Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടം വാങ്ങി തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചാൽ വീഡിയോ കോളിൽ വന്ന് സ്വകാര്യ ഭാഗങ്ങൾ കാണിക്കും; സെക്‌സ് വീഡിയോ അയയ്ക്കും; അശ്ലീലം പറയും; വാഹനം ഇടിച്ച് കൊല്ലാനും ശ്രമം; മറയൂർ സ്വദേശിയായ സിപിഐ നേതാവിന് എതിരെ രണ്ട് യുവതികൾ

കടം വാങ്ങി തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചാൽ വീഡിയോ കോളിൽ വന്ന് സ്വകാര്യ ഭാഗങ്ങൾ കാണിക്കും; സെക്‌സ് വീഡിയോ അയയ്ക്കും; അശ്ലീലം പറയും; വാഹനം ഇടിച്ച് കൊല്ലാനും ശ്രമം; മറയൂർ സ്വദേശിയായ സിപിഐ നേതാവിന് എതിരെ രണ്ട് യുവതികൾ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: പണവും സ്വർണവും കടം വാങ്ങി തട്ടിയെടുത്ത ശേഷം റിയൽ എസ്റ്റേററ് ഇടപാടുകാരനായ സിപിഐ നേതാവ് മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി യുവതികൾ. ഇതിലൊരാളെ വാഹനം ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചു. മറ്റേയാൾ പണം തിരികെ കിട്ടാത്തതിന്റെ മാനസിക വിഷമത്തിൽ ആത്മഹത്യാശ്രമവും നടത്തി. മറയൂർ ബാബു നഗർ സ്വദേശി ശക്തിവേലിന് എതിരെയാണ് ലൈല, പുഷ്പലത എന്നീ യുവതികൾ ഇന്ന് അടിമാലിയിൽ രംഗത്തെത്തിയത്.

കണ്ണീരോടെ ലൈല

പണയം വയ്ക്കാൻ വാങ്ങിയ സ്വർണ്ണവും വായ്പ വാങ്ങിയ പണവും തിരികെ ചോദിച്ചപ്പോൾ ശക്തിവേൽ എന്നെ ക്രൂരമായി മർദ്ദിച്ചു. വാഹനം ഇടിച്ചുവീഴ്‌ത്തി കൊല്ലാൻ ശ്രമിച്ചു. ഞാൻ പരാതിയുമായി നീങ്ങിയപ്പോൾ ഇയാൾ വീഡിയോ കോളിൽ വന്നു. സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ലീലം പറഞ്ഞു. ശക്തിവേൽ സിപിഐയുടെ പ്രാദേശിക നേതാവാണ്. നേതാവിന് എതിരായ പരാതിയിൽ പൊലീസ് ചെറുവിരലനക്കില്ല.

ശക്തിവേൽ എന്റെ വീടിന് അടുത്താണ് തമാസിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ഇയാളുടെ ഓഫീസിൽ കുറച്ചുദിവസം ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാൾ എന്നെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തത്.

ഒറ്റയ്ക്ക് കഴിയുന്നത് മുതലെടുത്തു

ഭർത്താവുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ലൈല മക്കളുമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പല ജോലികളും ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്. സ്വന്തമായി ഒരു വീട് എന്നതാണ് ഇവരുടെ മോഹം. ഈ ദൗർബല്യം ശക്തിവേൽ മുതലെടുക്കുകയായിരുന്നു.

ഒരു ദിവസം വീട്ടിലെത്തിയ ശക്തിവേൽ 10 സെന്റ് സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ച് തന്റെ കൈയിൽ നിന്നും 7 പവനും 175000 രൂപയും വാങ്ങിച്ചു. ഇത് തിരികെ ചോദിച്ചപ്പോൾ മുതൽ ഇയാൾ പലതരത്തിൽ തന്നെ ഉപദ്രവിക്കുകയും വാഹനമിടിച്ച്് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ലൈലയുടെ പരാതി. ഒരു ദിവസം തുക നൽകാമെന്ന് വിശ്വസിപ്പിച്ച് ഉടുമൽപ്പേട്ടയിലേയ്ക്ക് വിളിച്ചുവരുത്തുകയും തന്നെയും മകനെയും കൂടെ എത്തിയവരെയും മർദ്ദിച്ചെന്നും ലൈല പറഞ്ഞു.

മൂന്നാർ ഡി വൈ എസ് പി യ്ക്ക് കൊടുത്ത പരാതിയിൽ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിരുന്നു. മൊഴി നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോകവെ പിന്നാലെ എത്തി, നീ പൊലീസിൽ പറഞ്ഞതെല്ലാം അറിഞ്ഞെന്നും പറഞ്ഞ് ഇയാൾ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ലൈല പറയുന്നു.

രാത്രിയായാൽ വീഡിയോ കോളിൽ വന്ന് രഹസ്യ ഭാഗങ്ങൾ കാട്ടും

രാത്രിയായാൽ വീഡിയോ കോളിലെത്തി രഹസ്യഭാഗങ്ങൾ കാണിക്കും. അശ്ലീല സംഭാഷണവും പതിവായിരുന്നു. ഇതു ഭയന്ന് ഓൺലൈൻ ക്ലാസിനുവേണ്ടി മകന് മൊബൈൽ നൽകാൻപോലും കഴിയുമായിരുന്നില്ല. ഇതിന് പുറമെ പലതരം സെക്‌സ് വീഡിയോകളും ഇയാൾ ഇടയ്ക്കിടെ അയക്കുമായിരുന്നെന്നും ലൈല മറുനാടനോട് വ്യക്തമാക്കി. പൊലീസ് ഇടപെടലിൽ നീതി ലഭിക്കില്ലന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ്് വിവരങ്ങൾ മാധ്യമങ്ങളോട് വിവരിക്കുന്നതെന്നും ലൈല പറഞ്ഞു.

മൂന്നാർ പൊലീസ് സ്റ്റേഷനിലും മൂന്നാർ ഡി.വൈ.എസ്. പിക്കും പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശക്തിവേൽ നടപടി മരപ്പിക്കുകയായിരുന്നു. തുടർന്ന് അടിമാലി കോടതിയിൽ ഇവർ മജിസ്ട്രേട്ടിന് മുൻപാകെ നേരിട്ട് മൊഴി നൽകുകയും, കോടതി നിർദ്ദേശപ്രകാരം ശക്തിവേലിനെതിരെ കേസെടുക്കുകയും ആയിരുന്നു.

വീട് പണിത് തരാമെന്ന് പറഞ്ഞ് പുഷ്പലതയെയും പറ്റിച്ചു

ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് തന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപയോളം ശക്തിവേൽ തട്ടിയെടുത്തതെന്നാണ് പെരിയവയൽ പുതുവിലാസം പുഷ്പലതയുടെ വെളിപ്പെടുത്തൽ. തറയിടുന്നതിനായി പലരിൽ നിന്നായി വാങ്ങി സൂക്ഷിച്ചിരുന്നതും വീട് പണിക്കായി അനുവദിച്ചിരുന്ന ആദ്യഗഡു ലോൺതുകയും ഉൾപ്പെടെ 90000 രൂപ ഇയാൾ കൈവശപ്പെടുത്തി. ഇത് തിരികെ ചോദിച്ചപ്പോൾ പലതരത്തിൽ ഉപദ്രവിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെ താൻ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചെന്നും പുഷ്പലത പറയുന്നു. 90000 രൂപ തിരികെ ചോദിച്ചപ്പോൾ മോശക്കാരി ആക്കിയതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

രാഷ്ടീയ നേതൃത്വത്തിന്റെ ഒത്താശയോടെ ശക്തിവേൽ നടത്തിവരുന്ന ഉദ്രവങ്ങൾ മൂലം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇയാളെ നിലയ്ക്ക് നിർത്താൻ പൊലീസും പാർട്ടി നേതൃത്വവും തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP