Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമത്; നേട്ടം ബ്രസീലിനെ മറികടന്ന്; കോവിഡ് മഹാമാരി കാരണം ചരക്കുനീക്കത്തെ ബാധിച്ചത് അവസരമാക്കിയത് ഇന്ത്യ

അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമത്; നേട്ടം ബ്രസീലിനെ മറികടന്ന്; കോവിഡ് മഹാമാരി കാരണം ചരക്കുനീക്കത്തെ ബാധിച്ചത് അവസരമാക്കിയത് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

സാവോ പോളോ: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയിൽ ഇന്ത്യൻ വൻ നേട്ടം. ഈ രാജ്യങ്ങളിലേക്ക് ഭക്ഷ്യ കയറ്റുമതി ചെയ്യുന്നതിൽ മുന്നിലുള്ള ബ്രസീലിനെ മറികടന്നു കൊണ്ടാണ് ഈ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ പിന്നിലാകുന്നത്. കോവിഡ് മഹാമാരി ചരക്കുനീക്കത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ്-ബ്രസീൽ ചേംബർ ഓഫ് കൊമേഴ്സ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പ്രതികരിച്ചു.

ബ്രസീലിന്റെ മുഖ്യ വ്യാപാര പങ്കാളികളാണ് അറബ് രാജ്യങ്ങൾ. എന്നാൽ ഇവയുമായി ബ്രസീലിനുള്ള ഭൂമിശാസ്ത്രപരമായ ദൂരം കോവിഡ് കാലത്തെ ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അറബ് ലീഗിലെ 22 രാജ്യങ്ങളിലേക്കുള്ള ആകെ കാർഷികോൽപന്ന കയറ്റുമതിയുടെ 8.15 ശതമാനവും ബ്രസീലിൽനിന്നാണ്. എന്നാൽ 2020-ൽ 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തുകയും ബ്രസീലിന്റെ 15 കൊല്ലം നീണ്ട കുത്തക അവസാനിക്കുകയുമായിരുന്നു.

മുൻപ് ബ്രസീലിൽനിന്ന് ചരക്കുകൾ സൗദി അറേബ്യയിലെത്താൻ മുപ്പത് ദിവസമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അറുപതു ദിവസമായിട്ടുണ്ടെന്ന് അറബ്-ബ്രസീൽ ചേംബർ വ്യക്തമാക്കി. അതേസമയം, ഭൗമശാസ്ത്രപരമായ അനുകൂല ഘടകങ്ങൾകാരണം ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, ധാന്യങ്ങൾ, മാംസം തുടങ്ങിയവയുമായുള്ള കപ്പലുകൾക്കെത്താൻ ഒരാഴ്ച മതിയാകും.

തങ്ങളുടെ ഭക്ഷ്യകയറ്റുമതി വർധിപ്പിക്കാൻ കോവിഡ് കാലത്ത് ചൈന നടത്തിയ നീക്കങ്ങളും ബ്രസീലിന് തിരിച്ചടിയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP