Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'തോറ്റവരെയൊക്കെ ആക്കാം കേട്ടോ; പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല; ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു'; പ്രതികരണവുമായി എസ്. സുദീപ്

'തോറ്റവരെയൊക്കെ ആക്കാം കേട്ടോ; പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല; ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു'; പ്രതികരണവുമായി എസ്. സുദീപ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മനോരമയുടെ ന്യൂസ് മേക്കർ 2021ന്റെ പ്രാഥമിക പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻ ജഡ്ജി എസ്. സുദീപ്. 2021ൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ സംഭവം ഭരണമാറ്റമായിരുന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി പണറായി വിജയൻ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന് അദ്ദേഹം ചോദിച്ചു.

'തോറ്റവരെയൊക്കെ ആക്കാം കേട്ടോ, പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല. കെ.സുധാകരനും വി.ഡി. സതീശനും അനുപമ എസ്. ചന്ദ്രനും തൊട്ട് കിറ്റക്സ് സാബുവും ആന്റണി പെരുമ്പാവൂരും വരെ പത്തു പേരാണ് മനോരമയുടെ ന്യൂസ് മേക്കർ 2021 ന്റെ പ്രാഥമിക ലിസ്റ്റിൽ. എത്ര മനോഹരമായ ലിസ്റ്റ്!

ദോഷം പറയരുത്, പുറത്താക്കാനായി മാത്രം പേരിനൊരു സഖാവിനെ ചേർത്തിട്ടുണ്ട്. ശിവൻകുട്ടി സഖാവിനെ. കഴിഞ്ഞ വർഷം ശൈലജ ടീച്ചറെ ന്യൂസ് മേക്കറാക്കി നോക്കി. പക്ഷേ മനോരമ ഉദ്ദേശിച്ച കുത്തിത്തിരുപ്പൊന്നും നടന്നില്ല.ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു, മനോരമേ...' എസ്. സുദീപ് തന്റെ കുറിപ്പിൽ പരിഹസിക്കുന്നു.

ന്യൂസ് ഉണ്ടാകുന്നതല്ല, മനോരമ പാടുപെട്ട് ഉണ്ടാക്കി എടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ ഇടതുവിരോധം മാത്രം കൈമുതലായവരുടെ ആസ്ഥാനമാണ് മനോരമയെന്നും അദ്ദേഹം വിമർശിച്ചു.

'കെ.സുധാകരനും വി.ഡി. സതീശനും അനുപമ എസ്. ചന്ദ്രനും തൊട്ട് കിറ്റക്സ് സാബുവും ആന്റണി പെരുമ്പാവൂരും വരെ പത്തു പേരാണ് മനോരമയുടെ ന്യൂസ് മേക്കർ 2021 ന്റെ പ്രാഥമിക ലിസ്റ്റിൽ.

എത്ര മനോഹരമായ ലിസ്റ്റ്! ദോഷം പറയരുത്, പുറത്താക്കാനായി മാത്രം പേരിനൊരു സഖാവിനെ ചേർത്തിട്ടുണ്ട്. ശിവൻകുട്ടി സഖാവിനെ.
കഴിഞ്ഞ വർഷം ശൈലജ ടീച്ചറെ ന്യൂസ് മേക്കറാക്കി നോക്കി. പക്ഷേ മനോരമ ഉദ്ദേശിച്ച കുത്തിത്തിരുപ്പൊന്നും നടന്നില്ല.
ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു, മനോരമേ,' അദ്ദേഹം പരിഹസിച്ചു.

എസ്. സുദീപിന്റെ കുറിപ്പിന്റെ പൂർണരൂപം
തോറ്റവരെയൊക്കെ ആക്കാം കേട്ടോ, പക്ഷേ ഭരണത്തുടർച്ച നേടിയ ആളെ മാത്രം ഞങ്ങൾ ന്യൂസ് മേക്കർ ആക്കില്ല.
ആട്ടെ, 2021 ൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ സംഭവം എന്തായിരുന്നു സർ?
അത് നിയമസഭാ തെരഞ്ഞെടുപ്പ്.

2021 വരെ എന്തായിരുന്നു സർ പതിവ്? ഭരണമാറ്റം.
എങ്കിൽ ആരു തോൽക്കണമായിരുന്നു?
പിണറായി.

എന്നിട്ടു തോറ്റോ? ഇല്ല.
എന്നിട്ട് ആരു മുഖ്യമന്ത്രിയായി സർ?
പിണറായി തന്നെ.

അപ്പം ആരാ സർ ന്യൂസ് മേക്കർ?
അത് പിണറായി ഒഴിച്ച് ആരും!
ആ, ബെസ്റ്റ്!

കെ.സുധാകരനും വി.ഡി. സതീശനും അനുപമ എസ്. ചന്ദ്രനും തൊട്ട് കിറ്റക്സ് സാബുവും ആന്റണി പെരുമ്പാവൂരും വരെ പത്തു പേരാണ് മനോരമയുടെ ന്യൂസ് മേക്കർ 2021 ന്റെ പ്രാഥമിക ലിസ്റ്റിൽ.
എത്ര മനോഹരമായ ലിസ്റ്റ്!
ദോഷം പറയരുത്, പുറത്താക്കാനായി മാത്രം പേരിനൊരു സഖാവിനെ ചേർത്തിട്ടുണ്ട്. ശിവൻകുട്ടി സഖാവിനെ.
കഴിഞ്ഞ വർഷം ശൈലജ ടീച്ചറെ ന്യൂസ് മേക്കറാക്കി നോക്കി. പക്ഷേ മനോരമ ഉദ്ദേശിച്ച കുത്തിത്തിരുപ്പൊന്നും നടന്നില്ല.
ഇത്തവണ ചെറിയാൻ ഫിലിപ്പിനെ ആക്കാർന്നു, മനോരമേ...

ന്യൂസ് ഉണ്ടാകുന്നതല്ല, മനോരമ പാടുപെട്ട് ഉണ്ടാക്കി എടുക്കുന്നതാണ്. അതാണ് ന്യൂസ് മേക്കർ!
എങ്കിൽ പിന്നെ ന്യൂസ് മേക്കർമാരായി സുജിത് നായർ, ജയചന്ദ്രൻ ഇലങ്കത്ത് ഇത്യാദി മേക്കേഴ്സിനെ തെരഞ്ഞെടുത്താൽ മതി.
മറ്റൊരു വിദ്വാൻ ഇന്ന് നാഗാലാന്റിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജാവേദ് പർവേശ്.
ഇടതുഭരണം അവസാനിച്ച ശേഷം മെയ്‌ രണ്ട് വൈകിട്ട് കേരളത്തിൽ കാലു കുത്തുമെന്നു പരസ്യമായി പ്രഖ്യാപിച്ച ന്യൂസ് മേക്കൻ.
അന്ധമായ ഇടതു വിരോധം മാത്രം കൈമുതലായ പരവേശികളുടെ ആസ്ഥാനമാണ് മനോരമ.
നാഗാലാന്റ് എന്നെഴുതിയ സ്ഥിതിക്ക് വീഗാലാന്റിലെങ്ങാനും കാണും. വീഗാലാന്റിനെ നാഗാലാന്റ് ആക്കി മാറ്റുന്ന മേക്കേഴ്സ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP