Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അലി അക്‌ബർ; ഇനി മുതൽ 'രാമസിംഹൻ'; പ്രഖ്യാപനം മറ്റൊരു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ; തീരുമാനം ബിപിൻ റാവത്തിന്റെ മരണവാർത്തയിലെ ആഹ്ലാദപ്രകടനത്തിൽ പ്രതിഷേധിച്ച്

മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അലി അക്‌ബർ; ഇനി മുതൽ 'രാമസിംഹൻ'; പ്രഖ്യാപനം മറ്റൊരു  ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ; തീരുമാനം ബിപിൻ റാവത്തിന്റെ മരണവാർത്തയിലെ ആഹ്ലാദപ്രകടനത്തിൽ പ്രതിഷേധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകൻ അലി അക്‌ബർ.ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബർ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കുനേരെ ഫേസ്‌ബുക്കിൽ ആഹ്‌ളാദപ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്‌ബർ വ്യക്തമാക്കി. രാജ്യവിരുദ്ധരുടെ കൂടെ നിൽക്കാനാവില്ലെന്ന് അലി അക്‌ബർ വ്യക്തമാക്കി.

ഇനി മുതൽ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്‌ബർ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതൽ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതൽ രാമസിംഹൻ എന്ന പേരിലായിരിക്കും താൻ അറിയപ്പെടുകയെന്നും അലി അക്‌ബർ വ്യക്തമാക്കി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബർ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്‌മൈലികൾ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്‌ബർ കഴിഞ്ഞ ദിവസം നടത്തിയ ഫേസ്‌ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാൽ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിർജ്ജീവമാക്കി. തുടർന്ന് മറ്റൊരു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് മതം വിടുന്നതായ പ്രഖ്യാപനം.

'ഇമോജി ഇട്ടവർക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാൻ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാൻ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആയിരക്കണക്കിന് ഇമോജികൾ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിത്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്', അലി അക്‌ബർ ലൈവ് വീഡിയോയിൽ പറഞ്ഞു.

അലി അക്‌ബറിന്റെ വാക്കുകൾ:

ഫേസ്‌ബുക്കിന്റെ തലപ്പത്ത് ജിഹാദികൾ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്‌ബുക്ക് വിലക്കിന് പിന്നിൽ ഇവരാണ്. ഞാൻ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങൾക്ക്. മതമില്ലാത്ത ഒരു സംസ്‌കാരത്തിന്റെ കൂടെ ഞങ്ങൾ പോകാൻ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്‌കാരമേയുള്ളൂ, അത് ഭാരതീയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ കൂടെ പൂർണമായും അലിഞ്ഞുപോകാൻ തീരുമാനിക്കുന്നു. ഇനി മതമില്ല. ധർമ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധർമ്മത്തിന്റെ കൂടെ ഞങ്ങൾ ചലിക്കാൻ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാൻ വലിച്ചെറിയുന്നു.

ഭാരതത്തിന്റെ ഏറ്റവും വലിയ പൗരൻ അന്തരിച്ചപ്പോൾ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികൾ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതൽ ഞാൻ മുസ്‌ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങൾ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങൾ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോൾ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.

നാളെ എന്റെ തലക്ക് ഏതെങ്കിലും കോൺഗ്രസ് എംഎ‍ൽഎ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാർട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോൾ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കിൽ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കിൽ ഉപേക്ഷിച്ചിട്ടു പോകണം.

എന്റെ പേര് നിങ്ങൾക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികൾ പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.

എന്റെ പേര് നാളെ മുതൽ രാമസിംഹൻ എന്നാക്കുകയാണ്. ഈ കേരളത്തിൽ സംസ്‌കാരത്തോട് ചേർന്നു നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ അലി അക്‌ബറിനെ രാമസിംഹൻ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP