Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുഭാഷ് ചന്ദ്രബോസും വൈഎസ് രാജശേഖര റെഡ്ഡിയും അടക്കമുള്ളവർ ആകാശ ദുരന്തത്തിന്റെ ഇരകൾ; ആകാശ അപകടങ്ങളിൽ ആരാണ് വില്ലൻ, പൈലറ്റോ എയർ ട്രാഫിക് കൺട്രോളറോ? മാനത്ത് പറക്കുന്ന ഹെലികോപ്ടറിന് എത്രത്തോളം സുരക്ഷയുണ്ട്? ആകാശ അപകടങ്ങൾ ഉണ്ടാകുന്ന വിധം

സുഭാഷ് ചന്ദ്രബോസും വൈഎസ് രാജശേഖര റെഡ്ഡിയും അടക്കമുള്ളവർ ആകാശ ദുരന്തത്തിന്റെ ഇരകൾ; ആകാശ അപകടങ്ങളിൽ ആരാണ് വില്ലൻ, പൈലറ്റോ എയർ ട്രാഫിക് കൺട്രോളറോ? മാനത്ത് പറക്കുന്ന ഹെലികോപ്ടറിന് എത്രത്തോളം സുരക്ഷയുണ്ട്? ആകാശ അപകടങ്ങൾ ഉണ്ടാകുന്ന വിധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിമാനാപകടങ്ങളും ഹെലികോപ്ടർ അപകടങ്ങളും മറ്റ് അപകടങ്ങൾ പോലെ പതിവ് വാർത്തകളല്ല. എന്നാൽ സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിനിടയാക്കിയ വിമാനപകടം മുതൽ ആന്ധ്രയിൽ വൈഎസ് രാജശേഖര റെഡ്ഡി മരണപ്പെട്ട ഹെലികോപ്റ്റർ അപകടം വരെയുള്ള നിരവധി അപകടങ്ങൾ നമ്മൾ ആവർത്തിച്ച് ചർച്ച ചെയ്യുന്ന വ്യോമഅപകടങ്ങളാണ്. ഹോമി ജെ ഭാഭയും നടൻ ജയനുമെല്ലാം ഇത്തരം അപകടങ്ങളുടെ രക്തസാക്ഷികളാണ്. അസാധാരണമായ ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ അതിന് പിന്നിലെ കാരണങ്ങൾ കൂടി അറിയേണ്ടതുണ്ട്.

നിർണായസമയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിലെ അഭാവം അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. കോപ്ടർ നിയന്ത്രിക്കുന്ന പൈലറ്റിനോ ഓപ്പറേറ്റർക്കോ സംഭവിക്കുന്ന പിഴവുകൾ അപകടത്തിലേക്ക് നയിക്കുന്നത് സാധാരണമാണ്. ഇതുതന്നെയാണ് ഹെലികോപ്ടർ അപകടങ്ങളിൽ ഏറ്റവുമധികമായി കണ്ടുവരുന്നതും.

അനുഭവസമ്പത്ത് കുറഞ്ഞ പൈലറ്റാണ് കോപ്ടർ നിയന്ത്രിക്കുന്നതെങ്കിൽ നിർണായസമയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് ബുദ്ധിമുട്ടുള്ളതായിരിക്കും. അല്ലെങ്കിൽ യാത്രക്ക് മുമ്പ് ആവശ്യമായ വിശ്രമമോ ഉറക്കമോ പൈലറ്റിന് ലഭിച്ചിട്ടില്ലെങ്കിലും ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. പൈലറ്റിന് സംഭവിക്കുന്ന ക്ഷീണം ശ്രദ്ധക്കുറവിനും നിർണായകമായ തീരുമാനം എടുക്കുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുത്തും. ഈ തളർച്ച കോപ്ടർ അപകടത്തിലേക്ക് നയിക്കാം.

യാത്രക്ക് മുമ്പ് കൃത്യമായ പ്ലാനിങ് ഉണ്ടാകാതിരിക്കുകയും സഞ്ചരിക്കേണ്ട വ്യോമപാതയെക്കുറിച്ച് വേണ്ടത്ര ധാരണ പൈലറ്റിന് ഇല്ലാതിരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കും. കാലാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയും അപകടകരമാണ്. സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അപകടസാധ്യത ക്ഷണിച്ചുവരുത്തും. മോശവും അപകടകരമായ സാഹചര്യത്തിൽ കൂടി ഹെലികോപ്റ്റർ പറത്തുന്നതും വിമാനങ്ങളെയും ഹെലികോപ്ടറുകളേയും വേഗം അപകടങ്ങളിലേക്ക് തള്ളിയിട്ടേക്കാം.

ഹെലികോപ്റ്റർ കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് നടത്തുകയും എൻജിൻ ഫെയിലിയർ പരിശോധനകൾ നിരന്തരമായി നടത്തുകയും ചെയ്യാതിരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. ഹെലികോപ്ടർ നിയന്ത്രിക്കുന്ന പൈലറ്റിന്റെ പരിശീലനത്തിന്റെ അഭാവം എയർ ട്രാഫിക് കൺട്രോളർക്ക് സംഭവിക്കുന്ന പിഴവ് എന്നിവയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

സുരക്ഷിതമായ പറക്കലിന്റെ ഉത്തരവാദിത്തം പൈലറ്റിന്റേത് മാത്രമല്ല. സുഗമമായ യാത്ര ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് കാലാവസ്ഥയും എയർ ട്രാഫിക്കും പൈലറ്റുമാരെ അറിയിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരാണ്. അവരുടെ കമ്യൂണിക്കേഷനിലെ പിഴവും വൻ അപകടങ്ങളിലേക്ക് യാത്രകളെ തള്ളിവിടാം. ഒരു ഹെലികോപ്ടറിനെ നിയന്ത്രിക്കാൻ കഴിയാത്ത വിധം തിരക്കുള്ള വ്യോമമേഖലയിലേക്ക് പ്രവേശിക്കാൻ എയർ ട്രാഫിക് കണ്ട്രോളർ പൈലറ്റിന് നിർദ്ദേശം കൊടുക്കുന്നതും, അപകടകരമായ കാലാവസ്ഥയിൽ പറക്കാൻ ഹെലികോപ്റ്ററിനെ അനുവദിക്കുന്നതും, വ്യക്തമല്ലാത്ത ഒരു ഹെലിപാഡിൽ ഹെലികോപ്റ്ററിനെ ലാൻഡ് ചെയ്യാൻ അനുവദിക്കുന്നതും സ്ഥിതി രൂക്ഷമാക്കും. എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാരുമായി വേണ്ടത്ര വ്യക്തമായ ആശയവിനിമയം നടത്തുന്നതിൽ പരാജയപ്പെടുന്നതും അപകടങ്ങൾക്ക് കാരണമാകും.

ഇതെല്ലാം കൃത്യമാണെങ്കിൽ കൂടി ഹെലികോപ്ടറിന്റെ മെക്കാനിക്കൽ വശങ്ങളിലുണ്ടാകുന്ന സാങ്കേതിക തകരാറുകളും അപകടകാരണങ്ങളായി മാറാറുണ്ട്. യാത്രക്കിടയിൽ ഹെലികോപ്ടറിന്റെ ഉപകരണങ്ങൾ തകരാറിലായാൽ പിന്നെ അപകടം എങ്ങനെ ഉണ്ടാകും എന്ന് പ്രത്യേകം വിശദമാക്കേണ്ടതില്ലല്ലോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP