Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു;പിന്നിലൊളിച്ച വ്യക്തിയുടെ അവ്യക്തചിത്രം പങ്കുവെച്ച് അന്ന രേഷ്മ രാജൻ; പിന്നിലൊളിപ്പിച്ചത് കാമുകനെയാണോ എന്ന് സോഷ്യൽ മീഡിയ

ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു;പിന്നിലൊളിച്ച വ്യക്തിയുടെ അവ്യക്തചിത്രം പങ്കുവെച്ച് അന്ന രേഷ്മ രാജൻ; പിന്നിലൊളിപ്പിച്ചത് കാമുകനെയാണോ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി ഡയറീസ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ.സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ വിശേഷങ്ങളും ഫോട്ടോസുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം അന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത രണ്ട് ഫോട്ടോസാണ് ആരാധകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച.അന്നയ്ക്കൊപ്പം ചിത്രത്തിൽ ഒരു പുരുഷനുമുണ്ട്. പക്ഷേ മുഖം വ്യക്തമാക്കിയിട്ടില്ല. അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു എന്നാണ് ഫോട്ടോസിന് താരം കൊടുത്ത അടിക്കുറിപ്പ്.

താരത്തിനൊപ്പമുള്ളത് കാമുകനാണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നുള്ള ആളാണോയെന്നാണ് കൂടുതൽപ്പേരും ചോദിച്ചിരിക്കുന്നത്. എന്നാൽ, അന്ന ഇതുവരെയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.അയ്യപ്പനും കോശിയുമായിരുന്നു താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ട്, ഇടുക്കി ബ്ലാസ്റ്റേഴ്‌സ് എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP