Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി; ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ; പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ

വിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി;  ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ;  പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് പ്രിഥ്വിരാജ് ചിത്രം കടുവ. എറണാകുളം സബ് കോടതി ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവാരമില്ലാത്ത ഭക്ഷണം നൽകിയെന്നും കൂലി കുറച്ച് കൊടുത്തുവെന്നും ചൂണ്ടിക്കാട്ടി ഇവർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി

ചിത്രത്തിൽ പ്രവർത്തിക്കുന്ന 35ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് പരാതി നൽകിയത്. സെറ്റിൽ നൽകിയ മോശം ഭഷണം കാരണം തങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ഇവർ പരാതിയിൽ ആരോപിക്കുന്നത്.ജൂനിയർ ആർട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം. പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പരാതിപ്പെട്ടിട്ടുണ്ട്. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ ഒരുപാട് പേർ തിരിച്ച് പോയിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരിക്കുന്നത്. കഴിക്കാൻ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയതെന്നും പരാതി നൽകിയ ജൂനിയർ ആർട്ടിസ്റ്റുകൾ മാധ്യമങ്ങളോട് പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്നതിന് ഉപകരാർ ഏറ്റെടുത്ത വ്യക്തിയുടെ വീഴ്ചയാണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം ഇക്കാര്യങ്ങൾ പൂർണമായി തള്ളുകയാണ് കോഡിനേറ്റർ രഞ്ജിത്ത് ചിറ്റിലപ്പള്ളി. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഇയാൾ പറഞ്ഞു. ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവർക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ കരിവാരിതേക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാണെന്നും രഞ്ജിത്ത് പറയുന്നു. എന്നാൽ സിനിമയ്ക്കും നിർമ്മാതാകൾക്കും എതിരെ ജൂനിയർ ആർട്ടിസ്റ്റുകൾ പരാതി നൽകിയിട്ടില്ല.

ഒപ്പം തന്നെ ചിത്രത്തിന്റെ റിലീസിംഗും പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ പുറത്തിറങ്ങിയാൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്ന് സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP