Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമത ബാനർജിക്ക് പെരുന്തച്ചൻ കോംപ്ലക്‌സോ? പാർലമെന്റിൽ ചടലുമായ ഇടപെടൽ നടത്തുന്ന മഹുവ മൊയിത്ര എം പി ബംഗാൾ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടാകുന്നു; പദവി എന്നും ഉണ്ടാകണമെന്നില്ല, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ് മഹുവയെ പൊതുവേദിയിൽ വിമർശിച്ച് മമത

മമത ബാനർജിക്ക് പെരുന്തച്ചൻ കോംപ്ലക്‌സോ? പാർലമെന്റിൽ ചടലുമായ ഇടപെടൽ നടത്തുന്ന മഹുവ മൊയിത്ര എം പി ബംഗാൾ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടാകുന്നു; പദവി എന്നും ഉണ്ടാകണമെന്നില്ല, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ് മഹുവയെ പൊതുവേദിയിൽ വിമർശിച്ച് മമത

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഇന്ത്യൻ പാർലമെന്റിൽ പെർഫോമൻസ് പരിഗണിച്ചാൽ ഏറ്റവും മികച്ച ഇടപെടൽ നടത്തുന്ന നേതാവാണ് തൃണമൂൽ കോൺഗ്രസിനെ മഹുവ മൊയിത്ര. ഇവരുടെ പാർലമെന്റ് പ്രസംഗങ്ങൾ അടക്കം വൈറലാണ്. എന്നാൽ, തന്നേക്കാൾ അധികം മറ്റാരും വളരരുത് എന്ന് ആഗ്രഹിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മഹുവയോട് അത്രയ്ക്ക് താൽപ്പര്യം പോരാ. തന്നേക്കാൾ മാധ്യമ ശ്രദ്ധ കിട്ടുന്നത് മമതയെ ചൊടിപ്പിച്ചു തുടങ്ങിയോ എന്ന സംശയവും ഉയരുന്നുണ്ട്. ഇതിന് പ്രത്യക്ഷ ഉദാഹരണവും പുറത്തുവന്നിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു മമത ചെയ്തത്. വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മഹുവ മൊയിത്രയെ പേരെടുത്ത് പറഞ്ഞ് മമത വിമർശിച്ചത്. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്.

''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിനാൽ അതിന്റെ പേരിൽ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്‌മിനിസ്ട്രേറ്റീവ് മീറ്റിംഗിനിടെയാണ് മമത ബാനർജി സ്വന്തം പാർട്ടിയിലെ എംപിക്കെതിരെ വിമർശം ഉന്നയിച്ചത്.

ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനർജിക്ക് തൊട്ടുപിന്നിൽ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പതിക്കുന്നതിനെപ്പറ്റിയും മമത പരാമർശിച്ചു. പൊലീസ് അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനർജി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP