Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹണിട്രാപ്പിൽ വീണെന്ന് മനസിലായ വയോധികൻ തട്ടിപ്പുകാരുടെ കാലുപിടിച്ചു കരഞ്ഞു; വിളിച്ചു കൊണ്ട് ബാങ്കിൽപ്പോയി നേരിട്ട് വാങ്ങിയെടുത്തത് ഒന്നര ലക്ഷം; അരലക്ഷം സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; പിടിയിലായത് വയോധികൻ വിവരം അറിയിച്ചപ്പോൾ; പന്തളത്തെ ഹണിട്രാപ്പ് കഥ ഇങ്ങനെ

ഹണിട്രാപ്പിൽ വീണെന്ന് മനസിലായ വയോധികൻ തട്ടിപ്പുകാരുടെ കാലുപിടിച്ചു കരഞ്ഞു; വിളിച്ചു കൊണ്ട് ബാങ്കിൽപ്പോയി നേരിട്ട് വാങ്ങിയെടുത്തത് ഒന്നര ലക്ഷം; അരലക്ഷം സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; പിടിയിലായത് വയോധികൻ വിവരം അറിയിച്ചപ്പോൾ;  പന്തളത്തെ ഹണിട്രാപ്പ് കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പന്തളം: ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കിൽ വീണ വയോധികൻ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാൽ. ആസൂത്രിതമായി എഴുപത്തിയാറുകാരനെ കുടുക്കിയ സംഘം വിളിച്ചു കൊണ്ടു പോയി ബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ നേരിട്ടു കൈപ്പറ്റുകയും അരലക്ഷം ഒന്നാം പ്രതി സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഘം പൊലീസ് കസ്റ്റഡിയിലായ വിവരം ഇന്ന് രാവിലെ മറുനാടനാണ് പുറത്തു വിട്ടത്.

അടൂർ,ചേന്നമ്പള്ളി കൂമ്പുപുഴ എസ്ബി.വില്ലായിൽ ഷിബി വർഗ്ഗീസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കുട്ടുവാളക്കുഴിൽ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട്, കുന്നത്തൂക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂർവം കുരുക്കിലാക്കിയത്. വയോധികൻ മാത്രമാണ് വീട്ടിൽ താമസം. ഇവരുടെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഓഎൽഎക്‌സിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും നവംബർ അവസാനം വയോധികനെ സമീപിച്ചു.

ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച ശേഷം മകളുടെ കല്യാണം ആണെന്നും വീടിന്റെ പുറകുവശത്തെ 10 സെന്റ് സ്ഥലം മതിയെന്നും പറഞ്ഞ വിശ്വസിപ്പിച്ചു യുവതി മടങ്ങി. ഇക്കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് രണ്ടിന് പരാതിക്കാരന്റെ വീട്ടിലെത്തിയ സിന്ധുവും മിഥുവും ചേർന്നാണ് കെണിയൊരുക്കിയത്. തുടർന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി. വീട്ടിനുള്ളിൽ കയറിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്ന മിഥു ഇതെല്ലാം മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചു.

അതിന് ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും മൊബൈൽ ഫോണും കൈക്കലാക്കി. ഡിജിപി, പന്തളം എസ്എച്ച്ഒ എന്നിവരെ പരിചയമുണ്ടെന്നും ഇവരെ വിളിച്ചുവരുത്തി തങ്ങളെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് കാൽക്കൽവീണ് കരഞ്ഞ വയോധികനെക്കൂട്ടി ഇവർ പന്തളം എസ്‌ബിഐ ശാഖയിൽ എത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു.

വയോധികന് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകുവാൻ പണം വേണമെന്നും യുവതി ബാങ്കിൽ ആവശ്യപ്പെട്ടു പിന്നീട് ബാങ്കിൽ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. പണം കൈക്കലാക്കിയ യുവതി വയോധികനെ വീട്ടിൽ കൊണ്ടാക്കി. ഈ കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞാണ് മടങ്ങിയത്. ആദ്യ തവണ ഓട്ടോറിക്ഷയിൽ എത്തിയ യുവതി പിന്നീട് കാറിലാണ് വന്നത്. കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തിൽ അരുൺ കൃഷണൻ കൂടിയുണ്ടായിരുന്നു. പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവർ തെറ്റിദ്ധരിപ്പിച്ചു.

അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. പിന്നെയും പ്രതികൾ ഭീഷണി തുടർന്നപ്പോഴാണ് വയോധികൻ വീട്ടിൽ എത്തിയ ഇളയ മകനെ കാര്യങ്ങൾ ധരിപ്പിച്ചത്. മകൻ പൊലീസിൽ പരാതി നൽകി. മൂന്നു ലക്ഷം രൂപ വങ്ങാൻ വീട്ടിൽ എത്തിയ സംഘത്തെ പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വെച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു. കേന്ദ്ര സർവീസിൽ റിട്ട. ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആൺമക്കളും എറണാകുളത്താണ്.

പ്രതി സിന്ധു നേരത്തേയും സമാനരീതിയിൽ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാണ്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി. തുമ്പമൺ, കടയക്കാട് , മങ്ങാരം, മുടിയൂർക്കോണം എന്നിവിടങ്ങളിൽ നേരത്തെ യുവതി വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, ഡിവൈഎസ്‌പി.ആർ ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്‌ഐ.ജി.ഗോപൻ, എഎസ്ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോൾ, കൃഷ്ണദാസ്, സുഭാഷ്, എം.നാദീർഷാ, എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP