Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളി ഫണ്ടിൽ നിന്നും 2,50000 യൂറോ മോഷ്ടിച്ച് മയക്കു മരുന്ന് വാങ്ങിയും ഗേ സെക്‌സ് പാർട്ടി നടത്തി അടിച്ചു പൊളിച്ചും ഇറ്റാലിയൻ പുരോഹിതൻ; മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച് കോടതി

പള്ളി ഫണ്ടിൽ നിന്നും 2,50000 യൂറോ മോഷ്ടിച്ച് മയക്കു മരുന്ന് വാങ്ങിയും ഗേ സെക്‌സ് പാർട്ടി നടത്തി അടിച്ചു പൊളിച്ചും ഇറ്റാലിയൻ പുരോഹിതൻ; മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച് കോടതി

സ്വന്തം ലേഖകൻ

മിലാൻ: പള്ളി ഫണ്ടിൽ നിന്നും പണം മോഷ്ടിച്ച് മയക്കു മരുന്ന് വാങ്ങിയും വീട്ടിൽ ഗേ സെക്‌സ് പാർട്ടി നടത്തിയും ആഘോഷിച്ച ഇറ്റാലിയൽ പുരോഹിതൻ ജയിലിലായി. ഫ്രാൻസിസ്സോ സ്പാഗ്നസി എന്ന 40കാരനായ വൈദികനാണ് ജയിലിലായത്. മയക്കു മരുന്ന് വിതരണത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് വൈദികന്റെ നാണം കെട്ട കഥകൾ പുറം ലോകം അറിയുന്നത്.

ലഹരി ഒഴുകിയ സെക്‌സ് പാർട്ടിക്കായി ഈ വൈദികൻ 25,0000 യൂറോ മോഷ്ടിച്ചതായും തെളിഞ്ഞു. മൂന്ന് വർഷത്തേക്കും എട്ടുമാസത്തേക്കുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്. മയക്കു മരുന്ന് ഇടപാട്, മയക്കു മരുന്ന് കടത്ത്, ദുരുപയോഗം എന്നീ കുറ്റങ്ങൾ ശരിവച്ചാണ് ശിക്ഷ. എച്ച്‌ഐവി പോസിറ്റീവായ ഇദ്ദേഹം ഇക്കാര്യം മറച്ചുവെച്ച് നിരവധി പുരുഷന്മാരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കോടതി നിരീക്ഷിച്ചു. പുരോഹിതനെ ശിക്ഷയുടെ ആദ്യ കാലത്ത് ഡി അഡിക്ഷൻ സെന്ററിർ പ്രവേശിപ്പിക്കും. കമ്മ്യൂണിറ്റി സർവീസും ചെയ്യണം. കൂടാതെ പള്ളിയിൽ നിന്നും മോഷ്ടിച്ച പണം തിരികെ നൽകുകയും വേണം.

സമൂഹത്തിലെ പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി കരുതിയ ഫണ്ടിൽ നിന്നുമാണ് വൈദികൻ പണം മോഷ്ടിച്ചത്. ഇദ്ദേഹത്തിന്റെ ബോയ് ഫ്രണ്ടായ എലീസോ റെഗ്ന എന്ന 40കാരനെയും മൂന്ന് വർഷത്തേക്കും രണ്ട് മാസത്തേക്കും കോടതി ശിക്ഷിച്ചു. മയക്കു മരുന്ന് കടത്തിനാണ് അലീസോയ്ക്ക് ജയിൽ ശിക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP