Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തിരുത്ത് വരുത്താൻ പ്രധാനാധ്യാപകർക്ക് മടി; വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി രക്ഷിതാക്കൾ

വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തിരുത്ത് വരുത്താൻ പ്രധാനാധ്യാപകർക്ക് മടി; വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പേരുവിവരങ്ങളിൽ ആവശ്യപ്പെടുന്ന തിരുത്തൽ വരുത്താൻ പ്രധാനാധ്യാപകർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പത്താംക്ലാസ് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്ത് പേര്, രക്ഷിതാവിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ സ്‌കൂൾ അധികൃതർ സമ്പൂർണ പോർട്ടലിലേക്ക് നൽകുന്ന സമയമാണിപ്പോൾ. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിവേണം ഇക്കാര്യം ചെയ്യേണ്ടതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.

എന്നാൽ വിവരങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്ന തിരുത്തൽ വരുത്താൻ പ്രധാനാധ്യാപകർ തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. വിദ്യാർത്ഥിയുടെ പേരടക്കം തിരുത്തൽ വരുത്താൻ റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് വേണമെന്നാണ് അദ്ധ്യാപകരുടെ പക്ഷം. ഇതോടെ സർട്ടിഫിക്കറ്റുകൾക്കായി രക്ഷിതാക്കൾ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണ്.

പ്രധാനാധ്യാപകർക്ക് തിരുത്താം

*ജനനത്തീയതി ഒഴികെയുള്ള കാര്യങ്ങളിൽ പ്രധാനാധ്യാപകർക്ക് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന തിരുത്തൽ വരുത്താം

*പേര്, രക്ഷിതാക്കളുടെ പേര്, വിലാസം തുടങ്ങിയവയിലെ അക്ഷരത്തെറ്റുകളും തിരുത്താം

*ഇതിനായി വിദ്യാർത്ഥികൾ പ്രധാനാധ്യാപകർക്ക് പ്രത്യേക അപേക്ഷ നൽകണം.

* പ്രവേശന രജിസ്റ്ററിൽ തിരുത്ത് വരുത്തിയതിനു ശേഷം പ്രധാനാധ്യാപകൻ അഡ്‌മിഷൻ രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തണം.

*തിരുത്തൽ വരുത്തിയ വിവരങ്ങളാണ് സമ്പൂർണ പോർട്ടലിലേക്ക് നൽകേണ്ടത്.

*തിരുത്തൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയും സ്‌കൂളിൽ പ്രത്യേക ഫയലിൽ സൂക്ഷിക്കണം.

* ജനനത്തീയതി രേഖപ്പെടുത്തുന്നതിന് ജനനസർട്ടിഫിക്കറ്റാണ് അടിസ്ഥാനമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP