Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുവന്താനത്ത് വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; അപകടത്തിൽ പെട്ടത് ആന്ധ്രസ്വദേശികൾ

പെരുവന്താനത്ത് വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; അപകടത്തിൽ പെട്ടത് ആന്ധ്രസ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

പെരുവന്താനം: ഇടുക്കി പെരുവന്താനം അമലഗിരിയിൽ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

നിർത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് തൊട്ടു മുന്നിൽ കാറിൽ ഉണ്ടായിരുന്ന മലയാളി ദമ്പതികൾ രക്ഷപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP