Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറാവുന്ന തിരുവനന്തപുരം-കാസർഗോഡ് അർധ-അതിവേഗ റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.

ഈ പദ്ധതി കേരളത്തിനു മാത്രമല്ല,രാജ്യത്തിനു തന്നെ പ്രയോജനകരം ആയിരിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.13,700 കോടി രൂപ ചെലവഴിച്ച് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിക്കായി കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ(കെ റെയിൽ) വാങ്ങുന്ന വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി കത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP