Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സംവിധായകനും ജോജുവിനും കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ്; ഹർജി കോടതി വിശദവാദത്തിനായി മാറ്റി

'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സംവിധായകനും ജോജുവിനും കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ്; ഹർജി കോടതി വിശദവാദത്തിനായി മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ചുരുളി'യിലെ ഭാഷാ പ്രയോഗത്തിനെതിരായ ഹർജിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കേന്ദ്ര സെൻസർ ബോർഡ്, നടൻ ജോജു ജോർജ് എന്നിവർ ഉൾപ്പടെയുള്ളവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി. ഹർജി കോടതി വിശദ വാദത്തിനായി മാറ്റി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജിയിലാണ് സംവിധായകനും ചിത്രത്തിലെ നായക നടന്മാർക്കുമടക്കം ഹൈക്കോടതി നോട്ടീസ് അയച്ചത്. എതിർകക്ഷിയായ കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നു നീക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കുറ്റപ്പെടുത്തി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ അഭിപ്രായ പ്രകടനം. എന്നാൽ അനുമതി നൽകിയ പതിപ്പല്ല ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലടക്കം പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

ചിത്രത്തിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ചുരുളിയിൽ അതിരു കടന്ന രീതിയിൽ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നതിനിടെയാണ് വിഷയം കോടതിയിലുമെത്തിയത്. ഹർജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.

റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ചയായി മാറിയിരുന്നു. ഇതോടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയതെന്നു വിശദീകരിച്ച് സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനി ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വിശദീകരിച്ചിരുന്നു.

രാജ്യാന്തര മേളകളിൽ തന്നെ ശ്രദ്ധനേടിയ 'ചുരുളി' അടുത്തിടെയാണ് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ പ്രധാന പ്രശ്‌നമായി ഉയർത്തിയ തെറിവിളി നൂലാമാലകൾ സൃഷ്ടിച്ചിരുന്നു. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP