമാണ് രണ്ടാം പ്രതി ജോളിക്കെതിരെ കോടതി കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP