Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു മാസക്കാലമായി വയോധികൻ രണ്ടുകാൽ മുട്ടിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടപ്പ്; ഡിസ്ചാർജ്ജിന് ആവശ്യപ്പെട്ടത് 20,00ദ കൈക്കൂലി; ഡോക്ടർക്ക് ആളെ പിടിച്ചു കൊടുക്കുന്നത് അറ്റൻഡർമാരും; അസ്ഥിരോഗ വിദഗ്ധൻ അഴിക്കുള്ളിലാക്കിയത് കണ്ണിൽ ചോരയില്ലാ പണക്കൊതി; ഡോ ബാലഗോപാൽ കൈക്കൂലിയിൽ കുടുങ്ങുമ്പോൾ

ഒരു മാസക്കാലമായി വയോധികൻ രണ്ടുകാൽ മുട്ടിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടപ്പ്; ഡിസ്ചാർജ്ജിന് ആവശ്യപ്പെട്ടത് 20,00ദ കൈക്കൂലി; ഡോക്ടർക്ക് ആളെ പിടിച്ചു കൊടുക്കുന്നത് അറ്റൻഡർമാരും; അസ്ഥിരോഗ വിദഗ്ധൻ അഴിക്കുള്ളിലാക്കിയത് കണ്ണിൽ ചോരയില്ലാ പണക്കൊതി; ഡോ ബാലഗോപാൽ കൈക്കൂലിയിൽ കുടുങ്ങുമ്പോൾ

ആർ പീയൂഷ്

തൃശൂർ: മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 20,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് അറസ്റ്റിലായ ഡോ.കെ ബാലഗോപാലിനെ തിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് വിജിലൻസ് ഡിവൈഎസ്‌പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തിയത്. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ ഇയാളുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലെത്തി പ്രത്യേകം കണ്ട് കൈക്കൂലി നൽകണം. 2000 രൂപയാണ് കുറഞ്ഞ കൈക്കൂലി.

ഇത്തരത്തിൽ പണം നൽകാത്തവർക്ക് ചികിത്സ നൽകാതെ ബുദ്ധിമുട്ടിക്കും. പണം നൽകുന്നവർക്ക് വേഗം തന്നെ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ബന്ധുക്കളോട് പോലും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ട്. പക്ഷേ ആരും ഇതുവരെ പരാതിയുമായി വന്നിട്ടില്ല എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മറുപടി.

ബാലഗോപാലിന് കൈക്കൂലി നൽകണമെന്ന് നിർദ്ദേശിക്കാൻ ചില അറ്റൻണ്ടർമാരാണ് മുന്നിൽ നിൽക്കുന്നന്നാണ് ആശുപത്രിയിലെ ചില ജീവനക്കാർ മറുനാടനോട് പറഞ്ഞത്. ഒപിയിൽ പരിശോധന വേഗത്തിൽ അവസാനിപ്പിക്കുന്ന ബാലഗോപാൽ പുറത്തേക്ക് പോകുമ്പോൾ പരിശോധനയ്ക്കായി കാത്തിരുന്നവർ ഇത്തരക്കാരുടെ നിർദ്ദേശം മൂലം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വിയ്യൂരിലെ വീട്ടിലെത്തും.

ഇവിടെ വച്ച് ഓരോ ചികിത്സയ്ക്കും തുക പറഞ്ഞുറപ്പിക്കും. അടിയന്തിര സാഹചര്യത്തിൽ എത്തുന്ന രോഗികൾക്ക് കൈക്കൂലി നൽകിയില്ലെങ്കിൽ തുടർ ചികിത്സ വൈകിപ്പിക്കും. വീട്ടിൽ വന്ന് പ്രത്യകം കണ്ട് പണം നൽകാതിരുന്ന ഒരു യുവാവിനെ പ്രതികാരമെന്നോണം നിസാര പരിക്കിന് കാലിൽ ഇട്ടിരുന്ന പ്ലാസ്റ്റർ 3 മാസത്തോളം തുടരാൻ ഇയാൾ നിർദ്ദേശിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ വ്യാപകമായി പണം വാങ്ങി ചികിത്സിക്കുന്ന രീതിയാണ് ബാലഗോപാലിന്റെത്. പണം നൽകാത്തവരെ മാസങ്ങളോളം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാതെ പീഡിപ്പിക്കുന്നതും പതിവാണ്. ഇത്തരത്തിൽ മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ വയോധികനെ ഡിസ്ചാർജ് ചെ യ്യാൻ 20,000 രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ബാലഗോപാൽ വിജിലൻസിന്റെ പിടിയിലാകുന്നത്.

ഒരു മാസക്കാലമായി വയോധികൻ രണ്ടുകാൽ മുട്ടിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടപ്പായിരുന്നു. എല്ലാം ഭേദമായെങ്കിലും പണം നൽകാത്തതിനാൽ ഡിസ്ചാർജ് ചെയ്തില്ല. അങ്ങനെയാണ് 20,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ഈ ശസ്ത്രക്രിയ ചെയ്താൽ ലക്ഷങ്ങളാകുമെന്നും ഇവിടെ ആയതിനാൽ സൗജന്യമായി ലിച്ചില്ലേ എന്നും അതിനാൽ തനിക്ക് പണം വേണമെന്നുമായിരുന്നു ആവശ്യം.

ബാലഗോപാലിന്റെ കണ്ണിൽ ചോരയില്ലാത്ത സംസാരം കേട്ട് വയോധികന്റെ മകൻ വിജിലൻസിനെ വിവരമറിയിച്ചു. തുടർന്ന് തൃശൂർ വിജിലൻസ് ഡി.വൈ.എസ്‌പി പി.എസ്. സുരേഷിന്റെ നിർദേശപ്രകാരം നാഫ്തലിൻ പുരട്ടിയ പണം ഇയാൾക്ക് കൈമാറി. പണം വാങ്ങിയ ഉടൻ തന്നെ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

കൈക്കൂലി കേസുകൾ നിരവധി വരുന്നുണ്ടെങ്കിലും ഒട്ടുമിക്കവർക്കും വിജിലൻസിനോട് സഹകരിക്കാൻ മടിയാണ്. അതിനാൽ പല കേസുകളും വിജിലൻസിന് പിടികൂടാൻ കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP